kerala14.in

കൊച്ചിയിൽ ലോഡ്ജിൽ നിന്ന് എംഡിഎംഎയുമായി യുവാവും യുവതിയും അറസ്റ്റിൽ

കൊച്ചി: ഇടപ്പള്ളിയിൽ എംഡിഎം യുമായി യുവാവും യുവതിയും പിടിയിൽ. പച്ചാളം ഷൺമുഖപുരം സ്വദേശി വിഷ്ണു സജനൻ(25), ഞാറക്കൽ എടവന ക്കാട് സ്വദേശി ആതിര(22) എന്നിവരുണ്ട്. ഇവരുടെ പക്കൽ നിന്ന് 1.75 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഇടപ്പള്ളി അമൃത ആശുപത്രക്ക് സമീപത്തുള്ള ഒറഞ്ച് ബേ ലോഡ്ജിൽ നിന്നുപോലീ എസ് ഇവരുടെ പിടി കൂടിയത്. കൊച്ചി സിറ്റി ഡെപ്യുട്ടി പോലിസ് കമ്മീഷണർ എസ്. ശശിധരൻ ലഭിശ്ച രഹസ്യ വിവരത്തിൻ്റെ അധിഷ്ഠാനത്തിൽ എറണാകുളം സെ എൻട്രൽ എസ്‌ഐ സി. ജയകുമാറിന്റെ നിർദേശമനു…

Read More

വിദ്യാർത്ഥിനി കഴുത്തറുത്ത് മരിച്ചു; ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാലെന്ന കുറിപ്പ് സമീപം

കുണ്ടറ: യുവതിയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഇളമ്പള്ളൂർ വേലുത്തമ്പി നഗർ നന്ദനം എൻ. ജയകൃഷ്ണ പിള്ളയുടെയും രമാദേവി അമ്മയുടെയും മകൾ സൂര്യ (22) ആണ് ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ട് ഏഴോടെ ആയിരുന്നു സംഭവം. സർവകലാശാലയിൽ നിന്ന് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്താണ് ആത്മഹത്യയെന്ന് വ്യക്തമാക്കുന്ന കത്തും അടുക്കളയിൽ ഉപയോഗിക്കുന്ന കത്തിയും പൊലീസിന് ലഭിച്ചു. വൈകുന്നേരം വീട്ടുകാരുമായി സംസാരിച്ചുനിൽക്കുന്നതിനിടെ സൂര്യ മുകളിലേക്ക് കയറിപ്പോയി. ഏറെനേരം കഴിഞ്ഞിട്ടും താഴേക്ക് ഇറങ്ങിവന്നില്ല. അന്വേഷിച്ചു ചെന്ന അനിയത്തിയാണ് സൂര്യയെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. കുടുംബാംഗങ്ങളുടെ നിലവിളി കേട്ടെത്തിയ സമീപവാസികൾ…

Read More

മിസോറാമിൽ 88 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത് അസം റൈഫിൾസ്

ഐസ്വാൾ: മിസോറാമിലെ ചമ്പായിൽ 88 കോടി വിലമതി്ക്കുന്ന ലഹരിവസ്തുക്കൾ പിടിച്ചെടുത്തു. അസം റൈഫിൾസിന്റെ നേതൃത്വത്തിൽ നടന്ന പ്രത്യേക ഓപ്പറേഷനിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. 60 കോടി രൂപ വിലമതിയ്‌ക്കുന്ന 2,00,000 മെത്താംഫെറ്റാമിൻ ഗുളികകളും 27.84 കോടി രൂപ വില വരുന്ന 3.978 കിലോഗ്രാം 333 സോപ്പ് ഹെറോയിനുമാണ് ഉദ്യോഗസ്ഥർ പ്രദേശത്ത് നിന്ന് കണ്ടെടുത്തത്. അസം റൈഫിൾസ് കണ്ടെടുത്ത മുഴുവൻ ചരക്കുകളും തുടർ നിയമനടപടികൾക്കായി സോഖാവ്തർ പോലീസ് സ്റ്റേഷനിലേക്ക് കൈമാറിയിട്ടുണ്ട്. സംസ്ഥാനത്തെ വളരെയധികം ആശങ്കപ്പെടുത്തുന്ന വിഷയമാണ് മയക്കുമരുന്ന് കടത്തെന്ന് അസം…

Read More

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; 3 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകശ്മീരിലെ അനന്തനാഗിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് വീരമൃത്യു. രണ്ട് സൈനികരും ജമ്മുകശ്മീർ ഡെപ്യൂട്ടി സൂപ്രണ്ടുമാണ് മരിച്ചത്. കരസേന വിഭാഗം മേജർ, കേണൽ എന്നിവരാണ് മരിച്ച സൈനികർ. ഇന്ന് പുലർച്ചയോടെയാണ് അനന്തനാഗിലെ കോകെർനാഗിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. ഏറ്റുമുട്ടൽ ഇപ്പോൾ തുടരുകയാണ്. പ്രദേശത്ത് കൂടുതൽ ഭീകരരുണ്ടെന്നാണ് കരുതുന്നത്. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇന്നലെ രാത്രി രജൗരിയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചിരുന്നു.

Read More

പി വി അന്‍വറിന്റെ കുട്ടികളുടെ പാര്‍ക്ക് തുറക്കാന്‍ ഹൈക്കോടതി അനുമതി

പി വി അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ പാര്‍ക്കിന് അനുമതി നല്‍കിയ സര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ദേശവുമായി ഹൈക്കോടതി. കുട്ടികളുടെ പാര്‍ക്ക് മാത്രമേ പ്രവര്‍ത്തിപ്പിക്കാവൂ എന്നാണ് കോടതി നിര്‍ദേശം. ഇക്കാര്യം ജില്ലാ കളക്ടര്‍ ഉറപ്പാക്കണം. വാട്ടര്‍ തീം പാര്‍ക്കിന്റെ ഭാഗമായ പൂള്‍ പ്രവര്‍ത്തിപ്പിക്കരുതെന്നും നിര്‍ദേശമുണ്ട്. കേസില്‍ സര്‍ക്കാരിന്റെ വിശദീകരണം ഹൈക്കോടതി തേടി. പി വി അന്‍വര്‍ ഉള്‍പ്പെട്ട പന്ത്രണ്ട് എതിര്‍കക്ഷികള്‍ക്ക് കോടതി നോട്ടീസ് നല്‍കി. ഹര്‍ജി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കും

Read More

വിയ്യൂരിൽ ജയിലറെ മർദ്ദിച്ച കേസ്: ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി കസ്റ്റഡിയിലെടുത്തു

കണ്ണൂർ: വിയ്യൂർ ജയിലിൽ ജയിലറെ മർദ്ദിച്ചകേസിൽ ശുഹൈബ് വധക്കേസ് പ്രതി ആകാശ്തില്ലങ്കേരിക്കെതിരെ കാപ്പ ചുമത്തികസ്റ്റഡിയിലെടുത്തു. മുഴക്കുന്ന് പൊലീസ് ആണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ആകാശിന്റെ കുട്ടിയുടെ പേരിടൽ ചടങ്ങിനിടെയാണ് കസ്റ്റഡിയിൽ എടുത്തത്. വിയ്യൂർ ജയിലിൽ ജയിലറെ മർദിച്ച കേസിലാണ് ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്. ഒരാഴ്ച മുൻപാണ് ആദ്യ കാപ്പ കാലാവധി കഴിഞ്ഞ് ആകാശ് നാട്ടിലെത്തിയത്. ജയിലിൽ ഫോൺ ഉപയോഗിച്ചെന്ന സംശയത്തെത്തുടർന്ന് ചോദ്യം ചെയ്യാൻ വിളിച്ച ജയിലറെയാണ് ആകാശ് തില്ലങ്കേരി മർദ്ദിച്ചത്. വിയ്യൂർ സെൻട്രൽ ജയിലിൽ വെച്ചായിരുന്നു സംഭവം. അസി….

Read More

‘പിണറായി സര്‍ക്കാര്‍ മനുഷ്യരെ വെടിവെച്ചിട്ടത് മുയലിനെ കൊല്ലുന്നതുപോലെ’; ഗ്രോ വാസു ജയില്‍ മോചിതനായി

കോഴിക്കോട്: പിണറായി സർക്കാർ മനുഷ്യരെ കൊല്ലുന്നത് മുയലിനെ കൊല്ലുംപോലെ, ആ നീതി നിഷേധത്തോടുള്ള പോരാട്ടമായിരുന്നു ജയിൽവാസമെന്ന് ജയിൽമോചിതനായ മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസു. 45 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് ഗ്രോ വാസുവിന് മോചനം ലഭിച്ചത്. ജയിലിന് മുന്നിൽ മനുഷ്യാവകാശ പ്രവർത്തകർ മുദ്രാവാക്യങ്ങളോടെയാണ് ഗ്രോ വാസുവിനെ സ്വീകരിച്ചത്. ഈ കൊലപാതകത്തിൽ ജുഢീഷ്യൽ അന്വേഷണം നടത്തണം, കൊലപാതകികളെ ശിക്ഷിക്കണംഎന്നിവയാണ് ആവശ്യപ്പെടുന്നത്. സഖാവ് വർഗീസിന്റെ കൊലപാതകികളെ ശിക്ഷിക്കാൻ അഹോരാത്രം പണിയെടുത്തിരുന്നു. രണ്ടു വർഷം കഴിഞ്ഞ് അവരെ വിട്ടയച്ചിരുന്നു. എങ്കിലും രണ്ട് ദിവസം…

Read More

പെരുമ്പാവൂരില്‍ വെട്ടേറ്റ് ചികിത്സയിലായിരുന്ന നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി മരിച്ചു

കൊച്ചി പെരുമ്പാവൂര്‍ രായമംഗലത്ത് വെട്ടേറ്റ് ചികിത്സയിലായിരുന്ന നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി മരിച്ചു. രായമംഗലം മുരിങ്ങാമ്പിയില്‍ അല്‍ക്ക അന്ന ബിനുവാണ് മരിച്ചത്. പത്തൊന്‍പത് വയസായിരുന്നു. സെപ്റ്റംബര്‍ അഞ്ചിനാണ് അല്‍ക്കയെ ഇരിങ്ങോള്‍ സ്വദേശി ബേസില്‍ ആക്രമിച്ചത്. തുടര്‍ന്ന് ഇയാള്‍ തൂങ്ങി മരിച്ചിരുന്നു.സംഭവ ദിവസം ഉച്ചയോടെ ആയുധവുമായി അല്‍ക്കയുടെ വീട്ടിലെത്തിയെ പ്രതി പെണ്‍കുട്ടിയെ അതിക്രൂരമായി വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ തലയ്ക്കും കഴുത്തിനും ആഴത്തില്‍ വെട്ടേറ്റിരുന്നു. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ അല്‍ക്കയുടെ മുത്തച്ഛന്‍ കാണിയാട്ട് ഔസേപ്പ്, മുത്തശ്ശി ചിന്നമ്മ എന്നിവര്‍ക്കും വെട്ടേറ്റിരുന്നു.പാലാരിവട്ടത്തെ സ്വകാര്യ സ്ഥാപനത്തില്‍…

Read More

കെട്ടിടത്തിന് മുകളിൽ നിന്നും വീണ് യുവാവ് മരിച്ചു; മൂന്ന് പേർ കസ്റ്റഡിയിൽ

തിരുവനന്തപുരം: കെട്ടിടത്തിന് മുകളിൽ നിന്നും യുവാവ് വീണ് മരിച്ചു. താന്നിമൂട് സ്വദേശി സുഭാഷ് കുമാർ (42) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. സംഭവം കൊലപാതകമാണെന്ന് സംശയമുള്ളതിനാൽ മൂന്ന് പേരെ പാലോട് പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യംചെയ്യുകയാണ്. പെരിങ്ങമ്മല ജില്ലാ കൃഷിത്തോട്ടത്തിലെ ജീവനക്കാരനാണ് സുഭാഷ്. താന്നിമൂട് ജംഗ്ഷനിലെ പഴയ ഇരുനില വീട്ടിൽ വാടകയ്ക്കായിരുന്നു താമസം. സുഹൃത്തുക്കൾ സ്ഥിരമായി ഇവിടെ വന്ന് മദ്യപിക്കാറുണ്ടായിരുന്നു. ഇന്നലെയും പതിവ് പോലെ സുഭാഷും സുഹൃത്തുകളും മദ്യപിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. വീടിന്‍റെ…

Read More

ബംഗളുരുവിൽ നിന്ന് മയക്കുമരുന്നുമായി എത്തി; രണ്ട് നിയമ വിദ്യാർത്ഥികൾ ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

തിരുവനന്തപുരം : _മയക്കുമരുന്നുമായി എത്തിയ രണ്ട് നിയമ വിദ്യാർത്ഥികൾ ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് പിടികൂടി. എംഡിഎംഎയുമായി എത്തിയ കഠിനംകുളം എ.കെ ഹൗസിൽ അൻസീർ (25), അണ്ടൂർക്കോണം എസ്.ആർ നിവാസിൽ അജ്മൽ (28), കഠിനംകുളം ഷിയാസ് മൻസിലിൽ മുഹമ്മദ് നിഷാൻ (27) എന്നിവരെയാണ് പൂവാർ പൊലീസ് അറസ്റ്റ് ചെയ്തത്._ _ഇവർ സഞ്ചരിച്ചിരുന്ന കാറും ബൈക്കും പൊലീസ് കസ്റ്റഡിയിൽ എടുത്തു. പിടിയിലായ അജ്മലും മുഹമ്മദ് നിഷാനും ബെംഗളൂരുവിലെ എൽഎൽബി വിദ്യാർത്ഥികളാണെന്ന് പൊലീസ് പറഞ്ഞു._ _ബെംഗളൂരുവിൽ നിന്ന് തമിഴ്‌നാട്ടിലൂടെ മയക്കുമരുന്നുമായി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial