പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് ജ്യൂസില് മയക്കുമരുന്ന് നല്കി കൂട്ട ബലാത്സംഗം ചെയ്ത കേസ്; നാല് പ്രതികളും കുറ്റക്കാരെന്ന് കോടതി
കോഴിക്കോട്: കോഴിക്കോട് 17 കാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ നാല് പ്രതികളും കുറ്റക്കാരെന്ന് കോടതി. പ്രതികളായ സായൂജ് , ഷിബു , രാഹുൽ , അക്ഷയ് എന്നിവരെയാണ് നാദാപുരം പോക്സോ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഉച്ചക്ക് ശേഷം കോടതി വിധി പ്രസ്താവന നടത്തും. 2021 സെപ്തംബറിലാണ് പെൺകുട്ടിക്ക് ജ്യൂസില് മയക്കു മരുന്ന് കലർത്തി കൂട്ട ബലാത്സംഗം ചെയ്തത്. കുറ്റ്യാടി പോലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. വിനോദ സഞ്ചാര കേന്ദ്രം കാണിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്…

