ബിഗ് ബോസ് മലയാളം ആറാം പതിപ്പിന് ഇന്ന് തുടക്കമാകും
കൊച്ചി: ബിഗ് ബോസ് മലയാളം ആറാം പതിപ്പിന് ഇന്ന് തുടക്കമാകും. ഇന്നു വൈകിട്ട് ഏഴ് മണിക്കാണ് ബിഗ് ബോസ് സീസൺ 6ന്റെ ലോഞ്ച് എപ്പിസോഡ്. മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ മോഹൻലാൽ തന്നെയാണ് ഇക്കുറിയും ബിഗ് ബോസിന്റെ അവതാരകൻ. സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി മോഹൻലാലിൻറെ പുതിയൊരു പ്രൊമോ വീഡിയോ കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് പുറത്തുവിട്ടിരുന്നു. ഏറെ പ്രത്യേകതകൾ ഉള്ള സീസണായിരിക്കും ഇതെന്നാണ് ലഭിക്കുന്ന സൂചന. അതിൻറെ ഭാഗമായി ഈ സീസണിലെ സാധാരണക്കാരുടെ പ്രതിനിധികളെ നേരത്തെ മോഹൻലാൽ പ്രഖ്യാപിച്ചിരുന്നു. കായികാധ്യാപികയും…

