വാട്സാപ്പ് സ്റ്റാറ്റസിൽ ഇനിമുതൽ സുഹൃത്തിന് ടാഗ് ചെയ്യാം; കിടിലൻ മാറ്റത്തെ കുറിച്ച് അറിഞ്ഞിരിക്കാം…
കഴിഞ്ഞ വർഷം നിരവധി അപ്ഡേഷൻസാണ് വാട്സാപ്പിൽ മെറ്റ നടപ്പാക്കിയത്. ഈ വർഷവും വാട്സാപ്പിലേക്ക് കിടിലൻ ഫീച്ചറുകളെത്തുമെന്ന് തന്നെയാണ് മെറ്റ വ്യക്തമാക്കുന്നത്. വാട്സാപ്പ് സ്റ്റാറ്റസിലാണ് പുതിയ മാറ്റം വരാൻ പോകുന്നത്. നിങ്ങളുടെ വാട്സാപ്പ് സ്റ്റാറ്റസിൽ ഇനിമുതൽ സുഹൃത്തുക്കളെ ടാഗ് ചെയ്യാനാകും. ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയിൽ സുഹൃത്തുക്കളെ ടാഗ് ചെയ്യുന്നപോലെ വാട്സ്ആപ്പ് സ്റ്റാറ്റസിലും ഈ ഫീച്ചർ എത്തിക്കാനാണ് മെറ്റയുടെ നീക്കം. ഉപയോക്താക്കൾക്ക് അവരുടെ സ്റ്റാറ്റസ് അപ്‌ഡേറ്റുകളിൽ മറ്റുള്ളവരെ സ്വകാര്യമായി ടാഗ് ചെയ്തുകൊണ്ട് സംവദിക്കാൻ കഴിയുന്ന ഒരു പുതിയ ഫീച്ചറാണ് എത്തിക്കുക. ഈ…

