വയനാട് ഉപേക്ഷിക്കാൻ രാഹുൽഗാന്ധി; പകരം ആരെന്ന ചർച്ചയിൽ കോൺഗ്രസ്
വയനാട്: കോൺഗ്രസ് നേതാവായ രാഹുൽ ഗാന്ധി ഇത്തവണ വയനാട്ടിൽ മത്സരിച്ചേക്കില്ല. സിറ്റിംഗ് സീറ്റായ വയനാട് ഉപേക്ഷിക്കാൻ രാഹുൽഗാന്ധി തീരുമാനിച്ചതായി പുതിയ വിവരം പുറത്ത്. ഉത്തർപ്രദേശിലെ റായ്ബറേലിയിൽ രാഹുൽ ഗാന്ധി മത്സരിച്ചേക്കുമെന്നാണ് വിവരം. പകരം വയനാട്ടിൽ ആരാണ് സ്ഥാനാർഥി ആവുക എന്ന ചർച്ചയും കോൺഗ്രസ് ആരംഭിച്ചു. എവിടെ മത്സരിക്കണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കോൺഗ്രസ് ദേശീയ നേതൃത്വം രാഹുൽഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. വയനാട് ലോക്സഭാ സീറ്റില്‍ രാഹുല്‍ ഗാന്ധി തന്നെ മത്സരിക്കണമെന്നാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്. കഴിഞ്ഞ തവണത്തെ…

