Headlines

kerala14.in

കൊല്ലം നഗരത്തിൽ നാലര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

കൊല്ലം : നഗരമധ്യത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ നാലര കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. പട്ടത്താനം ഓറിയന്റൽ നഗർ 191, സക്കീർ മൻസിലിൽ നിന്നും ചാത്തിനാംകുളം പത്തായക്കല്ലിന് സമീപം വാടകയ്ക്ക് താമസിക്കുന്ന സാദിക്ക് (25) ആണ് സിറ്റി ഡാൻസാഫ് സംഘവും കൊല്ലം ഈസ്റ്റ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന നാലര കിലോ കഞ്ചാവ് പോലീസ് സംഘം പിടിച്ചെടുത്തു. ബുധനാഴ്ച രാവിലെ 10 മണിയോടെ പോലീസ് നടത്തിയ പരിശോധനയിൽ ചിന്നക്കട…

Read More

വനംവകുപ്പ് ഉദ്യോഗസ്ഥൻ ചമഞ്ഞ് വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം; പത്തുലക്ഷത്തോളം രൂപ തട്ടിയെടുത്തയാൾ പിടിയില്‍

കുന്നംകുളം: കൊച്ചി വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ. കൈപ്പറമ്പ് എടക്കളത്തൂര്‍ കിഴക്കുമുറി പ്രബിനെ (34) യാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഫോറസ്റ്റ് ഓഫീസര്‍ ചമഞ്ഞ് ജോലി വാഗ്ദാനം ചെയ്ത് പത്ത് ലക്ഷത്തോളം രൂപ തട്ടിയെട്ടുത്തിട്ടുണ്ട്. പ്രതിയെ എസ്.എച്ച്.ഒ. യു.കെ. ഷാജഹാന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. ചൊവ്വന്നൂര്‍, കടവല്ലൂര്‍ ഭാഗങ്ങളിലുള്ള പത്ത് പേരാണ് തട്ടിപ്പിന് ഇരയായത്. വനംവകുപ്പില്‍ നാണെന്ന് പറഞ്ഞാണ് ഇടനിലക്കാര്‍ മുഖേനെ ഇയാള്‍ ചെറുപ്പക്കാരെ സ്വാധീനിച്ചത്. വനംവകുപ്പ് ജീവനക്കാരനാണെന്ന്…

Read More

‘എന്‍സിപി – ശരദ് ചന്ദ്ര പവാര്‍’; ശരദ് പവാര്‍ പക്ഷത്തിന് പുതിയ പേര്

ന്യൂഡല്‍ഹി: ശരദ് പവാര്‍ പക്ഷത്തിന്റെ പേര് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍.സി.പി) – ശരദ് ചന്ദ്ര പവാര്‍ എന്നാക്കി. പുതിയ പേര് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ അംഗീകരിച്ചു. ശരദ് പവാര്‍ നല്‍കിയ മൂന്ന് പേരുകളില്‍ നിന്നാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ ഈ പേരു തെരഞ്ഞെടുത്തത്. നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി ശരദ് പവാര്‍, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി ശരദ് റാവു പവാര്‍ എന്നിവയായിരുന്നു പവാര്‍ നിര്‍ദ്ദേശിച്ച മറ്റു പേരുകള്‍. പാര്‍ട്ടിയുടെ ചിഹ്നം തെരഞ്ഞെടുക്കുന്നതിനായി മൂന്ന് ചിഹ്‌നങ്ങളും പവാര്‍ തെരഞ്ഞെടുപ്പു കമ്മീഷനു…

Read More

സെലിബ്രറ്റി ക്രിക്കറ്റ് ലീഗ്: നായകൻ കുഞ്ചാക്കോ ബോബൻ, കേരള സ്ട്രൈക്കേഴ്സ് ടീമിനെ പ്രഖ്യാപിച്ചു

കൊച്ചി:സെലിബ്രറ്റി ക്രിക്കറ്റ് ലീഗിനുള്ള കേരള സ്ട്രൈക്കേഴ്‌സ് ടീമിനെ കുഞ്ചാക്കോ ബോബൻ നയിക്കും. പതിനേഴംഗ ടീമിനെയാണ് ഇന്ന് പ്രഖ്യാപിച്ചത്. എട്ട് ടീമുകളാണ് ടൂർണമെന്റിന്റെ്റെ ഭാഗമാവുക. കേരള സ്ട്രൈക്കേഴ്സിനെ കൂടാതെ തെലുഗു വാരിയേഴ്സ്, കർണാടക ബുൾഡോസേഴ്‌സ്, പഞ്ചാബ് ഡി ഷേർ, ബോജ്പുരി ദബാംഗ്‌സ്, ബംഗാൾ ടൈഗേഴ്സ്, ചെന്നൈ റൈനോസ്, മുംബൈ ഹീറോസ് എന്നിവരാണ് ടൂർണമെന്റിൽ മത്സരിക്കുന്നത്. ഫെബ്രുവരി 23നാണ് ടൂർണമെന്റ് ആരംഭിക്കുക. കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ഉണ്ണി മുകുന്ദൻ എന്നിവരാണ് ടീമിലെ മുൻനിര സിനിമാതാരങ്ങൾ. സംവിധായകൻ, ഗായകർ, സംഗീത…

Read More

രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനം; യു.സി.സി പാസാക്കി ഉത്തരാഖണ്ഡ്

ന്യൂഡൽഹി: രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് നിയമസഭ. ബി.ജെ.പി ഭരിക്കുന്ന ഉത്തരാഖണ്ഡ് യു.സി.സി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി മാറി. രാജ്യമാകെ നടപ്പാക്കുമെന്ന് ബി.ജെ.പി പ്രഖ്യാപിച്ച ഏക സിവിൽ കോഡിന്റെ ആദ്യ ഘട്ടമാണ് ഉത്തരാഖണ്ഡിൽ നടപ്പാക്കപ്പെടുന്നത്. ബില്ല് ആർക്കും എതിരല്ലെന്നും എല്ലാവരുടെയും പ്രത്യേകിച്ച് സ്ത്രീകളുടെ നേട്ടത്തിനാണെന്നും മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പറഞ്ഞു. ഇന്ന് ഉത്തരാഖണ്ഡിനെ സംബന്ധിച്ചിടത്തോളം സുപ്രധാന ദിവസമാണ്. രാജ്യത്തുടനീളമുള്ള ആളുകൾ വളരെക്കാലമായി ആവശ്യപ്പെടുന്ന ഒരു ബിൽ ഞങ്ങൾ പാസാക്കി. അത്…

Read More

സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളില്‍ 57 എണ്ണം ലാഭത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ 131 പൊതുമേഖല സ്ഥാപനങ്ങളിൽ 57 എണ്ണം ലാഭത്തിലെന്ന് ബ്യൂറോ ഓഫ് പബ്ലിക് എന്റർപ്രൈസസ് റിപ്പോർട്ട്. ബജറ്റ് രേഖകൾക്കൊപ്പം നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇത് ഉള്ളത്. സംസ്ഥാനത്ത പൊതുമേഖല സ്ഥാപനങ്ങളിൽ 59 എണ്ണം നഷ്ടത്തിലാണെന്നും റിപ്പോർട്ട് പറയുന്നു. കെഎസ്എഫ്ഇയാണ് കൂടുതൽ 2021-22 105.49 കോടിയാണ് ലാഭമെങ്കിൽ2022-23 350.88 കോടിയായാണ് വർധിച്ചത്.കെഎംഎംഎൽ (85.04 കോടി) രണ്ടാം സ്ഥാനത്തും ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് (67.91 കോടി) മൂന്നാം സ്ഥാനത്തുമാണ്. മദ്യവിൽപ്പനയിൽ മുന്നിലുണ്ടെങ്കിലും ബിവറേജസ് കോർപ്പറേഷൻ (35.93 കോടി) ലാഭപ്പട്ടികയിൽ…

Read More

മധ്യവയസ്കനെ ആക്രമിച്ച കേസിൽ അയൽവാസി അറസ്റ്റിൽ

ചിങ്ങവനം: മധ്യവയസ്കനെ ആക്രമിച്ച കേസിൽ അയൽവാസിയെ പോലീസ് അറസ്റ്റ് ചെയ്തു. കുറിച്ചി മലകുന്നം ആനക്കുഴി പൊക്കം ഭാഗത്ത് കിഴക്കേടത്ത് വീട്ടിൽ ടോമി ജോസ് (63) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ തന്റെ അയൽവാസിയായ മധ്യവയസ്കനെ കഴിഞ്ഞദിവസം രാത്രി 8 മണിയോടുകൂടി ഇയാളുടെ വീടിന് സമീപം വച്ച് ആക്രമിക്കുകയായിരുന്നു. റോഡിലൂടെ നടന്നു പോവുകയായിരുന്ന മധ്യവയസ്കനെ സ്കൂട്ടറിൽ എത്തിയ ടോമി ജോസ് തടഞ്ഞു നിർത്തി ചീത്തവിളിക്കുകയും,തുടർന്ന് ഇയാളെ മർദ്ദിക്കുകയും,കയ്യിലിരുന്ന ഹെൽമെറ്റ് കൊണ്ട് മുഖത്തിനിട്ട് അടിക്കുകയുമായിരുന്നു. ഇയാൾക്ക് മധ്യവയസ്കനോട്…

Read More

പഠിച്ചില്ല, അമ്മ വഴക്ക് പറഞ്ഞു; തിരുവനന്തപുരത്ത് ടവറില്‍ കയറി 14 കാരന്‍റെ ആത്മഹത്യാ ഭീഷണി

തിരുവനന്തപുരം : അമ്മ വഴക്ക് പറഞ്ഞതിന്റെ പേരില്‍ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി നടത്തി 14 വയസ്സുകാരൻ. പോത്തൻകോട് സ്വദേശിയായ വിദ്യാർഥിയാണ് വീടിനടുത്തുള്ള 220KV വൈദ്യുതി ടവറില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. അമ്മ പഠിക്കാൻ ആവശ്യപ്പെട്ട് വഴക്ക് പറഞ്ഞതിന്റെ ദേഷ്യത്തിലാണ് പതിനാലുകാരൻ ആത്മഹത്യാ ഭീഷണി മുഴക്കിയത്. വെഞ്ഞാറമൂട് നിന്നുള്ള ഫയർഫോഴ്സ് സംഘവും പോത്തൻകോട് പോലീസും സ്ഥലത്തെത്തി വിദ്യാർത്ഥിയെ താഴെയിറക്കി വീട്ടുകാരോടൊപ്പം വിട്ടയച്ചു.

Read More

സര്‍ക്കസ് കൂടാരത്തിലെ നല്ല ബഫൂണിനെ പോലെയാണ് മോദി’; എം.എം മണി

കേന്ദ്ര കേരളത്തിന്റെ പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കാത്തതില്‍ വിമര്‍ശനവുമായി എം.എം മണി എംഎല്‍എ. കുഞ്ഞാങ്ങളെ ചത്താലും നാത്തൂന്റ കണ്ണീര്‍ കണ്ടാല്‍ മതി എന്ന സമീപനമാണ് കോണ്‍ഗ്രസിന്റെത്. മുന്‍പ് കോണ്‍ഗ്രസ് ചെയ്തത് തന്നെയാണ് ഇപ്പോള്‍ ബിജെപി ചെയ്യുന്നത്. എല്ലാവരും ഒരുമിച്ചു നിന്നാലെ ബിജെപിയെ പരാജയപ്പെടുത്തന്‍ കഴിയൂ. സര്‍ക്കസ് കൂടാരത്തിലെ നല്ല ബഫൂണിനെ പോലെയാണ് മോദിയെന്നും എംഎം മണി വിമര്‍ശിച്ചു. കേന്ദ്ര അവഗണനയ്‌ക്കെതിരെ നാളെയാണ് ഡല്‍ഹിയില്‍ കേരളത്തിന്റെ സമരം. ഡല്‍ഹിയിലെ ജന്തര്‍ മന്തറിലാണ് പ്രതിഷേധം. കേരളത്തിന്റെ സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് തമിഴ്‌നാട്…

Read More

വിദേശ സര്‍വകലാശാലകള്‍; സര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹമെന്ന് എബിവിപി

വിദേശ സര്‍വകലാശാലകളുടെ കാര്യത്തില്‍ മുന്‍ നിലപാടില്‍ പുനഃപരിശോധനയ്ക്ക് തയ്യാറായ സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് എബിവിപി. തീരുമാനം വിദ്യാഭ്യാസ നിലവാരത്തില്‍ കാതലായ മാറ്റം സൃഷ്ടിക്കും. വിദേശ സര്‍വ്വകലാശാലകളുടെ കടന്നുവരവ് നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായത്തെ ശിഥിലമാക്കുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നും എബിവിപി. നിലവാരവുമില്ലാത്ത വിദേശ സര്‍വകലാശാലകള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ വാതില്‍ തുറക്കരുത്. കൃത്യമായ മാനദണ്ഡങ്ങള്‍ ഉണ്ടായിരിക്കണം. സാധാരണക്കാര്‍ക്കും താങ്ങാവുന്ന രീതിയിലുള്ളതായിരിക്കണം. വിദ്യാര്‍ത്ഥികള്‍ വിവേചനം നേരിടാന്‍ പാടില്ല. ഇവിടെയുള്ള വിദേശ സര്‍വകലാശാലകളില്‍ വിദ്യാഭ്യാസം നേടുന്നതിലൂടെ വിദ്യാര്‍ത്ഥികളുടെ പലായനം തടയാനും അതുവഴി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial