ഐ.സി.സി ടെസ്റ്റ് ക്രിക്കറ്റ് ബൗളിങ് റാങ്കിങ്ങില്‍ ഒന്നാമതെത്തി ബുംറ; ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ പേസര്‍
ന്യൂഡല്‍ഹി: ഐ.സി.സി.യുടെ ടെസ്റ്റ് ക്രിക്കറ്റ് ബൗളിങ് റാങ്കിങ്ങില്‍ ഒന്നാമതെത്തി ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറ. ഇന്ത്യൻ താരം രവിചന്ദ്രന്‍ അശ്വിനെ മറികടന്നാണ് ബുംറ ഈ നേട്ടം സ്വന്തമാക്കിയത്. ടെസ്റ്റ് ബൗളിങ് റാങ്കിങ്ങില്‍ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യന്‍ പേസര്‍ പ്രത്യേകതയും ഇതിനുണ്ട്. ബുംറ ഇതാദ്യമായാണ് ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതെത്തുന്നത്. നേരത്തേ രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ബിഷന്‍ സിങ് ബേദി എന്നിവര്‍ റാങ്കിങ്ങില്‍ ഒന്നാമതെത്തിയിരുന്നു. ഈ ഗണത്തിലേക്ക് ബുംറ കൂടി ഉള്‍പ്പെട്ടിരിക്കുകയാണിപ്പോള്‍. ഇംഗ്ലണ്ടിനെതിരേ വിശാഖപട്ടണത്തു നടന്ന രണ്ടാം…

