Headlines

kerala14.in

ടെറസിൽനിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു

എറണാകുളം: ടെറസിൽനിന്ന് വീണ് പരുക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. റാക്കാട് നെല്ലിമറ്റത്തിൽ പരേതനായ ബേബിയുടെ മകൻ ബിബിൻ (37) ആണ് മരിച്ചത്. പള്ളുരുത്തിയിലെ സ്വകാര്യ സ്ഥാപനത്തിൽ ഇലക്ട്രിക്കൽ ജോലി ചെയ്യുമ്പോൾ കഴിഞ്ഞ ഞായറാഴ്ചയാണ് ടെറസിൽ നിന്ന് വീണത്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ (വ്യാഴാഴ്ച) പുലർച്ചെയാണ് മരിച്ചത്. സംസ്കാരം ഇന്ന് (23-02-2024-വെള്ളി) രാവിലെ 10:00-ന് റാക്കാട് സെന്റ് മേരീസ് കത്തീഡ്രൽ നേർച്ച പള്ളിയിൽ. മാതാവ്: ചിന്നമ്മ. അവിവാഹിതനാണ്

Read More

ഇത്തവണ SSLC പരീക്ഷ എഴുതുന്നത് 4.27 ലക്ഷം പേർ; പ്ലസ് ടുവിന് 4,44,097 പേരും

തിരുവനന്തപുരം : മാർച്ച് നാലിന് ആരംഭിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ 4,27,105 പേർ. മാർച്ച് ഒന്നിന് തുടങ്ങുന്ന ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷ 4,15,044 പേരും രണ്ടാം വർഷ പരീക്ഷ 4,44,097 പേരും എഴുതും. 27,770 പേർ ഒന്നാം വർഷ വി.എച്ച്.എസ്.ഇ പരീക്ഷക്കും 29,337 പേർ രണ്ടാം വർഷ പരീക്ഷക്കും ഹാജരാകും. 2971 പരീക്ഷ കേന്ദ്രങ്ങളിലായാണ് എസ്.എസ്.എൽ.സി പരീക്ഷ നടക്കുക. 2017 കേന്ദ്രങ്ങളിലായാണ് ഹയർസെക്കൻഡറി പരീക്ഷ. വി.എച്ച്.എസ്.ഇ പരീക്ഷക്ക് 389 കേന്ദ്രങ്ങളാണുള്ളത്. എസ്.എസ്.എൽ.സി, ഹയർസെക്കൻഡറിപരീക്ഷകൾ കേരളം, ലക്ഷദ്വീപ്,…

Read More

ബൈക്കിലെത്തിയവർ എന്റെ പണം തട്ടിയെടുത്തേ…വീട്ടമ്മയുടെ പരാതി വെറും അഭിനയമായിരുന്നെന്ന് തെളിയിച്ച് പോലീസ്

തിരുവനന്തപുരം : എ.ടി.എമ്മില്‍ നിന്ന് പണമെടുത്ത് മടങ്ങവേ ബൈക്കില്‍ ഹെല്‍മെറ്റ് ധരിച്ചെത്തിയ രണ്ടംഗസംഘം 25,000 രൂപ തട്ടിയെടുത്തതായുള്ള വീട്ടമ്മയുടെ വ്യാജപരാതിയില്‍ വട്ടംകറങ്ങി പൊലീസ്.മാരായമുട്ടം പറക്കോട്ടുകോണം സ്വദേശി ഷീബയാണ് (49)പരാതിക്കാരി. സംഭവം ഇങ്ങനെ, തിങ്കളാഴ്ച രാവിലെ 11.30ന് മാരായമുട്ടം ജംഗ്ഷനു സമീപമുള്ള പാലത്തിനടുത്ത് ഷീബ ബോധരഹിതയായി വീണു. ഓടിക്കൂടിയ നാട്ടുകാരോട് മാരായമുട്ടം എസ്.ബി.ഐ എ.ടി.എമ്മില്‍ നിന്നെടുത്ത 25,000 രൂപ ബൈക്കിലെത്തിയ രണ്ടുപേര്‍ കവര്‍ന്നതായി ഇവര്‍ പറഞ്ഞു. തുടര്‍ന്ന് നാട്ടുകാര്‍ മാരായമുട്ടം പൊലീസിനെ വിവരമറിയിച്ചശേഷം സ്ത്രീയെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെത്തിച്ചു….

Read More

ഒന്നാമനാകാം
പുസ്തകപ്രകാശനം നടന്നു

വെഞ്ഞാറ ബുക്സ് പ്രസിദ്ധീകരിച്ച മനുകുമാർ ആലിയാട് എഴുതിയ “ഒന്നാമനാകാം “എന്ന പുസ്തകം മുൻ ഡി.ജി.പി അലക്സാണ്ടർ ജേക്കബ് ഐ.പി.എസ് പ്രകാശനം ചെയ്തു. എഴുത്തുകാരൻ ഡോ. എം.ടി .ശശി പുസ്തകം ഏറ്റുവാങ്ങി. എഴുത്തുകാരായ എസ്. ആർ. ലാൽ പിരപ്പൻകോട്അശോകൻ, ഡോ. ആശാ നജീബ് മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കുതിരകുളം ജയൻ, കലാസാഹിത്യപ്രവർത്തകരായ അനിൽ വെഞ്ഞാറമൂട്,എ. എം റൈസ് എന്നിവർ സന്നിഹിതരായി. പുസ്തക പ്രകാശന ചടങ്ങിൽ ബ്രഹ്മ നായകൻ മഹാദേവന്റെ ഹാപ്പി ലൈഫ് എന്ന മോട്ടിവേഷണൽ പരിപാടിയുണ്ടായിരുന്നു പ്രദേശത്തെ കലാ,സാഹിത്യ_…

Read More

തൊഴിലുറപ്പ് പദ്ധതിയെ കളിയാക്കിയവർക്കുള്ള മറുപടിയാണ് പനയമുട്ടം – വാഴമല സെറ്റിൽമെന്റ് കോളനി റോഡ്: മന്ത്രി കെ രാധാകൃഷ്ണൻ

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ പല രീതിയിലും അവഹേളിച്ചവർക്കുള്ള മറുപടിയാണ് പനയമുട്ടം – വാഴമല സെറ്റിൽമെന്റ് കോളനി കോൺക്രീറ്റ് റോഡെന്ന് പട്ടികജാതി – പട്ടികവർഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ. പനവൂര്‍ ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി പ്രകാരം പനയമുട്ടം വാര്‍ഡിലെ പട്ടിക വര്‍ഗ ഗ്രാമമായ വാഴമലയിലേക്ക് 27 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച പുതിയ കോണ്‍ക്രീറ്റ് റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പുതിയ റോഡ് പ്രദേശത്തെ ജനങ്ങളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്താൻ സഹായിക്കും….

Read More

കഞ്ഞിക്കുഴി സ്കൂളിലെ മോഷണം; പ്രതി പിടിയിൽ

മാരാരിക്കുളം എസ് എൽ പുരം ഗവ ഹയർ സെക്കൻഡറി സ്കൂളിൽ മോഷണം നടത്തിയ പ്രതി പിടിയിലായി. കുപ്രസിദ്ധ മോഷ്ടാവായ ആലപ്പുഴ പട്ടണക്കാട് പഞ്ചായത്ത് ഏഴാം വാർഡ് പാലയ്ക്കൽ വീട്ടിൽ തിയോ (ഓമനക്കുട്ടൻ-56) ആണ് അറസ്റ്റിലായത്. ഓഫീസ് മുറിയുടെ ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്തുകയറി സി സി ടി വി ക്യാമറയുടെ ഹാർഡ് ഡിസ്ക് മോഷ്ടിച്ച കേസിൽ ഒളിവിലായിരുന്ന ഇയാളെ മാരാരിക്കുളം എസ് ഐ കിരൺ സി നായരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. എസ് ഐ…

Read More

തിരുവനന്തപുരം മുദാക്കൽ പഞ്ചായത്ത് ഭരണം സിപിഐഎമ്മിന് നഷ്ടമായി

തിരുവനന്തപുരം: തിരുവനന്തപുരം മുദാക്കൽ പഞ്ചായത്ത് ഭരണം സിപിഐഎമ്മിന് നഷ്ടമായി. കോൺഗ്രസും സിപിഐയും ചേർന്ന് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയതിനെത്തുടർന്നാണ് സിപിഐഎമ്മിന് ഭരണം നഷ്ടമായത്. ഭൂരിപക്ഷം നഷ്ടമാകുമെന്ന് ഉറപ്പായതോടെ സിപിഐഎം വോട്ടെടുപ്പിൽ പങ്കെടുത്തില്ല. ബിജെപിയും അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയിരുന്നു. കോൺഗ്രസിന്റെ അവിശ്വാസ പ്രമേയ നോട്ടീസിൽ ഒപ്പിട്ട സിപിഐ അംഗം പള്ളിയറ ശശിക്ക് എതിരെ നടപടി ഉണ്ടാകുമെന്ന് സിപിഐ നേതൃത്വം അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രണ്ടരവർഷം കഴിയുമ്പോൾ സി പി ഐക്ക് നൽകാമെന്ന് എൽ ഡി എഫിൽ…

Read More

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ സി മെറ്റ് നഴ്സിംഗ് കോളേജ്, പാലിയേറ്റിവ് കെയർ മന്ദിരവും മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ സി മെറ്റ് നഴ്സിംഗ് കോളേജിന്റെയും പാലിയേറ്റിവ് കെയർ മന്ദിരത്തിന്റെയും ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. സർക്കാർ -സ്വകാര്യ മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് മാനദണ്ഡങ്ങൾ അനുസൃതമായി വിദ്യാഭ്യാസ അവസരങ്ങൾ സംസ്ഥാനത്ത് ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി വീണാ ജോർജ്. അതിന്റെ ഭാഗമായി കോന്നി, ഇടുക്കി മെഡിക്കൽ കോളേജുകൾ യാഥാർഥ്യമാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. സർക്കാർ മേഖലയിൽ നാന്നൂറ് ആയിരുന്ന നഴ്സിംഗ് സീറ്റുകൾ 1400 എണ്ണമായി വർധിപ്പിച്ചുവെന്നും മന്ത്രി അറിയിച്ചു. എല്ലാ ജില്ലകളിലും നഴ്സിംഗ്…

Read More

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റിന് കൂടുതല്‍ നിയന്ത്രണങ്ങളും പരിഷ്ക്കാരങ്ങളും ഏർപ്പെടുത്തി ഉത്തരവിറങ്ങി

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റിന് കൂടുതല്‍ നിയന്ത്രണങ്ങളും പരിഷ്ക്കാരങ്ങളും ഏർപ്പെടുത്തി ഉത്തരവിറങ്ങി. പ്രതിദിനം ഒരു എംവിഐയുടെ നേതൃത്വത്തിൽ ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ട അപേക്ഷകരുടെ എണ്ണം 30 ആയി നിജപ്പെടുത്തി. ഡ്രൈവിങ് ടെസിറ്റിന് ഓട്ടോമാറ്റിക് ഗിയർ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുള്ള വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങൾ എന്നിവ ഉപയോഗിക്കാൻ പാടില്ല. ഡ്രൈവിങ് സ്കൂളിൽ പരിശീലനത്തിന് ഉപയോഗിക്കുന്ന വാഹനത്തിന്റെ കാലപ്പഴക്കം 15 വർഷമാക്കി. ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കുന്ന മോട്ടർ ഡ്രൈവിങ് സ്കൂളിന്റെ വാഹനത്തിൽ ഡാഷ് ബോർഡ് ക്യാമറ സ്ഥാപിക്കണംഡ്രൈവിങ് ടെസ്റ്റിനുള്ള പുതിയ നിർദേശങ്ങൾ മോട്ടർ…

Read More

ഇടുക്കിയിൽ പതിനാലുകാരിയെ പീഡിപ്പിച്ചു; 80 വയസ്സുകാരന് 45 വർഷം കഠിന തടവ്

ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ 80 വയസ്സുകാരന് 45 വർഷം കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തൊടുപുഴ ഇളംദേശം സ്വദേശിയെയാണ് പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ തൊടുപുഴ അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. പ്രതി പിഴ അടച്ചില്ലെങ്കില്‍ 18 മാസം കൂടി തടവ് അനുഭവിക്കണം. 2021-ലാണ് കേസിനാസ്പാദമായ സംഭവം. പെണ്‍കുട്ടിയുടെ അച്ഛന്‍ നേരത്തെ മരിച്ചതാണ്. പിന്നാലെ അമ്മയും കുട്ടിയെ ഉപേക്ഷിച്ചുപോയി. ഇതോടെ പിതാവിന്റെ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു കുട്ടിയുടെ താമസം. പ്രതിയായ 80-കാരന്‍ ഇവരുടെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial