‘മേയറുണ്ട് സൂക്ഷിക്കുക’; നഗരസഭയ്ക്ക് മുന്നിലൂടെ പോകുന്ന കെഎസ്ആർടിസി ബസു തടഞ്ഞ് യൂത്ത് കോൺഗ്രസ്, പോസ്റ്റർ ഒട്ടിച്ചു
തിരുവനതപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിലുണ്ടായ തർക്കത്തിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. തിരുവനനന്തപുരം നഗരസഭയ്ക്ക് മുന്നിലാണ് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം നടക്കുന്നത്. നഗരസഭയുടെ ഗേറ്റിന് മുന്നിൽ മേയർക്കെതിരെ ഓവർടേക്കിങ് നിരോധിത മേഖലയെന്ന ഫ്‌ളക്‌സ് ബോർഡ് സ്ഥാപിച്ചായിരുന്നു പ്രതിഷേധം തുടങ്ങിയത്. പിന്നാലെ നഗരസഭയ്ക്ക് മുന്നിലൂടെ പോകുന്ന മുഴുവൻ കെഎസ്ആർടിസി ബസു തടഞ്ഞ് മേയറുണ്ട് സൂക്ഷിക്കുക എന്ന പോസ്റ്റർ ഒട്ടിച്ചു. 24 മണിക്കൂറിനുള്ളിൽ കെഎസ്ആർടിസി ഡ്രൈവർ യദുവിനെ ഡ്യൂട്ടിയിൽ പ്രവേശിപ്പിക്കമെന്നാണ് യൂത്ത് കോൺഗ്രസ് ആവശ്യപ്പെടുന്നത്. ഇല്ലെങ്കിൽ…

