ജോലി ലഭിക്കാത്തതിൽ നിരാശയും ദേഷ്യവും; ബൂത്തിലെത്തി വോട്ടിങ് യന്ത്രം കോടാലിക്ക് തല്ലിപ്പൊളിച്ച് യുവാവ്
മുംബൈ: പോളിങ് ബൂത്തിലെ വോട്ടിങ് യന്ത്രം യുവാവ് കോടാലിക്ക് തല്ലിപ്പൊളിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിനിടെ മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലെ ബിലോലിയിൽ വച്ചാണ് സംഭവം ഉണ്ടായത്. സംഭവത്തിൽ ഭയ്യേസാഹേബ് എഡ്ക (26)യെ പൊലീസ് അറസ്റ്റ് ചെയ്തു. ജോലി ലഭിക്കാത്തതിൽ നിരാശയും ദേഷ്യവും മൂലമാണ് യുവാവ് ഇങ്ങനെ ചെയ്തത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം ഉണ്ടായത്. ബിലോലി താലൂക്കിലെ റാംപുരിയിലെ പോളിങ് ബൂത്തിലാണ് ഇയാൾ വോട്ട് ചെയ്യാനെത്തിയത്. 3.53ഓടെ ഇവിഎമ്മിനടുത്തെത്തിയ ഇയാൾ പൊടുന്നനെ പാന്റിനുള്ളിൽ ഒളിപ്പിച്ചിരുന്ന കോടാലിയെടുത്ത് അതിലടിക്കുകയായിരുന്നു….

