സപ്ലൈകോ പ്രതിസന്ധിയില്‍ സഭയില്‍ വാക്‌പോര്
തിരുവനന്തപുരം: സംസ്ഥാനത്ത് മുഖ്യമന്ത്രിക്കൊഴികെ ബാക്കിയുള്ളതിനെല്ലാം കനത്ത വിലയാണെന്ന് ഷാഫി പറമ്പിൽ എംഎൽഎ. പ്ലൈകോയിൽ അവശ്യസാധനങ്ങൾ ലഭ്യമാകാത്തത് സംബന്ധിച്ച അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സപ്ലൈകോ തകർച്ചയിലാണെന്ന് പ്രചരിപ്പിച്ച് കുത്തകളെ ചില്ലറ വിപണയിലേക്ക് ഇറക്കാനുള്ള നീക്കങ്ങളാണ് നടന്നുവരുന്നതെന്ന് നോട്ടീസിന് മറുപടി നൽകവേ ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ പറഞ്ഞു. ‘സപ്ലൈകോ ഔട്ട്ലെറ്റുകളിൽ അവശ്യസാധനങ്ങൾ ഇല്ലായെന്ന് മന്ത്രിക്ക് സഭയിൽ രേഖാമൂലം സമ്മതിക്കേണ്ടി വന്നു. ഞങ്ങളുന്നയിക്കുന്ന ജനകീയ പ്രശ്‌നങ്ങളുടെ ആത്മാർത്ഥത സിപിഐയുടെ സംസ്ഥാന കൗൺസിലിൽ ഇരിക്കുന്ന ഭാര്യക്ക് മനസ്സിലായിട്ടും മന്ത്രിക്ക്…

