kerala14.in

ഡിജിറ്റൽ സംവിധാനം സേവനങ്ങൾ സുഗമമാക്കി : മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

തിരുവനന്തപുരം:ആധുനിക സൗകര്യങ്ങളോടെ നിർമിച്ച തിരുവല്ലം സബ് രജിസ്ട്രാർ ഓഫീസിലെ പുതിയ ഇരുനില മന്ദിരത്തിന്റെ ഉദ്ഘാടനം രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. കാര്യനിർവഹണത്തിൽ ഡിജിറ്റൽ സംവിധാനം വന്നതോടെ സർക്കാർ സേവനങ്ങൾ സുഗമമായി പൊതുജനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 311 സബ് രജിസ്ട്രാർ ഓഫീസുകളിൽ ഇതിനോടകം ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. രേഖകൾ ഡിജിറ്റലാക്കുന്ന നടപടികൾ അതിവേഗം പുരോഗമിക്കുകയാണന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു.പൊതുജനങ്ങൾക്കും ജീവനക്കാർക്കും മെച്ചപ്പെട്ട സൗകര്യങ്ങൾ…

Read More

ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് പിടിയിൽ

കോട്ടയം: ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഈങ്കാപ്പുഴ ഭാഗത്ത് കാഞ്ഞിരക്കാട് വീട്ടിൽ ജോജി കെ. തോമസ് (45) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. പുലിയന്നൂർ ഭാഗത്ത് താമസിച്ചിരുന്ന ഇവർ തമ്മിൽ വീട്ടിൽ വച്ച് വാക്കുതർക്കം ഉണ്ടാവുകയും തുടർന്ന് ഇയാൾ വീട്ടിൽ ഉണ്ടായിരുന്ന വാക്കത്തി കൊണ്ട് ഭാര്യയുടെ തലയ്ക്ക് വെട്ടുകയുമായിരുന്നു. തുടർന്ന് ഇയാൾ സംഭവസ്ഥലത്തു നിന്ന് കടന്നുകളയുകയും ചെയ്തു. വിവരമറിഞ്ഞ് പാലാ പോലീസ് നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ ഇയാളെ ഏറ്റുമാനൂർ…

Read More

ശ്രീരാമ സേനയിൽ നിന്ന് രാജിവച്ചു ; യുവാവിനെയും മാതാവിനെയും സംഘടനാ പ്രവർത്തകർ തല്ലിച്ചതച്ചു

തൃശൂർ: ശ്രീരാമ സേനയിൽ നിന്ന് രാജിവച്ചതിനെ തുടർന്ന് യുവാവിനെയും മാതാവിനെയും സംഘടനാ പ്രവർത്തകർ തല്ലിച്ചതച്ചു. തൃശൂർ പനമരം സ്വദേശി രഞ്ജിത്തിനെയും മാതാവ് ശാന്തയെയുമാണ് സംഘടനാ പ്രവർത്തകർ വീട്ടിൽ കയറി മർദിച്ചത്. ആക്രമണത്തിൽ രഞ്ജിത്തിൻ്റെ മാതാവിൻ്റെ കൈ അക്രമികൾ തല്ലിയൊടിച്ചു. ശ്രീരാമ സേനയിലെ സംസ്ഥാന ഓർഗനൈസർ ആണ് രഞ്ജിത്ത്. കഴിഞ്ഞ ഞായറാഴ്ചയാണ് രഞ്ജിത്തിനെയും കുടുംബത്തെയും ഒരു സംഘം ശ്രീരാമ സേന പ്രവർത്തകർ വീട് കയറി ആക്രമിച്ചത്. രാത്രി പത്തരയോടെ വീട്ടിലെത്തിയ സംഘം രഞ്ജിത്തിനെയും മാതാവ് ശാന്തയേയും മകളെയും മർദിച്ചു….

Read More

സ്‌ത്രീകൾക്ക്‌ മാന്യതയും ഉന്നത പദവിയും കൽപ്പിക്കുന്നതാണ്‌ കേരളത്തിന്റെ പാരമ്പര്യം ; മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം:സ്‌ത്രീകൾക്ക്‌ മാന്യതയും ഉന്നത പദവിയും കൽപ്പിക്കുന്നതാണ്‌ കേരളത്തിന്റെ പാരമ്പര്യം എന്ന് സാംസ്കാരിക – ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. സാംസ്കാരിക വകുപ്പും സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിക്കുന്ന ‘സമം’ പദ്ധതിയുടെ ഭാഗമായി , വനിതാ സംവരണ ബില്ല് എന്ന വിഷയം ആസ്‌പദമാക്കി നടന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സാക്ഷരത, ജനകീയാസൂത്രണം, തദ്ദേശസ്ഥാപനങ്ങളിൽ പകുതി സംവരണം, കുടുംബശ്രീ, ഹരിതസേന തുടങ്ങിയ ആശയങ്ങൾ നമ്മുടെ നാടിനെ വ്യത്യസ്‌തമാക്കിയെന്നും മന്ത്രി പറഞ്ഞു. ഈ നിരയിലേക്കാണ് സാംസ്‌കാരിക…

Read More

രണ്ടേമുക്കാൽ വർഷംകൊണ്ട് 15,000 കിലോമീറ്റർ റോഡ് ബിഎംബിസി നിലവാരത്തിലാക്കി: മന്ത്രി പി എ മുഹമ്മദ് റിയാസ്

പാറശാല :ഈ സർക്കാർ അധികാരത്തിൽ വന്ന് രണ്ടേമുക്കാൽ വർഷം ആകുമ്പോഴേക്കും 15,000 കിലോമീറ്റർ പൊതുമരാമത്ത് റോഡുകൾ ബിഎംബിസി നിലവാരത്തിൽ ആക്കിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മൈലക്കര – പൂഴനാട് – മണ്ഡപത്തിൻകടവ് – മണക്കാല – പേരേക്കോണം റിങ് റോഡ്, മണ്ഡപത്തിൻകടവ് – ഒറ്റശേഖരമംഗലം റോഡ് എന്നിവയുടെ പൂർത്തീകരണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. അഞ്ചുവർഷംകൊണ്ട് 50 ശതമാനം പൊതുമരാമത്ത് റോഡുകൾ ബിഎംബിസി നിലവാരത്തിൽ ആക്കാൻ ആണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ രണ്ടേമുക്കാൽ വർഷം…

Read More

ഗൂഡല്ലൂരിൽ കാട്ടാനയുടെ ആക്രമണം: രണ്ടുപേർ കൊല്ലപ്പെട്ടു

തമിഴ്നാട്ടിൽ രണ്ടു സ്ഥലങ്ങളിലായുണ്ടായ കാട്ടാന ആക്രമണത്തിൽ കർഷകനും എസ്റ്റേറ്റ് തൊഴിലാളിയും കൊല്ലപ്പെട്ടു. ദേവർഷോലയിൽ ദേവൻ ഒന്ന് എസ്റ്റേറ്റ് തൊഴിലാളി മാധേവ് (52), കർഷകൻ നാഗരാജു (52) എന്നിവരാണു കൊല്ലപ്പെട്ടത്. രാവിലെ ഏഴരയോടെയാണു മാധേവിനെ കാട്ടാന ആക്രമിച്ചത്. മസിനഗുഡിയിലാണു കർഷകനെ കാട്ടാന കൊന്നത്. ഇന്നു പുലർച്ചെ നാലരയോടെയാണു നാഗരാജൻ കൃഷിയിടത്തിൽ കൊല്ലപ്പെട്ടത്. കൃഷിയിടത്തിലെ ഷെഡ്ഡിൽനിന്നു വീട്ടിലേക്ക് വരുമ്പോഴാണു കാട്ടാന ആക്രമിച്ചത്

Read More

സൗദീഷ് തമ്പിക്ക് ജസ്റ്റിസ് ഡി ശ്രീദേവി സ്മാരക പുരസ്കാരം സമർപ്പിച്ചു

തിരുവനന്തപുരം:വിദ്യാഭ്യാസ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് പുരസ്ക്കാരം നൽകി ആദരിച്ചു. വക്കം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപകൻ സൗദീഷ് തമ്പിക്കാണ് ജസ്റ്റിസ്.ഡി.ശ്രീദേവി സ്മാരക പുരസ്കാരം ലഭിച്ചത്. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വച്ച് നടന്ന ചടങ്ങിൽ ഗായകൻ പന്തളം ബാലൻ പുരസ്ക്കാരം സമ്മാനിച്ചു.ചടങ്ങിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി രതീഷ് കാളിയാടൻ, കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ, സെക്രട്ടറി റസൽ സബർമതി, പിരപ്പൻകോട് ശ്യാംകുമാർ തുടങ്ങി വിവിധ രാഷ്ട്രീയ- സാമൂഹിക-സാംസ്കാരിക പ്രവർത്തകർ പങ്കെടുത്തു.

Read More

മുരളീധരന്‍ സീറ്റ് മാറിയത് പരാജയ ഭീതി കൊണ്ട്; തൃശൂരില്‍ മത്സരം ലൂസായെന്ന്

തിരുവനന്തപുരം: വടകരയില്‍ തോല്‍വി ഭയന്നാണ് കെ മുരളീധരന്‍ തൃശൂരിലേക്ക് മാറിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കെ മുരളീധരന്‍ അവസരവാദിയാണ്. മുരളീധരന്‍ എത്തിയതോടെ തൃശൂരില്‍ മത്സരം ലൂസായി. തൃശൂരില്‍ കെ മുരളീധരന്‍ തോല്‍ക്കുമെന്ന് ഉറപ്പാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കോണ്‍ഗ്രസുകാര്‍ ബിജെപിയാകുന്ന കാഴ്ചയാണ്. ടി എന്‍ പ്രതാപനും വേണ്ടി പ്രചാരണത്തിന് ഇറങ്ങിയ പദ്മജയാണ് കാലുമാറിയത്. കേരളത്തില്‍ ബിജെപിക്ക് രണ്ടക്ക സീറ്റ് കുട്ടുമെന്നതിന്റെ പൊരുള്‍ ഇപ്പോഴാണ് പിടികിട്ടിയതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. സിപിഎം…

Read More

സുധാമൂര്‍ത്തിയെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തു

ന്യൂഡല്‍ഹി: സാമൂഹിക പ്രവര്‍ത്തകയും ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ മുന്‍ അധ്യക്ഷയുമായ സുധാ മൂര്‍ത്തിയെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തു. രാഷ്ട്രപതിയാണ് സുധാ മൂര്‍ത്തിയെ ഉപരിസഭയിലേക്ക് നോമിനേറ്റ് ചെയ്തത്. സ്ത്രീശാക്തീകരണത്തിന്റെ സാക്ഷ്യപത്രമാണ് സുധാമൂര്‍ത്തിയുടെ നിയമനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സുധാമൂര്‍ത്തിയുടെ രാജ്യസഭയിലെ സാന്നിധ്യം നാരീശക്തിയുടെ ശക്തമായ സന്ദേശമാകുമെന്നും മോദി കൂട്ടിച്ചേര്‍ത്തു. സാമൂഹ്യരംഗത്തും വിദ്യാഭ്യാസരംഗത്തും അടക്കം സുധാമൂര്‍ത്തിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രചോദനാത്മകമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണമൂര്‍ത്തിയുടെ പത്‌നിയാണ് 73കാരിയായ സുധാമൂര്‍ത്തി. എഴുത്തുകാരി കൂടിയായ സുധാമൂര്‍ത്തിക്ക് പത്മശ്രീ, പത്മവിഭൂഷണ്‍ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.

Read More

മുഹമ്മദ് ഷമി ലോക്‌സഭയിലേക്ക് മത്സരിക്കും?; നീക്കവുമായി ബിജെപി

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ ലോക്സഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമം. ബംഗാളില്‍ നിന്ന് ലോക്സഭ സ്ഥാനാര്‍ഥിയാക്കാനുള്ള താത്പര്യം ഷമിയെ ബിജെപി നേതൃത്വം അറിയിച്ചതായാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ വിഷയത്തില്‍ ഷമി തന്റെ പ്രതികരണം ബിജെപിയെ അറിയിച്ചിട്ടില്ലെന്നാണ് സൂചന. ഷമിയെ സ്ഥാനാര്‍ഥിയാക്കുന്നതിലൂടെ ബംഗാളിലെ ന്യൂനപക്ഷ വോട്ടുകള്‍ക്ക് പ്രാധാന്യമുള്ള മണ്ഡലത്തില്‍ മുന്‍തൂക്കം നേടാം എന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. ബസിര്‍ഹാത് ലോക്സഭാ മണ്ഡലത്തില്‍ ഷമിയെ സ്ഥാനാര്‍ഥിയാക്കാനാണ് ബിജെപി ആലോചിക്കുന്നതെന്നാണ് സൂചന. നേരത്തെ പരുക്കിനെ തുടര്‍ന്ന് ഷമി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial