Headlines

kerala14.in

പത്തനംതിട്ടയിൽ ഏഴാംക്ലാസുകാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

പത്തനംതിട്ട: ഏഴാം ക്ലാസുകാരി പീഡനത്തിനിരയായ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മീൻകുഴി സ്വദേശി ബിനുവിനെയാണ് പൊലീസ് പിടികൂടിയത്. ചിറ്റാറിലാണ് ഏഴാം ക്ലാസുകാരി പീഡനത്തിനിരയായത്. വിദ്യാർത്ഥിനിയെ പ്രതി മാസങ്ങളായി പീഡിപ്പിക്കുന്നുവെന്നാണ് പരാതി. വിദ്യാർത്ഥിനി സ്കൂളിൽ കൗൺസിലിംഗിന് പോയപ്പോഴാണ് ഇത്തരത്തിലുള്ള പീഡനം നടന്ന വിവരം അറിഞ്ഞത്. വീട്ടിൽ ആരുമില്ലാത്ത സമയത്ത് വിദ്യാർത്ഥിനിയെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നാണ് മൊഴി. ഇതിന് പിന്നാലെയാണ് ബിനുവിനെ കസ്റ്റഡിയിൽ എടുത്തത്. കുട്ടിയെ കൗൺസിലിംഗിന് എത്തിച്ചു. പ്രതിയെ ഇന്നലെ വൈകിട്ടാണ് കസ്റ്റഡിയിലെടുത്തത്.

Read More

പണം വാങ്ങിയിട്ടും വിവാഹ ആല്‍ബം നൽകാതെ കബളിപ്പിച്ചു; നഷ്ടപരിഹാരമായി 1.60 ലക്ഷം നല്കണമെന്ന് ഉപഭോക്തൃ കോടതി

കൊച്ചി: വിവാഹ ആല്‍ബം നല്‍കാതെ കബളിപ്പിച്ചതിന് 1.60 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാൻ ഉത്തരവിട്ട് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി. എറണാകുളം എംജി റോഡിലുള്ള മാട്രിമോണി ഡോട്ട് കോം സ്ഥാപനമാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. പണം നല്‍കിയിട്ടും ആൽബം നല്കിയില്ലെന്നാണ് ആരോപണം. അരൂര്‍ സ്വദേശികളായ ബി രതീഷ്, സഹോദരന്‍ ബി ധനീഷ് എന്നിവരുടെ പരാതിയിലാണ് ഉത്തരവ്. രതീഷിന്റെ വിവാഹ വീഡിയോ ആല്‍ബം ഒരു മാസത്തിനുള്ളില്‍ നല്‍കാമെന്നായിരുന്നു വാഗ്ദാനം. 40000 രൂപയും കൈമാറി. എന്നാല്‍ ആല്‍ബം ലഭിച്ചില്ല. സാങ്കേതിക കാരണങ്ങളാല്‍…

Read More

കാർ നിയന്ത്രണം വിട്ട് ഡിവൈഡറിലേയ്ക്ക് ഇടിച്ചു കയറി; ബിആർഎസ് എംഎല്‍എ നന്ദിത വാഹനാപകടത്തില്‍ മരിച്ചു

ഹൈദരാബാദ്: തെലങ്കാനയിലെ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) എംഎൽഎ ലാസ്യ നന്ദിത (37) വാഹനാപകടത്തിൽ മരിച്ചു. ഇന്ന് പുലർച്ചെ ഹൈദരാബാദിലെ എക്സ്പ്രസ് വേയില്‍ വച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചു കയറി. എംഎല്‍എയെ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സെക്കന്തരാബാദ് കന്റോണ്‍മെന്റ് മണ്ഡലത്തിലെ എംഎല്‍എയായിരുന്നു. സംഗറെഡ്ഢി ജില്ലയിലെ സുല്‍ത്താന്‍പൂര്‍ നെഹ്‌റു ഔട്ടര്‍ റിംഗ് റോഡിലാണ് അപകടം. ഡ്രൈവര്‍ ഉറങ്ങി പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. നിയന്ത്രണം…

Read More

ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേട്ടം;6 സീറ്റുകൾ പിടിച്ചെടുത്തു; പത്തിടത്ത് കോൺഗ്രസ്, മൂന്നിടത്ത് ബിജെപി

തിരുവനന്തപുരം:സംസ്ഥാനത്തെ 23 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എൽഡിഎഫിന് നേട്ടം. സംസ്ഥാനത്താകെ 6 സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. തിരുവനന്തപുരം നഗരസഭയിലെ വെള്ളാര്‍, ഒറ്റശേഖരമംഗലം പഞ്ചായത്തിലെ കുന്നനാട്, ചടയമംഗലം പഞ്ചായത്തിലെ കുരിയോട് വാര്‍ഡുകള്‍ ബിജെപിയിൽ നിന്ന് പിടിച്ചെടുത്തു. നെടുമ്പാശ്ശേരിയിലെ കൽപക നഗര്‍, മുല്ലശ്ശേരിയിലെ പതിയാര്‍ കുളങ്ങര മുഴപ്പിലങ്ങാട്ടെ മമ്മാക്കുന്ന് വാര്‍ഡുകള്‍ യുഡിഎഫിൽ നിന്ന് പിടിച്ചെടുത്തു. നെടുമ്പാശേരിയില്‍ ഇതോടെ യുഡിഎഫിന് ഭരണം നഷ്ടമായി. മട്ടന്നൂര്‍ നഗരസഭയിൽ ബിജെപിക്ക് കന്നിജയം നേടി. മട്ടന്നൂര്‍ ടൗണ്‍ വാര്‍ഡ് കോണ്‍ഗ്രസിൽ നിന്നാണ് ബിജെപി പിടിച്ചെടുത്തത്.ഇന്ന്…

Read More

കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; ഡീസൽ ടാങ്ക് ചോർന്നതായി സൂചന

കായംകുളത്ത് ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിനു തീപിച്ചു. ഡീസൽ ടാങ്ക് ചോർന്നതായി സൂചന. കരുനാഗപ്പള്ളിയിൽ നിന്ന് തൊപ്പുംപടിയിലേക്കു പോയ ബസിനാണ് തീപിടിച്ചത്.എംഎസ്എം കോളജിനു സമീപത്തുവച്ചാണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസം ബസിന് സാങ്കേതികപരമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അത് പരിഹരിക്കാൻ അധികൃതർ തയ്യാറായില്ലെന്ന് ബസ് ഡ്രൈവർ പറയുന്നു. ബസ് പൂര്‍ണമായി കത്തിനശിച്ചു. തീപടരും മുന്‍പ് യാത്രക്കാരെ പുറത്തിറക്കിയതിനാല്‍ ആര്‍ക്കും പരുക്കില്ല. മണം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഡ്രൈവർ ഇടപെട്ടത്. ബസിൽനിന്ന് രൂക്ഷമായ ഗന്ധം ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ഉടൻ തന്നെ…

Read More

പ്ലസ്ടു വിദ്യാർത്ഥിനി തൂങ്ങി മരിച്ചനിലയിൽ

ഇടുക്കി: തൂക്കുപാലം ചോറ്റുപാറ ബ്ലോക്ക് നമ്പർ 571 ൽ കപ്പിത്താൻ പറമ്പിൽ വീട്ടിൽ ജീവൻകുമാർ, രേഖ ദമ്പതിമാരുടെ മകൾ അശ്വതിയെ (17) വീടിനുള്ളിൽ തുങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പ്ളസ് ടു വിദ്യാർത്ഥിനിയാണ്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷമാണ് തുങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.നെടുങ്കണ്ടം പൊലിസ് മേൽനടപടികൾ സ്വീകരിച്ചു. സംസ്കാരം പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഇന്ന് ഉച്ച കഴിഞ്ഞ് വീട്ടുവളപ്പിൽ.

Read More

മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി മനോഹർ ജോഷി അന്തരിച്ചു

മുംബൈ : മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി മനോഹർ ജോഷി അന്തരിച്ചു.വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയവെ വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അന്ത്യം. 86 വയസായിരുന്നു. മഹാരാഷ്‌ട്രയിലെ മഹദിൽ 1937 ഡിസംബർ രണ്ടിനായിരുന്നു മനോഹർ ജോഷിയുടെ ജനനം. മുംബൈയിലെ വീരമാതാ ജീജാഭായി ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ (VJTI) നിന്നും സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം കരസ്ഥമാക്കി. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിലൂടെ രാഷ്‌ട്രീയത്തിലേക്ക് കടന്ന ജോഷി പിന്നീട് ശിവസേനയിൽ അംഗമായി. അദ്ദേഹത്തിന്റെ സംഘടനാ വൈദഗ്ധ്യം പേരുകേട്ടതോടെ 1980കളിൽ ശിവസേനയുടെ പ്രധാന നേതാക്കളിലൊരാളായി…

Read More

മദ്യം വാങ്ങിനല്‍കാന്‍ വൈകിയതിന് സുഹൃത്തിന്റെ തലയിടിച്ച് പൊട്ടിച്ചു; പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്

തിരുവനന്തപുരം: വലിയതുറയിൽ സുഹൃത്തിന്റെ തലയിടിച്ച് പൊട്ടിച്ചയാൾ അറസ്റ്റിൽ. ആവശ്യപ്പെട്ട മദ്യം വാങ്ങി നല്കാൻ വൈകിയതാണ് കാരണം. വലിയതുറ ഫാത്തിമ മാതാ പളളിറോഡില്‍ ചുളള അനി എന്ന അനില്‍കുമാറിനെ(51)ആണ് വലിയതുറ പോലീസ് അറസ്റ്റുചെയ്തത്. ഇയാള്‍ക്കെതിരെ നരഹത്യക്ക് കേസെടുത്തതായി പോലീസ് അറിയിച്ചു. വലിയതുറ ശ്രീചിത്തിര നഗര്‍ റിതി ഭവനില്‍ ബൈജുവിന് (50) ആണ് അടിയേറ്റത്. തിങ്കളാഴ്ച വൈകീട്ട് ഏഴുമണിയോടെ ചിത്തിര നഗറിനടുത്തുളള ഷെഡിലായിരുന്നു സംഭവം. സുഹ്യത്തുക്കളായ ഇരുവരും സംസാരിച്ച് നില്‍ക്കവെ പ്രതി പെട്ടെന്ന് തനിക്ക് മദ്യം വാങ്ങിതരണമെന്ന് ആവശ്യപ്പെട്ടു. ഇതിന്…

Read More

സിപിഐഎം കൊയിലാണ്ടി ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊന്നു;ഇന്ന് കൊയിലാണ്ടി ഏരിയയില്‍ സി.പി.എം ഹർത്താല്‍ പ്രഖ്യാപിച്ചു

കോഴിക്കോട്: കൊയിലാണ്ടിയില്‍ സി.പി.എം നേതാവ് വെട്ടേറ്റു മരിച്ചു. സി.പി.എം കൊയിലാണ്ടി സെൻട്രല്‍ ലോക്കല്‍ സെക്രട്ടറി പുളിയോറ വയലില്‍ സത്യനാഥ് (62) ആണ് കൊല്ലപ്പെട്ടത്.മുത്താമ്ബി ചെറിയപുറം ക്ഷേത്രത്തിന് സമീപത്ത് ഇന്നലെ രാത്രി 10 മണിക്കാണ് സംഭവം. പെരുവട്ടൂരിലെ ചെറിയപ്പുറം ക്ഷേത്രത്തില്‍ ഗാനമേള നടക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. ശരീരത്തില്‍ നാലിലധികം മഴു കൊണ്ടുള്ള വെട്ടേറ്റിട്ടുണ്ട്. അര മണിക്കൂറിനകം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മദ്യലഹരിയിലുണ്ടായിരുന്നയാളാണ് ആക്രമിച്ചത്. വ്യക്തിപരമായ പ്രശ്നങ്ങളാണ് ആക്രമണത്തിനു പിന്നിലെന്നാണ് പൊലീസിനു ലഭിക്കുന്ന സൂചന. മൃതദേഹം കൊയിലാണ്ടി…

Read More

കോഴിക്കോട് കല്ലാച്ചിയിൽ പ്ലസ്ടു വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: കല്ലാച്ചി ചേലക്കാട് പ്ലസ്ടു വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കല്ലാച്ചി ഗവ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി കുവ്വക്കാട്ശിവക്ഷേത്രത്തിനടുത്ത് (വി.പി മുക്ക്) പുത്തന്‍പുരയില്‍ താഴെ കുനിയില്‍ ദാസന്റെ മകള്‍ ദിനയ ദാസിനെയാണ് വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നാദാപുരം പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial