കാറിടിച്ച് വീണ ബെെക്ക് യാത്രക്കാരി ബസ്സ് കയറി മരണപ്പെട്ടു
മലപ്പുറം:വണ്ടൂരില്‍ ബസിന്റെ പിൻചക്രം കയറി ഇറങ്ങി സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിച്ച കാര്‍ സ്കൂട്ടറില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്. നടുവത്തു സ്വദേശി ഹുദ (24)യാണ് മരിച്ചത്. സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് വാഹനം ഓടിച്ചിരുന്ന ബന്ധുവായ സ്ത്രീക്കും ഒപ്പമുണ്ടായിരുന്ന സ്വന്തം കുഞ്ഞിനുമൊപ്പം ഹുദയും റോഡില്‍ വീണു. പാണ്ടിക്കാട് നിന്ന് നിലമ്പൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിൻ്റെ പിൻചക്രം റോഡിൽ വീണ ഹദയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. സംഭവ സ്ഥലത്ത് തന്നെ ഹുദ മരിച്ചു.ഒപ്പമുണ്ടായിരുന്ന സ്ത്രീയും…

