Headlines

kerala14.in

കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചു…ഒരു മരണം

അടൂർ: കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. എംസി റോഡിൽ കൂരമ്പാല അമ്യത വിദ്യാലയത്തിന് സമീപമായിരുന്നു അപകടം. കാറിലുണ്ടായിരുന്ന യാത്രക്കാരിലൊരാളാണ് മരിച്ചത്. അപകടത്തിൽ കാറിലുണ്ടായിരുന്ന രണ്ടു പേർക്ക് ഗുരുതര പരിക്കേറ്റു. ഇന്ന് രാവിലെ 7 മണിയോടാണ് അപകടം സംഭവിച്ചത്. തിരുവനന്തപുരം ഭാഗത്തേക്ക് പോയ കെഎസ്ആർടിസി ബസും അടൂർ ഭാഗത്ത് നിന്നും വന്ന കാറും തമ്മിലിടിച്ചാണ് അപകടം. അപകടത്തിൽ പരിക്കേറ്റവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read More

പ്ലസ്ടു വിദ്യാർഥിനിയുമായി സൗഹൃദത്തിലായി പീഡിപ്പിച്ച് ഗർഭിണിയാക്കി; ബിഹാറുകാരനായ ഇരുപതുകാരൻ അറസ്റ്റിൽ

അടിമാലി: പ്ലസ്ടു വിദ്യാർഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ ഇതരസംസ്ഥാനക്കാരനായ ഇരുപതുകാരൻ അറസ്റ്റിൽ. ബിഹാർ സ്വദേശികളായ മാതാപിതാക്കളുടെ മകനായ മുഹമ്മദ് നബീസ് (20) ഐരാപുരം കോളജിലാണു പഠിക്കുന്നത്. പോക്സോ നിയമപ്രകാരം കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അടിമാലി മേഖലയിലുള്ള പ്ലസ്ടു സ്കൂളിൽ പഠിക്കുന്ന പെൺകുട്ടിയുമായി മുഹമ്മദ് നബീസ് ഫോണിലൂടെ പരിചയപ്പെടുകയായിരുന്നു. കഴിഞ്ഞ ഡിസംബറിൽ മറ്റാരും ഇല്ലാത്ത ദിവസം കുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.‌ പെൺകുട്ടി ഗർഭിണിയായതോടെയാണു വീട്ടുകാർ വിവരം അറിഞ്ഞത്

Read More

വെമ്പായത്ത് ദുരൂഹ സാഹചര്യത്തിൽ യുവാവിനെ റോഡരുകിൽ മരിച്ച നിലയിൽ കണ്ടെത്തി

വെമ്പായത്ത് ദുരൂഹ സാഹചര്യത്തിൽ യുവാവിനെ റോഡരുകിൽ മരിച്ച നിലയിൽ കണ്ടെത്തി.വെമ്പായം ജംഗ്ഷനിൽ മത്സ്യ കച്ചവടം നടത്തി വന്ന മണ്ണാംവിള സ്വദേശി നവാസ് (45) നെയാണ് ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. വെമ്പായം വെഞ്ഞാറമൂട് റോഡിൽ ജംഗ്ഷന് സമീപമാണ് മൃതദേഹം കണ്ടത്. ശരീരമാസകലം മുറിവേറ്റ പാടുകൾ ഉള്ളതായി അറിയുന്നു. .വെഞ്ഞാറമൂട് പോലിസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Read More

ചിലിയിൽ കാട്ടുതീ; 46 മരണം, നൂറുകണക്കിനാളുകളെ കാണാനില്ല

ചിലിയിലെ വിന ഡെൽമാറിലെ ജനവാസ മേഖലയിൽ കാട്ടുതീ. കാട്ടുതീയിൽ 46 പേർ മരിക്കുകയും ഇരുന്നൂറിലേറെ പേരെ കാണാതാവുകയും ചെയ്തു. 43,000 ഹെക്ടറിലധികം സ്ഥലത്ത് തീപിടിച്ചെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിക്കുന്നത്. 1,100 പേർക്ക് വീട് നഷ്ടമായതായും കണക്കുകൾ സൂചിപ്പിക്കുന്നു. ഉയർന്ന താപനിലയും ശക്തമായകാറ്റുമാണ് തീപടരാൻ കാരണമെന്നാണ് പ്രാഥമിക വിവരം ഇത് രക്ഷാപ്രവർത്തനത്തിനും വെല്ലുവിളിയാവുകയാണ്.

Read More

പറമ്പിൽ അതിക്രമിച്ചു കയറി ടൺ കണക്കിന് മാലിന്യം തള്ളി; അന്വേഷണം ആരംഭിച്ച് പോലീസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോടിന് സമീപമുള്ള പറമ്പിൽ അതിക്രമിച്ചു കയറി ടൺ കണക്കിന് മാലിന്യം തള്ളി. ആക്കുളം കേന്ദ്രീയ വിദ്യാലയത്തിന് മുന്നിലുള്ള സ്വകാര്യവ്യക്തിയുടെ പറമ്പിലാണ് രാവിലെ മുതൽ മാലിന്യം തള്ളിതുടങ്ങിയത്. വൈകീട്ട് അഞ്ചുമണിയോടെ മാലിന്യത്തിന് തീപിടിച്ചു. സമീപത്താകെ പുക ഉയർന്നതോടെ ചാക്ക, ചെങ്കൽച്ചൂള എന്നിവിടങ്ങളിൽ നിന്ന് മൂന്ന് അഗ്നിരക്ഷാസേനകളെത്തി നാലു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത് റെയിൽവേയിൽ നിന്നുള്ള അവശിഷ്ടങ്ങളാണ് മാലിന്യത്തിൽ കൂടുതലും. കൂടുതലും ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക്കുമാണ്. തന്റെ പറമ്പിൽ മാലിന്യം തള്ളുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി…

Read More

ഗാന്ധിഭവൻ വെമ്പായം ശാഖയിൽ സ്നേഹദീപത്തിൻ്റെ വികസന സമിതി യോഗം ചേർന്നു.

വെമ്പായം:പത്തനാപുരം ഗാന്ധിഭവന്റെ വെമ്പായം ശാഖയിൽ ഗാന്ധിഭവൻ സ്നേഹദീപത്തിന്റെ വികസന സമിതി യോഗം നടന്നു. സി ഇ.ഒ വിൻസന്റ് ഡാനിയേലിന്റെ അധ്യക്ഷതയിൽ പത്തനാപുരം ഗാന്ധിഭവൻ ഡയറക്ടർ ഡോക്ടർ പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്തു. വെമ്പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ജയൻ ആശംസ പ്രസംഗം നടത്തി.ബ്ലോക്ക് പഞ്ചായത്ത് അംഗം ബീന അജിത്ത്,വെമ്പായം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സതീശൻ, സന്തോഷ്, വെൽഫെയർ ഓഫീസർ വിഷ്ണുപ്രിയ, പ്രിയ ജയചന്ദ്രൻതുടങ്ങിയവർ സംസാരിച്ചു. പുതിയ വികസന സമിതിയെയും തിരഞ്ഞെടുത്തു.

Read More

ഗോഡ്‌സെ അഭിമാനമെന്ന് ഫേസ്ബുക്കിൽ കമന്റിട്ടു; അധ്യാപികയ്‌ക്കെതിരെ കേസെടുത്ത് പോലീസ്, നടപടി എസ്എഫ്ഐ നൽകിയ പരാതിയിൽ

കോഴിക്കോട്: ഗോഡ്‌സെ അഭിമാനമെന്ന് ഫേസ്ബുക്കിൽ കമന്റിട്ട അധ്യാപികയ്‌ക്കെതിരെ കേസെടുത്ത് കുന്നമംഗലം പൊലീസ്. ഐ പി. സി 153 (കലാപം ഉണ്ടാക്കാന്‍ ഉള്ള ഉദ്ദേശത്തോടെ ഉള്ള പ്രകോപനം) പ്രകാരമാണ് കേസ് എടുത്തത്. എസ്.എഫ്.ഐ. കുന്ദമംഗലം ഏരിയാ കമ്മറ്റി അംഗം അശ്വിൻ നൽകിയ പരാതിയിലാണ് നടപടി. നേരത്തെ കുന്ദമംഗലം പോലീസ് സ്റ്റേഷനില്‍ എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി സ്വാഹിബ് മുഹമ്മദും നടക്കാവ് പോലീസ് സ്റ്റേഷനില്‍ കെ.എസ്.യു. ജില്ലാ പ്രസിഡന്റ് സൂരജും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഡി.വൈ.എഫ്.ഐ.യും അധ്യാപികയ്‌ക്കെതിരെ പരാതി…

Read More

വീട്ടമ്മയെ ഭീഷണിപ്പെടുത്തിയ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ

കടുത്തുരുത്തി: വീട്ടമ്മയെ ചീത്ത വിളിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. ഞീഴൂർ പാഴുത്തുരുത്ത് തിരുവമ്പാടി ഭാഗത്ത് കുഴിവേലിൽ വീട്ടിൽ (ഞീഴൂർ മരങ്ങോലി ഭാഗത്ത് ഇപ്പോൾ താമസം) അപ്പച്ചൻ എന്ന് വിളിക്കുന്ന ജേക്കബ് സേവ്യർ(70) എന്നയാളെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ വീട്ടമ്മയെ ഇവർ ജോലി ചെയ്യുന്ന സ്ഥാപനത്തിലെത്തി ചീത്തവിളിക്കുകയും, വാക്കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇയാൾക്ക് വീട്ടമ്മയോട് മുൻ വിരോധം നിലനിന്നിരുന്നു. പരാതിയെ തുടർന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റർ…

Read More

കൊയിലാണ്ടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; പതിനെട്ടുകാരന് ദാരുണാന്ത്യം

കോഴിക്കോട്: കൊയിലാണ്ടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ചേലിയയിലെ പുനത്തിൽ മീത്തൽ പരേതനായ പ്രസൂൺകുമാറിന്റെ മകൻ കാളിദാസ് (ഷാനു 18) ആണ് മരിച്ചത്. പൂക്കാട് പെട്രോൾ പമ്പിന് മുൻപിൽ ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം. കോഴിക്കോട് സ്വകാര്യ വിദ്യാഭാസ സ്ഥാപനത്തിൽ ഏവിയേഷൻ കോഴ്സ് വിദ്യാർഥിയായിരുന്നു. ഏഴു വർഷം മുമ്പ് മൈസൂരുവിൽ വച്ചുണ്ടായ വാഹനാപകടത്തിലാണ് അച്ഛൻ പ്രസൂൺകുമാർ മരിച്ചത്. അമ്മ: ഷേർലി.

Read More

മലയാളം ഓൺലൈൻ മീഡിയ അസോസിയേഷന്റെ മൂന്നാം സംസ്ഥാന സമ്മേളനം സമാപിച്ചു.

കോട്ടയം: മലയാളം ഓൺലൈൻ മീഡിയ അസോസിയേഷന്റെ മൂന്നാം സംസ്ഥാന സമ്മേളനം സമാപിച്ചു.കുമരകത്ത് നടന്ന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻ്റ് എ.കെ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു സമ്മേളനം ഉദ്ഘാടനം ചെയ്തു. വാർത്തകൾ വളരെ വേഗത്തിൽ അറിയുന്നതിന് ഓൺലൈൻ മാധ്യമങ്ങളെയാണ് ഇന്ന് മുഖ്യധാരാ മാധ്യമങ്ങളേക്കാൾ കൂടുതലായി ജനങ്ങൾ ആശ്രയിക്കുന്നതായും വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിന് മുൻപ് അതിന്റെ നിജസ്ഥിതി അന്വേഷിച്ച് വേണം വാർത്തകൾ പ്രസിദ്ധീകരിക്കേണ്ടതെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് കെ.വി. ബിന്ദു പറഞ്ഞു. തുടർന്ന്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial