കരുവാറ്റ വള്ളംകളിക്ക് ശേഷം സംഘർഷം; ബോട്ട് ക്ലബ്ബിന്റെ ക്യാമ്പിന് നേരെ ആക്രമണം
ഹരിപ്പാട്: കരുവാറ്റയിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളിക്ക് ശേഷം തുഴച്ചിൽക്കാരും നാട്ടുകാരും തമ്മിൽ സംഘർഷം. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിലെ തുഴച്ചിൽക്കാർക്കും നാട്ടുകാരനായ ഒരാൾക്കും പരിക്കേറ്റു. വള്ളംകളിക്കിടെ ഇരുവിഭാഗവും തമ്മിൽ ചെറിയ തോതിൽ വാക്കേറ്റം ഉണ്ടായിരുന്നു. മത്സരശേഷം എസ്എൻ കടവിലുള്ള പിബിസിയുടെ ക്യാമ്പിലാണ് സംഘർഷമുണ്ടായത്.ക്യാമ്പിലെ ഡെസ്കും കസേരകളും തകർത്തു. തുഴച്ചിൽക്കാർക്കായി ഒരുക്കിയ ഭക്ഷണവും നശിപ്പിച്ചു. തുഴച്ചിൽക്കാരായ ലാൽ, രതീഷ്, അഖിൽ, ഗഗൻ, പ്രശാന്ത് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ കരുവാറ്റ…

