Headlines

kerala14.in

ഗ്യാന്‍വാപി പളളിയുടെ ഒരു ഭാഗത്ത് പൂജയ്ക്ക് ഹൈന്ദവ വിഭാഗത്തിന് അനുമതി

വാരണാസി ഗ്യാന്‍വാപി മസ്ജിന്‍റെ ഒരു ഭാഗത്ത് പൂജ നടത്താന്‍ ഹൈന്ദവ വിഭാഗത്തിന് അനുമതി. ബേസ്മെന്‍റിലുള്ള നിലവില്‍ പൂട്ടിയിരിക്കുന്ന 10 നിലവറകളുടെ മുന്നിൽ പൂജ നടത്താനാണ് വാരണാസി കോടതി അനുമതി നല്‍കിയത്. വലിയ വിജയമെന്ന് ഹൈന്ദവ വിഭാഗവും നിയമപരമായി മുന്നോട്ട് പോകുമെന്ന് മസ്ജിദ് കമ്മിറ്റിയും പ്രതികരിച്ചു.ഗ്യാന്‍വാപി മസ്ജിദ് നിര്‍മിച്ചിരിക്കുന്ന സ്ഥലത്ത് നേരത്തേ ക്ഷേത്രമായിരുന്നുവെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത് . ഇതിനെ പിന്നാലെ ദിവസങ്ങള്‍ക്കുള്ളിലാണ് മസ്ജിദില്‍ പൂജക്ക് ഹൈന്ദവ വിഭാഗത്തിന് അനുകൂലമായ…

Read More

കെ ബാബു എംഎൽഎയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി; 25.82 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയത് അനധികൃത സ്വത്ത് സമ്പാദനക്കേസിൽ

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് കെ ബാബു എംഎൽഎയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് മുൻ മന്ത്രി കൂടിയായ കെ ബാബുവിന്റെ 25.82 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. നേരത്തേ കേസുമായി ബന്ധപ്പെട്ട് കെ.ബാബുവിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലെ ഓഫീസിൽ വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. 2001 മുതൽ 2016 വരെയുള്ള കാലയളവിൽ ബാബു 49 ശതമാനം അനധികൃത സ്വത്ത് നേടിയെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. ഇക്കാര്യത്തിൽ 2018ൽ കുറ്റപത്രവും നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്…

Read More

ഗുരുവായൂരിൽ 105 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ

തൃശ്ശൂര്‍: ഗുരുവായൂരില്‍ 105 ഗ്രാം എം.ഡി.എം.എ.യുമായി രണ്ടുപേർ എക്‌സൈസിന്റെ പിടിയിൽ. കോഴിക്കോട് ബാലുശ്ശേരി കോറോത്ത് വയല്‍വീട്ടില്‍ അമര്‍ജിഹാദ് (27) തളിക്കുളം തമ്പാന്‍ കടവ് നാലകത്ത് തിരുത്തി കാട്ടില്‍ ആഷിഫ് (42) എന്നിവരാണ് പിടിയിലായത്. ചാവക്കാട് എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ സി.യു. ഹരീഷിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവരുടെ രണ്ട് ബൈക്കുകളും പിടിച്ചെടുത്തു. പ്രതികളില്‍നിന്ന് പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയില്‍ നാലുലക്ഷത്തോളം രൂപ വിലവരുമെന്നാണ് എക്‌സൈസ് പറയുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ്…

Read More

ബിജെപി അംഗത്വം സ്വീകരിച്ച് പി സി ജോർജ്; ജനപക്ഷം ബിജെപിയിൽ ലയിച്ചു

ന്യൂഡൽഹി: പി സി ജോർജ് ബിജെപിയിൽ ചേർന്നു. പിസിയ്ക്കൊപ്പം മകൻ ഷോണും ബിജെപി അംഗത്വം സ്വീകരിച്ചു. ജനപക്ഷം ബിജെപിയിൽ ലയിച്ചു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയാണ് ഇരുവരും അംഗത്വം സ്വീകരിച്ചത്. പി.സി.ജോർജ്, ഷോൺ ജോർജ്, ജോർജ് ജോസഫ് കാക്കനാട് എന്നിവരാണ് ബിജെപി കേന്ദ്ര നേതൃത്വവുമായി സംസാരിക്കാൻ ഡൽഹിയിലെത്തിയത്. പ്രകാശ് ജാവഡേക്കർ, വി.മുരളീധരൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ബിജെപിയില്‍ ചേരണമെന്നാണ് പാര്‍ട്ടി അണികളുടെ പൊതുവികാരമെന്ന് പി.സി.ജോര്‍ജ് വ്യക്തമാക്കിയിരുന്നു. കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, വി.മുരളീധരൻ, ഒപ്പം കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി…

Read More

ഗ്രാമ നഗര വ്യത്യാസമില്ലാതെ സംസ്ഥാനത്തെ എല്ലാ റോഡുകളും ആധുനികവൽക്കരിക്കപ്പെടുന്നു മന്ത്രി ജി ആർ അനിൽ; വേങ്കുഴി – തുമ്പോട് റോഡ് തുറന്നു

നെടുമങ്ങാട് നഗരസഭയ്ക്ക് കീഴിലെ വേങ്കുഴി തുമ്പോട് റോഡിൻ്റെ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ നിർവഹിച്ചു. നഗര- ഗ്രാമീണ വ്യത്യാസമില്ലാതെ കേരളത്തിലെ എല്ലാ റോഡുകളും ആധുനികവൽക്കരിക്കപ്പെടുകയാണെന്ന് മന്ത്രി പറഞ്ഞു. നെടുമങ്ങാട് മുൻസിപ്പൽ ഫണ്ട് 20 ലക്ഷം രൂപയും മന്ത്രി ജി. ആർ അനിലിന്റെ എംഎൽഎ ഫണ്ട് 20 ലക്ഷം രൂപയും വിനിയോഗിച്ചാണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയത്. വേങ്കുഴിയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സി.എസ് ശ്രീജ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ…

Read More

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

വയനാട്: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു.തോൽപ്പെട്ടി നരിക്കല്ലിൽ കാപ്പിത്തോട്ടത്തിൽ ആണ് സംഭവം.ലക്ഷ്മണൻ (55) ആണ് മരിച്ചത്.തോട്ടത്തിന്റെ കാവൽക്കാരനായിരുന്നു.ഇയാളെ രണ്ട് ദിവസം മുമ്പ് കാണാനില്ലായിരുന്നു. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. I0

Read More

അഴിമതിയും തൊഴിലാളി വിരുദ്ധനടപടികളും പിന്തുടരുന്ന അഗ്രോ എം ഡി യെ പിരിച്ചു വിടുക: മീനാങ്കൽ കുമാർ

തിരുവനന്തപുരം: അഴിമതിയും തൊഴിലാളി വിരുദ്ധ നടപടികളും പിന്തുടരുന്ന അഗ്രോ ഇൻഡസ്ട്രിസ് കോർപറേഷൻ എം ഡി യെ പിരിച്ചു വിടണമെന്ന് അഗ്രോ ഇൻഡസ്ട്രിസ് കോർപറേഷൻ സ്റ്റാഫ്‌ യൂണിയൻ സംഘടിപ്പിച്ച ഉപരോധ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് എ. ഐ. ടി. യു. സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ ആവശ്യപ്പെട്ടു. അനധികൃതമായ നിയമനങ്ങൾ റദുചെയ്യുക, എം ഡി പ്രതാപ് രാജിന്റെ അഴിമതിയെ കുറിച് അന്വേഷിക്കുക, ജീവനക്കാരുടെ ശമ്പളകുടിശിക ആനുകൂല്യങ്ങളും വിതരണം ചെയ്യുക, അഴിമതിക്കാരനായ എം ഡി യെ പിരിച്ചു…

Read More

കഞ്ചാവുകൃഷി നശിപ്പിക്കാന്‍ പോകുന്നതിനിടെ വനത്തില്‍ കുടുങ്ങിയ പോലീസ് സംഘം തിരിച്ചെത്തി

അഗളി: വഴിതെറ്റി അട്ടപ്പാടി വനത്തില്‍ കുടുങ്ങിയ പോലീസ് സംഘം തിരിച്ചെത്തി. കഞ്ചാവുകൃഷി നശിപ്പിക്കാന്‍ പോകുന്നതിനിടെയായിരുന്നു അഗളി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള 14 അം​ഗ സംഘം ഒരു രാത്രി മുഴുവൻ വനത്തിൽ കുടുങ്ങിയത്. റെസ്‌ക്യൂ സംഘം ഇന്നലെ രാത്രി വനത്തിലെത്തുകയും ഇന്ന് പുലര്‍ച്ചെയോടെ ഇവരെ തിരിച്ചെത്തിക്കുകയും ചെയ്തു. ചൊവ്വാഴ്ച പുലർച്ച ഗൊട്ടിയാർകണ്ടിയിൽനിന്നുമാണ് കഞ്ചാവ് തിരച്ചിലിനായി സംഘം കാട്ടിലേക്ക് പോയത്. ഭവാനിപ്പുഴയ്ക്കടുത്ത് മല്ലീശ്വരന്‍മുടിയോടനുബന്ധിച്ച് കിടക്കുന്ന വിദൂര ഊരായ മുരുഗളയ്ക്കും ഗൊട്ടിയാര്‍കണ്ടിക്കുമിടയിലുള്ള നിബിഡ വനത്തിലാണ് സംഘം കുടുങ്ങിയത്. ഡിവൈ.എസ്.പി. എസ്. ജയകൃഷ്ണനുപുറമേ, ഏഴ്…

Read More


ചിറവല്ലൂരിൽ നൃത്ത പരിശീലന ത്തിനിടെ വീട്ടമ്മ കുഴഞ്ഞു വീണ് മരിച്ചു

ചങ്ങരംകുളം:ചിറവല്ലൂരില്‍ നൃത്ത പരിശീലനത്തിനിടെ വീട്ടമ്മ കുഴഞ്ഞ് വീണ് മരിച്ചു.ചിറവല്ലൂര്‍ സ്വദേശി പരേതനായ കപ്ളങ്ങാട്ട് മോഹനന്റെ ഭാര്യ വത്സല (52)ആണ് മരിച്ചത്.ചൊവ്വാഴ്ച വൈകിയിട്ട് ഏഴരയോടെയാണ് സംഭവം.ചിറവല്ലൂര്‍ ചാത്തന്‍ ഭഗവതി ക്ഷേത്രത്തില്‍ നടക്കുന്ന ഉത്സവത്തിന് രാത്രി അവതരിപ്പിക്കാനുള്ള തിരുവാതിരക്കളിയുടെ അവസാനഘട്ട പരിശീലനത്തിനിടെയാണ് വത്സല കുഴഞ്ഞ് വീണത്.കുഴഞ്ഞ് വീണ വത്സലയെ നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മക്കള്‍ ആദിത്യന്‍,മായ,ദീപക്.

Read More

ഗർഭിണിയായ ഭാര്യയെ ഭർത്താവ് ബസ്സിൽ നിന്നും തള്ളിയിട്ട് കൊന്നു

തമിഴ്നാട്ടിൽ ഗർഭിണിയായ ഭാര്യയെ ഭർത്താവ് ബസ്സിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തി. ദിണ്ടിഗൽ ജില്ലയിൽ ഞായറാഴ്ചയാണ് ദാരുണമായ സംഭവം. അഞ്ച് മാസം ഗർഭിണിയായ 19 കാരി വളർമതിയാണ് മരിച്ചത്. പ്രതി പാണ്ഡ്യനെ (24) പൊലീസ് അറസ്റ്റ് ചെയ്തു. ദിണ്ടിഗലിൽ നിന്ന് പൊന്നമരാവതിയിലേക്ക് സർക്കാർ ബസിൽ യാത്ര ചെയ്യുകയായിരുന്നു ദമ്പതികൾ. ഇതിനിടെ മദ്യലഹരിയിലായിരുന്ന പാണ്ഡ്യൻ വളർമതിയുമായി വഴക്കിട്ടു. തർക്കം മൂർച്ഛിച്ചതോടെ, പാണ്ഡ്യൻ ഭാര്യയെ ഓടുന്ന ബസിൽ നിന്ന് ചവിട്ടി തള്ളിയിടുകയായിരുന്നു എന്നാണ് വിവരം. യാത്രക്കാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial