kerala14.in

തിരുവനന്തപുരത്ത് ഒന്‍പതാം ക്ലാസുകാരിക്കുനേരെ അച്ഛന്‍റെ ക്രൂരമര്‍ദനം; ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം : തിരുവനന്തപുരത്ത് ഒന്‍പതാം ക്ലാസുകാരിക്കുനേരെ അച്ഛന്‍റെ ക്രൂരമര്‍ദനം. മദ്യപാനിയായ അച്ഛന്‍റെ ക്രൂരമര്‍ദനം സഹിക്കാൻ കഴിയാതെ ആത്മഹത്യയ്ക്ക് ശ്രമിച്ച ഒന്‍പതാം ക്ലാസിൽ പഠിക്കുന്ന പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പെണ്‍കുട്ടി ചികിത്സയിൽ തുടരുകയാണ്. അച്ഛൻ മദ്യപിച്ച് ദിവസവും അമ്മയെയും തന്നെയും ക്രൂരമായി മര്‍ദിക്കുമെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. മദ്യപിച്ചെത്തിയശേഷം വീട്ടിൽ പൂട്ടിയിട്ടാണ് അച്ഛന്‍റെ ക്രൂരമര്‍ദനം. മർദനത്തിന് ശേഷം രാത്രി വീട്ടിൽ നിന്നും പുറത്തിറക്കിവിടുമെന്നും പെണ്‍കുട്ടി പറയുന്നു. ഇതുസംബന്ധിച്ച പെണ്‍കുട്ടിയുടെ ഫോണിലൂടെയുള്ള ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. ഫോണ്‍…

Read More

ആധാറിന്റെ ഫോട്ടോകോപ്പി ചോദിച്ചാല്‍ പണിപാളും; പകർപ്പ് ശേഖരിക്കുന്നത് നിരോധിക്കും; ഇനി ഡിജിറ്റല്‍ പരിശോധന മാത്രം

      ആധാര്‍ കാര്‍ഡിന്റെ ഫോട്ടോകോപ്പികള്‍ ശേഖരിക്കുന്ന രീതിക്ക് അന്ത്യം കുറിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഹോട്ടലുകള്‍, പരിപാടികളുടെ സംഘാടകര്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പുകള്‍ സൂക്ഷിക്കുന്നത് തടയാനുള്ള പുതിയ നിയമം ഉടന്‍ നിലവില്‍ വരും. നിലവിലെ ആധാര്‍ നിയമപ്രകാരം തന്നെ ആധാര്‍ പകര്‍പ്പുകള്‍ കൈവശം വെക്കുന്നത് നിയമലംഘനമാണ് എന്നതിനാലാണ് ഈ കര്‍ശന നടപടി. ആധാര്‍ കാര്‍ഡ് ഉപയോഗിച്ചുള്ള പരിശോധന നടത്തുന്ന സ്ഥാപനങ്ങള്‍ ഇനി മുതല്‍ പുതിയ ഡിജിറ്റല്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യുകയും ഈ സാങ്കേതികവിദ്യ…

Read More

കാട്ടാനയുടെ ആക്രമണം; വയോധികൻ  ചാലക്കുടിയില്‍  മരിച്ചു

തൃശൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. ചാലക്കുടി ചായ്പന്‍ പീലാര്‍മുഴിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന്‍ മരിച്ചു. പീലാര്‍മുഴി തെക്കൂടന്‍ സുബ്രന്‍(70) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ 6 മണിയോടെയായിരുന്നു സംഭവം. രാവിലെ ചായകുടിക്കാനായി പുറത്തിറങ്ങിയതായിരുന്നു സുബ്രന്‍. ഫാമിനടുത്ത് തോട്ടം തൊഴിലാളി ഗിരീഷിനെ ആദ്യം ഓടിച്ചു. ആ സമയത്ത് റോഡിലൂടെ നടന്നു പോവുകയായിരുന്നു സുബ്രന്‍. തുടര്‍ന്ന് സുബ്രനെ ചവിട്ടി വീഴ്ത്തുകയായിരുന്നു. ഭാര്യ: ശാരദ. മക്കള്‍: ജിനീഷ്, ജിഷ. മരുമക്കള്‍: രേവതി, സുരേഷ്.കഴിഞ്ഞ ദിവസം സെന്‍സസിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ പുതൂര്‍…

Read More

നഴ്‌സിംഗ് വിദ്യാർത്ഥിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

വയനാട് സ്വദേശിയായ നഴ്‌സിംഗ് വിദ്യാർത്ഥിയെ ബംഗളൂരുവിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.പള്ളിക്കുന്ന് വെള്ളച്ചിമൂല പൈനിങ്കൽ വീട്ടിൽ സുനിൽ റെമി ദമ്പതികളുടെ മകനായ അമൽ പി എസ് [21] നെയാണ് ഇന്നലെ രാത്രിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്._ _സംസ്ക്‌കാരം നാളെ രാവിലെ 10 മണിക്ക് ചുണ്ടക്കര സെൻറ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.

Read More

റെയിൽവെ സ്റ്റേഷനിൽ നിന്ന് പോയ ഓട്ടോയെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പിന്തുടർന്ന് പൊലീസ്; തട്ടിക്കൊണ്ടുപോയ കുട്ടിയെ കണ്ടെത്തി

     തിരുവനന്തപുരം : നാഗർകോവിൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് മൂന്ന് വയസുകാരിയെ തട്ടിക്കൊണ്ടുപോയ ഓട്ടോ ഡ്രൈവറെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി. കോട്ടാർ സ്വദേശി യോഗേഷ് കുമാർ (32) ആണ് പിടിയിലായത്. ഉത്സവ സ്ഥലങ്ങളിൽ കച്ചവടത്തിനെത്തുന്ന മധ്യപ്രദേശ് സ്വദേശികളുടെ മകളെയാണ് പ്രതി തട്ടിക്കൊണ്ടുപോയത്. ശനിയാഴ്ച വൈകുന്നേരം നാട്ടിലേക്ക് പോകാൻ നാഗർകോവിൽ റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു കുടുംബം. ഇതിനിടെ ഭക്ഷണം വാങ്ങി തരാമെന്ന് പറഞ്ഞാണ് പ്രതി പെട്ടന്ന് ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയത്. രക്ഷിതാക്കളുടെ പരാതിയിൽ ജില്ലാ പൊലീസ് മേധാവി സ്റ്റാലിന്റെ നേതൃത്വത്തിലുള്ള…

Read More

മലപ്പുറത്ത് പ്രചാരണത്തിന് ശേഷം വീട്ടിലെത്തിയ UDF സ്ഥാനാർഥി കുഴഞ്ഞുവീണു മരിച്ചു

       മലപ്പുറം : മലപ്പുറം എടക്കര മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞുവീണു മരിച്ചു. മുസ്ലിം ലീഗ് സ്ഥാനാർഥി വട്ടത്ത് ഹസീന(52)യാണ് മരിച്ചത്. രാത്രി വരെ നീണ്ട പ്രചാരണത്തിന് ശേഷം വീട്ടിലെത്തിയ ഉടനെ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മറ്റ് തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് വീട്ടുകാർ പറയുന്നത്. രാത്രി 11.15 ഓടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. എടക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കും വഴിയാണ് മരിച്ചത്. പായിമ്പാടം അങ്കണവാടി അധ്യാപികയാണ് ഹസീന. മൃതദേഹം…

Read More

മധ്യപ്രദേശിൽ 10 മാവോയിസ്റ്റുകൾ കീഴടങ്ങി; കീഴടങ്ങിയവരിൽ 4 സ്ത്രീകളും

      മധ്യപ്രദേശിൽ വീണ്ടും മാവോയിസ്റ്റുകൾ കീഴടങ്ങി. ബാലഘട്ട് ജില്ലയിൽ 10 മാവോയിസ്റ്റുകൾ ആണ് കീഴടങ്ങിയത്. കീഴടങ്ങിയവരിൽ 4 സ്ത്രീകളും. രണ്ട് AK 47 ഉൾപ്പെടെയുള്ള ആയുധങ്ങളും സേനയ്ക്ക് കൈമാറി. ബാലഘട്ടിൽ ഒരു വനിതാ മാവോയിസ്റ്റ് കീഴടങ്ങി ഒരു മാസത്തിന് ശേഷമാണ് ഈ സംഭവവികാസം. മോസ്റ്റ് വാണ്ടഡ് കമാൻഡർമാരിൽ ഒരാളായ സുരേന്ദർ എന്ന കബീർ ആണ് ഇതിൽ ഉൾപ്പെടുന്നത്. 77 ലക്ഷം രൂപ ഇനാം വിലയുള്ള കബീർ ആണ് ഇവരിൽ പ്രധാനി. ശനിയാഴ്ച രാത്രി വൈകി നടന്ന ഈ…

Read More

യുഡിഎഫ് സ്ഥാനാര്‍ഥി ബിജെപി പ്രവര്‍ത്തകനൊപ്പം ഒളിച്ചോടി

തലശേരി: യുഡിഎഫ് സ്ഥാനാര്‍ഥി ബിജെപി പ്രവര്‍ത്തകനൊപ്പം ഒളിച്ചോടി. തലശേരി മേഖലയിലെ ഒരു പഞ്ചായത്തിലെ സ്ഥാനാര്‍ഥിയും മുസ്ലിംലീഗ് പ്രവര്‍ത്തകയുമായ 32 കാരിയാണ് ബിജെപി പ്രവര്‍ത്തകനായ 35 കാരനുമായി ഒളിച്ചോടിയത്. ഭര്‍തൃമതിയും രണ്ടുകുട്ടികളുടെ അമ്മയുമായ യുവതി ഇപ്പോള്‍ മൂന്നുമാസം ഗര്‍ഭിണിയുമാണ്. ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്ന യുവതി യുവാവുമായി അടുപ്പത്തിലാകുകയും ഇരുവരും സ്ഥലം വിടുകയുമായിരുന്നു.

Read More

മഞ്ജു വാര്യർക്കും പൊലീസിനുമെതിരെ വിമർശനവുമായി ദിലീപ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതി വെറുതെവിട്ടതിന് പിന്നാലെ മുന്‍ ഭാര്യ മഞ്ജു വാര്യർക്കും പൊലീസിനുമെതിരെ വിമർശനവുമായി ദിലീപ്. ‘സർവ്വശക്തനായ ദൈവത്തിന് നന്ദി പറയുന്നു. സത്യം ജയിച്ചു. ഈ കേസില്‍ ക്രിമനല്‍ ഗൂഡാലോചനയുണ്ട്. അത് അന്വേഷിക്കണമെന്ന് മഞ്ജു വാര്യർ പറഞ്ഞിടത്ത് നിന്നാണ് എനിക്കെതിരായ ഗൂഡാലോചന ആരംഭിച്ചത്.’ എന്നായിരുന്നു വിധി കേട്ട് കോടതി മുറിയില്‍ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയുള്ള ദിലീപിന്‍റെ പ്രതികരണം. കേസില്‍ നടന്ന യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയാണ്. ജയിലിലായിരുന്ന പ്രതികളെ കൂട്ടുപിടിച്ച് പൊലീസ് തനിക്കെതിരെ കള്ളക്കഥ മെനയുകയായിരുന്നു….

Read More

മലപ്പുറത്ത് പ്രചാരണത്തിന് ശേഷം വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞുവീണു മരിച്ചു

മലപ്പുറം എടക്കര മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞുവീണു മരിച്ചു. മുസ്ലിം ലീഗ് സ്ഥാനാർഥി വട്ടത്ത് ഹസീന(52)യാണ് മരിച്ചത്. രാത്രി വരെ നീണ്ട പ്രചാരണത്തിന് ശേഷം വീട്ടിലെത്തിയ ഉടനെ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മറ്റ് തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് വീട്ടുകാർ പറയുന്നത്. രാത്രി 11.15 ഓടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. എടക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കും വഴിയാണ് മരിച്ചത്. പായിമ്പാടം അങ്കണവാടി അധ്യാപികയാണ് ഹസീന. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial