മധ്യപ്രദേശിലെ കമാൽ മൗലമസ്ജിദിൽ സർവ്വേ നിർത്തണമെന്ന ഹർജി സുപ്രീംകോടതി തള്ളി
ന്യൂഡല്‍ഹി: മധ്യപ്രദേശിലെ കമാല്‍മൗല മസ്ജിദില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തുന്ന സര്‍വേ നിര്‍ത്തിവയ്ക്കണമെന്ന ആവശ്യപ്പെട്ട് നല്‍കിയ ഹരജി സുപ്രിം കോടതി തള്ളി. കമാല്‍ മൗല മസ്ജിദ് കോംപ്ലക്‌സില്‍ എഎസ്‌ഐ സര്‍വേ നടത്താന്‍ ഉത്തരവിട്ട മധ്യപ്രദേശ് ഹൈക്കോടതി വിധിക്കെതിരേയാണ് മൗലാന കമാലുദ്ദീന്‍ വെല്‍ഫെയര്‍ സൊസൈറ്റി സുപ്രിം കോടതിയെ സമീപിച്ചിരുന്നത്. തുടര്‍ന്ന് ജസ്റ്റിസുമാരായ ഋഷികേശ് റോയ്, പി കെ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്രസര്‍ക്കാരിനും മധ്യപ്രദേശ് സര്‍ക്കാരിനും എഎസ്‌ഐയ്ക്കും നോട്ടീസ് അയച്ചിരുന്നു. സര്‍വേ റിപോര്‍ട്ടിനെ അടിസ്ഥാനമാക്കി നടപടി സ്വീകരിക്കണമെന്നായിരുന്നു…

