kerala14.in

ഒന്നരമാസമായി ജയിലില്‍, സ്വയം വാദിച്ചു; ഗ്രോ വാസു കുറ്റക്കാരനല്ലെന്ന് കോടതി, വെറുതേവിട്ടു

കുന്നമംഗലം: മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു. മാവോയിസ്റ്റുകൾ വെടിയേറ്റു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് മെഡി. കോളജ് മോർച്ചറി പരിസരത്ത് പ്രകടനം നടത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത കേസിലാണ് ഗ്രോ വാസു ജയിലിലായത്. കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. കഴിഞ്ഞ ഒന്നരമാസമായി ഗ്രോ വാസു ജയിലിലാണ് കേസിൽ 7 സാക്ഷികളെയാണ് വിസ്തരിച്ചത്. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് വാദിച്ച വാസു, തെളിവുകളോ സാക്ഷികളെയോ ഹാജരാക്കിയിരുന്നില്ല. കഴിഞ്ഞ 45 ദിവസമായി കേസിൽ റിമാന്റിൽ കഴിയുകയായിരുന്നു…

Read More

രാജസ്ഥാനില്‍ ബസിനു പിന്നിലേക്ക് ട്രെയ്‌ലര്‍ ഇടിച്ചുകയറി; 11 മരണം; 12 പേര്‍ക്ക് പരിക്ക്

ജയ്പൂർ: രാജസ്ഥാന്‍ ഭാരത്പൂരില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 11 പേർ മരിച്ചു. ജയ്പൂർ-ആഗ്ര ഹൈവേയിൽ ഹൻത്രയ്ക്ക് സമീപം രാവിലെ 4.30 നായിരുന്നു സംഭവം. ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുജറാത്തിലെ ഭാവ്‌നഗറിൽ നിന്ന് ഉത്തർപ്രദേശിലെ മഥുരയിലേക്ക് പോകുകയായിരുന്ന ബസ് ലഖൻപൂർ മേഖലയിലെ മേൽപ്പാലത്തിൽ നിർത്തിയപ്പോൾ ട്രക്ക് പിന്നിൽ വന്ന് ഇടിക്കുകയായിരുന്നു. അഞ്ച് പുരുഷന്മാരും ആറ് സ്ത്രീകളും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. അന്തു, നന്ദ്‌റാം, ലല്ലു, ഭരത്, ലാൽജി, ഭാര്യ മധുബെൻ, അംബാബെൻ, കംബുബെൻ, രാമുബെൻ,…

Read More

മുതിർന്ന ബിജെപി നേതാവ് പി പി മുകുന്ദൻ അന്തരിച്ചു

കൊച്ചി: മുതിർന്ന ബിജെപി നേതാവ് പി പി മുകുന്ദന്‍ (77)അന്തരിച്ചു.രാവിലെ 8.10 ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ബിജെപി മുന്‍ സംഘടനാ ജനറല്‍ സെക്രട്ടറിയായിരുന്നു. ദീര്‍ഘകാലം ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അവിവാഹിതനാണ്. നടുവിൽ വീട്ടിൽ കൃഷ്ണൻ നായരുടെയും കുളങ്ങരയത്ത് കല്ല്യാണി അമ്മയുടെയും മകനായി 1946-ഡിസംബർ 9 ന് കണ്ണൂർ ജില്ലയിലെ മണത്തണ ഗ്രാമത്തിലാണ് മുകുന്ദൻ ജനിച്ചത്. 1991–2007 കാലയളവിൽ ബിജെപി കേരള സംസ്ഥാന സംഘടനാ ജനറൽ…

Read More

പന്തളത്ത് മിനി വാനും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചു, രണ്ട് പേർ മരിച്ചു.

പന്തളം: കെ.എസ്.ആർ.ടി.സി ബസും മിനി വാനും കൂട്ടിയിടിച്ച് അപകടം. എം.സി റോഡിൽ പന്തളം കുരമ്പാല ജംഗ്ഷന് സമീപമാണ് അപകടം നടന്നത്. അപകടത്തിൽ രണ്ടുപേർ മരിച്ചു. ബുധനാഴ്ച രാവിലെ 7.15 ഓടെയായിരുന്നു സംഭവം. കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരായ 25 ലധികം പേർക്ക് പരിക്ക് പറ്റി.കിഴക്കമ്പലം സ്വദേശി  ജോൺസൺ മാത്യു (48) ആലുവ എടത്തല സ്വദേശി ശ്യാം വി എസ് (30) എന്നിവരാണ് മരിച്ചത്. മരിച്ച രണ്ട് പേരും വാനിൽ യാത്ര ചെയ്തവരാണ്. മൃതദേഹങ്ങൾ അടൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 

Read More

ശ്രീലങ്കക്കെതിരെ 41 റൺസ് ജയം; ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലില്‍

കൊളംബോ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ ആവേശ പോരാട്ടത്തില്‍ ശ്രീലങ്കയെ 41 റണ്‍സിന് കീഴടക്കി ഫൈനലുറപ്പിച്ച് ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.1 ഓവറില്‍ 213 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ അവസാനം വരെ പൊരുതിയ ലങ്ക ഇന്ത്യക്ക് കടുത്ത പോരാട്ടം സമ്മാനിച്ച് 41.3വറില്‍ 172 റണ്‍സിന് ഓള്‍ ഔട്ടായി.നാലു വിക്കറ്റെടുത്ത കുല്‍ദീപ് യാാദവും രണ്ട് വിക്കറ്റ് വീതമെടുത്ത രവീന്ദ്ര ജഡേജയും ജസ്പ്രീത് ബുമ്രയുമാണ് ഇന്ത്യന്‍ ജയം സാധ്യമാക്കിയത്. സ്കോര്‍ ഇന്ത്യ 49.1 ഓവറില്‍…

Read More

തിരുവനന്തപുരത്തും നിപ ആശങ്ക; മെഡിക്കൽ കോളജ് ആശുപത്രിയിൽ വിദ്യാർത്ഥി നിരീക്ഷണത്തിൽ

തിരുവനന്തപുരം: തിരുവനന്തപുരത്തും നിപ ആശങ്ക. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദ്യാർത്ഥി നിരീക്ഷണത്തിലാണ്. ബിഡിഎസ് വി​ദ്യാർത്ഥിയാണ് നിരീക്ഷണത്തിൽ. ഇവർക്ക് പനിയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. വിദ്യാർത്ഥിയുടെ ശരീര സ്രവങ്ങൾ പരിശോധിക്കും. അതേസമയം, ജില്ലയിൽ ആശങ്കപെടെണ്ട സാഹചര്യമില്ലെന്നാണ് അധികൃതർ അറിയിക്കുന്നത്. കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലും സമീപ ജില്ലകളിലും അതീവ ജാഗ്രതയാണ് നിലനില്‍ക്കുന്നത്. കോഴിക്കോട് ജില്ലയില്‍ നിപ രോഗ ലക്ഷണങ്ങളോടെ മരിച്ച രണ്ട് പേർക്കും സമ്പർക്കമുണ്ടായിരുന്ന രണ്ട് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അതീവ ഗുരുതരാവസ്ഥയിൽ തുടരുന്ന…

Read More

കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ കോൺഗ്രസ് സിപിഎം മെമ്പർമാർ തമ്മിൽ കയ്യാങ്കളി

കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ സിപിഐഎം കോൺഗ്രസ് മെമ്പർമാർ തമ്മിൽ കയ്യാങ്കളി ഇരുകൂട്ടരും കിളിമാനൂർ പോലീസിൽ പരാതി നൽകുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ ശ്രീജ ഉണ്ണികൃഷ്ണനും കോൺഗ്രസ് മെമ്പർ ജിഹാദും ആണ് പരാതിക്കാർ. ജിഹാദ് പോലീസിന് നൽകിയ പരാതി ഇങ്ങനെയാണ് – കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ കേന്ദ്ര സംഘം സന്ദർശനത്തിനു എത്തിയതിന്റെ അടിസ്ഥാനത്തിൽ ജനറൽ കമ്മിറ്റി കൂടുകയും എല്ലാവരും ഇരുന്നപ്പോൾ ശ്രീജ ഉണ്ണികൃഷ്ണൻ പറഞ്ഞ എന്തോ കാര്യത്തിന് എല്ലാവരെയും പോലെ താനും ചിരിച്ചുവെന്നും എന്നാൽ…

Read More

നിപ : പൊതുജനങ്ങൾക്ക് നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ സാഹചര്യത്തില്‍ നിപയെ പറ്റിയുള്ള അടിസ്ഥാന വിവരങ്ങള്‍ മനസിലാക്കുക എന്നത് അത്യന്തം പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു. വവ്വാലുകളില്‍ നിന്നും നേരിട്ടോ അല്ലാതെയോ (വവ്വാല്‍ കടിച്ച പഴങ്ങള്‍, വവ്വാലുകളില്‍ നിന്നും അണുബാധയുണ്ടായ മറ്റ് മൃഗങ്ങള്‍ തുടങ്ങിയവ) ആണ് വൈറസ് മനുഷ്യരില്‍ എത്തുക.· വൈറസ് ബാധിച്ച ആള്‍ക്ക് രോഗലക്ഷങ്ങള്‍ പ്രകടമായതിന് ശേഷം മറ്റുള്ളവരിലേക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ത്താന്‍ കഴിയും.· നിപ…

Read More

കൽപ്പറ്റയിൽ എംഡിഎംഎയുമായി മൂന്നു യുവാക്കൾ പിടിയിൽ

കൽപ്പറ്റ: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി മൂന്നുപേർ പോലീസ് പിടിയിൽ. സംഭവത്തിൽ വെള്ളമുണ്ട സ്വദേശികളായ വരാമ്പറ്റ മൂരികണ്ടിയിൽ മുഹമ്മദ് ഇജാസ് (26), വരാമ്പറ്റ ആലമ്പടിക്കൽ കെ. സാബിത്ത് (24), നാരോക്കടവ് കൊട്ടാരക്കുന്ന് തകടിക്കൽ വീട്ടിൽ ടി.ജി. അമൽജിത്ത് (28) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 37.63 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. അന്വേഷണത്തിനൊടുവിൽ എംഡിഎം ആധുനികയ്ക്കായി കൊണ്ടുവന്നതാണെന്ന് പ്രതികൾ സമ്മതിച്ചു. ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും തൊണ്ടർനാട് പോലീസും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്….

Read More

ബാണാസുര മലയിൽ കാട്ടാനയുടെ ആക്രമണത്തിൽ വനംവാച്ചർ കൊല്ലപ്പെട്ടു

വയനാട് : വെള്ളമുണ്ട മംഗലശ്ശേരി മലയിൽ കാട്ടാന ആക്രമണത്തിൽ താൽക്കാലിക വനംവാച്ചർ കൊല്ലപ്പെട്ടു. പുളിഞ്ഞാൽ സ്വദേശി തങ്കച്ചൻ ആണ് മരിച്ചത്. 50 വയസ്സായിരുന്നു. പടിഞ്ഞാറത്തറക്കടുത്ത് ബാണാസുര മലയിൽ ട്രക്കിങ് ഡ്യൂട്ടിയിലായിരുന്നു തങ്കച്ചൻ . കാട്ടാനയുടെ ആക്രമണം നടന്ന ഉടനെ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. വെള്ളമുണ്ട പുളിഞ്ഞാല്‍ നെല്ലിക്കാച്ചാല്‍ നെല്ലിയാനിക്കോട്ട് വീട്ടില്‍ മത്തായിയുടെ മകനാണ് തങ്കച്ചന്‍.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial