അരുവിക്കരയിൽ മരക്കൊമ്പ് ഒടിഞ്ഞു വീണ് മധ്യവയസ്കന് ദാരുണാന്ത്യം.
തിരുവനന്തപുരം: തിരുവനന്തപുരം അരുവിക്കരയിൽ മരക്കൊമ്പ് ഒടിഞ്ഞു വീണ് മധ്യവയസ്കന് ദാരുണാന്ത്യം. റോഡരികിൽ നിന്ന് ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ കൂറ്റൻ മാവിന്റെ ശിഖരം ഒടിഞ്ഞ് മധ്യവയസ്കന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. നെടുമങ്ങാട് തെക്കുകര പറണ്ടോട് ദേവീ ക്ഷേത്രത്തിനു സമീപം സ്വാതിയിൽ ബി.സുനിൽ ശർമ (55) ആണ് മരിച്ചത്. ബസ് കണ്ടക്ടറായ സുനിൽ കരകുളം കാച്ചാണി മോനി എൻക്ലേവിൽ ആണ് താമസിക്കുന്നത്. ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു അപകടമുണ്ടായത്. കാച്ചാണി ജംക്‌ഷനിൽ നിന്ന് ഹൈസ്കൂളിലേക്ക് പോകുന്ന റോഡിന്റെ വശത്ത് നിന്നിരുന്ന മാവിന്റെ ശിഖരമാണ്…

