ബിജെപിയിലേക്ക് ക്ഷണിച്ചു, ഓഫര്‍ നിരസിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് എംഎല്‍എയുടെ വസതിയില്‍ ഇഡി റെയ്ഡ്
ബിജെപി ഓഫര്‍ ചെയ്ത ലോക്സഭാ സീറ്റ് നിഷേധിച്ചതോടെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥര്‍ വസതിയിലെത്തിയതെന്ന് ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് എംഎല്‍എ അമ്പ പ്രസാദ്. ഹിസാരിബാഗ് മണ്ഡലത്തില്‍ നിന്നും ലോക്സഭയിലേക്ക് മത്സരിക്കാന്‍ ബിജെപി ആവശ്യപ്പെട്ടിരുന്നെന്നും താന്‍ അത് നിരസിക്കുകയായിരുന്നുവെന്നും അമ്പ പ്രസാദ് പ്രതികരിച്ചു. ‘ചൊവ്വാഴ്ച്ച രാവിലെയാണ് ഇ ഡി ഉദ്യോഗസ്ഥര്‍ വസതിയിലെത്തിയത്. ഒരു ദിവസം നീണ്ടുനിന്ന പീഡനമായിരുന്നു അത്. ഒരു മണിക്കൂര്‍ അവര്‍ എന്നെ ഇരിക്കാന്‍ അനുവദിച്ചില്ല. നേരത്തെ ഹസാരിബാഗ് ലോക്സഭാ മണ്ഡലത്തില്‍ നിന്നും ബിജെപി ടിക്കറ്റ് വാഗ്ദാനം ചെയ്തിരുന്നു. ഞാന്‍…

