kerala14.in

പട്ടികജാതിക്കാരിയായ അമ്മയേയും മകളേയും വീട്ടില്‍ കയറി ആക്രമിച്ച സംഭവത്തില്‍ അയല്‍ക്കാരിയായ വീട്ടമ്മ അറസ്റ്റില്‍

കണ്ണൂർ:തളിപ്പറമ്പിൽപട്ടികജാതിക്കാരിയായ അമ്മയേയും മകളേയും വീട്ടില്‍ കയറി ആക്രമിച്ച സംഭവത്തില്‍ അയല്‍ക്കാരിയായ വീട്ടമ്മ അറസ്റ്റില്‍.ചെമ്പന്തൊട്ടിയിലെ സുലൈമാന്റെ ഭാര്യ അലീമയെയാണ് തളിപ്പറമ്പ് ഡി.വൈ.എസ്.പി എം.പി.വിനോദ്കുമാര്‍ അറസ്റ്റ് ചെയ്തത്.അലീമയുടെ മകളും കേസിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഒരു മാസം മുമ്പാണ് സംഭവം നടന്നത്.അലീമയും മകളും അയല്‍ക്കാരായ പട്ടികജാതിക്കാരിയുടെ വീട്ടില്‍ അതിക്രമിച്ചുകടന്ന് മര്‍ദ്ദിച്ചതായാണ് പരാതി.സംഭവത്തില്‍ അലീമയും മകളും മുന്‍കൂര്‍ ജാമ്യത്തിന് ഹരജി നല്‍കിയിരുന്നു.ഇത് തള്ളിയതിനെ തുടര്‍ന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്

Read More

കോഴിക്കോട് നിപ സ്ഥിരീകരിച്ചു; മരിച്ച രണ്ടുപേര്‍ക്ക് രോഗമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

കോഴിക്കോട്: കോഴിക്കോട് പനി ബാധിച്ച് മരിച്ച രണ്ടുപേർക്ക് നിപ സ്ഥിരീകരിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.വിദഗ്ധ കേന്ദ്രസംഘംകേരളത്തിലെത്തുമെന്നും സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജുമായി ആശയവിനിമയം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തി രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികിത്സയിലുള്ള നാല് പേരുടെ പരിശോധനാ ഫലം ഇനിയും ലഭിക്കേണ്ടതുണ്ട്. അതേസമയം നിപ സംശയം ഉയര്‍ന്നപ്പോള്‍ തന്നെ കോഴിക്കോട് ജില്ലയില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. മരുതോങ്കര, തിരുവള്ളൂര്‍ പ്രദേശവാസികളാണ് നിപ…

Read More

ഒളിഞ്ഞും നേര്‍ക്കുനേരെയും അയ്യന്‍കാളി സ്മരണയെ അവഹേളിക്കുന്നവരെ വെറുതെ വിടില്ല – മുഖ്യമന്ത്രി

ഒളിഞ്ഞിരുന്നും നേര്‍ക്കുനേരെയും അയ്യന്‍കാളി സ്മരണയെ അവഹേളിക്കാന്‍ ശ്രമിക്കുന്ന ഒരാളെയും വെറുതെ വിടാതിരിക്കാനുള്ള ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. മഹാത്മ അയ്യന്‍കാളി കൊളുത്തിയ പോരാട്ടത്തിന്റെ ദീപശിഖ ഏറ്റുവാങ്ങേണ്ടവരാണ് പുതുതലമുറ. ആ തലമുറയ്‌ക്കൊപ്പമാണ് ഈ സര്‍ക്കാര്‍. മഹാത്മ അയ്യന്‍കാളിയെ സമൂഹമാധ്യമത്തില്‍ അവഹേളിച്ചതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 153 പ്രകാരം തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനില്‍ ക്രൈം നം. 620/2023…

Read More

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്; കെ ബാബുവിന് തിരിച്ചടി, സ്റ്റേ ഇല്ല

ന്യൂഡൽഹി: തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിലെ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന കെ ബാബു എംഎൽഎയുടെ ഹർജി സുപ്രീംകോടതി തള്ളി. കേസ് ഹൈക്കോടതിയിൽ തുടരാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. മത ചിഹ്നങ്ങൾ ഉപയോഗിച്ച് വോട്ടു പിടിച്ചു എന്ന് കാണിച്ചാണ് എതിർ സ്ഥാനാർത്ഥിയായിരുന്ന എം സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്. സ്വരാജിന്റെ ഹർജി നിലനിൽക്കുമെന്ന ഹൈക്കോടതി വിധിക്ക് എതിരെയാണ് കെ ബാബു സുപ്രീംകോടതിയെ സമീപിച്ചത്. ഹർജിക്കാരനായ കെ ബാബു അനന്തമായി കേസ് നീട്ടുകയാണെന്ന് സ്വരാജ് നേരത്തെ സുപ്രീംകോടതിയിൽ ആക്ഷേപം ഉന്നയിച്ചിരുന്നു. ജനപ്രാതിനിധ്യ നിയമം…

Read More

കോഴിക്കോട് ജില്ലയിൽ നിയന്ത്രണം കടുപ്പിച്ചു; മാസ്‌ക് ധരിക്കാനുള്ള നിര്‍ദ്ദേശം നല്‍കി ആരോഗ്യ വകുപ്പ്

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ അസ്വഭാവിക പനി മരണങ്ങളുടെ പശ്ചാത്തലത്തിൽ ജാഗ്രത നിര്‍ദ്ദേശവും മാസ്‌ക് ധരിക്കാനുള്ള നിര്‍ദ്ദേശവും നല്‍കിയെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. കളക്ടറേറ്റില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷമായിരുന്നു ആരോഗ്യവകുപ്പ് മന്ത്രിയുടെ പ്രതികരണം നിലവില്‍ നാലുപേര്‍ കോഴിക്കോട് അസ്വഭാവിക പനിയെ തുടര്‍ന്ന് ചികിത്സയിലുണ്ടെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. മരിച്ച വ്യക്തിയുടെ ഭാര്യ നിരീക്ഷണത്തിലാണെന്നും 75 പേരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക തയ്യാറാക്കിയതായും മന്ത്രി പറഞ്ഞു. പൂനെയിലെ എന്‍ഐവിയിലേക്ക് അയച്ച സാമ്പിളിന്റെ പരിശോധനാ റിപ്പോര്‍ട്ട് വൈകുന്നേരം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി….

Read More

എണാകുളത്ത് ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം :എണാകുളത്ത് കടമക്കുടിയിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ച നിലയിൽ. കടമക്കുടി സ്വദേശി നിജോ (39), ഭാര്യ ശിൽപ(32), മക്കളായ ഏബൽ (7) ആരോൺ (5) എന്നിവരാണ് മരിച്ചത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുള്ള ആത്മഹത്യയെന്നാണ് പൊലീസ് നിഗമനം. രണ്ട് ആൺകുട്ടികൾക്കും വിഷം നൽകിയ ശേഷം അച്ഛനും അമ്മയും തൂങ്ങി മരിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ഇന്ന് പുലർച്ചെയാണ് നാല് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ശിൽപ വിദേശത്താണ് ജോലി ചെയ്തിരുന്നത്. നിജോ കടമക്കുടിയിൽ തന്നെ കെട്ടിട നിർമ്മാണ തൊഴിലാളിയായിരുന്നു…

Read More

സ്വന്തം മകളുടെ വിവാഹവേദിയിൽ ആദിവാസി യുവതിയുടെ കൂടി വിവാഹം നടത്തി മാതൃയായി അച്ഛൻ

പത്തനംതിട്ട: സ്വന്തം മകളുടെ വിവാഹവേദിയിൽ ആദിവാസി യുവതിയുടെ കൂടി വിവാഹം നടത്തി ഒരു പഞ്ചായത്ത് പ്രസിഡെന്റ്. പത്തനംതിട്ട റാന്നിയുടെ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആർ. പ്രകാശാണ് ഇത്തരത്തിൽ മാതൃകയായത്. മകളുടെ വിവാഹത്തിന്റെ ആഡംബരം കുറച്ച അച്ഛൻ അതിന്റെ പകിട്ട് കൂട്ടി. സ്വർണ്ണത്തിനും ആർഭാടങ്ങൾക്കും ഒക്കെ ചെലവിടേണ്ട പണം നിർധനയായ പെൺകുട്ടിയുടെ സ്വപ്നം പൂവണിയാനായി മാറ്റി വച്ചു. കെ.ആർ. പ്രകാശിന്‍റെ മകൾ ആതിരയാണ് വിവാഹിതയായത്. തൊട്ടുപിന്നാലെ, നിലവിളക്കും താലപ്പൊലിയുമൊക്കെയായി അതേ വേദിയിലേക്ക് അടുത്ത വധൂവരന്മാരെത്തി. ശബരിമല വനമേഖലയിലെ പ്ലാപ്പള്ളിയിൽ താമസിക്കുന്ന…

Read More

ആര്യനാട് ഉഴമലയ്ക്കലില്‍ ലോറി ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞു കയറി; സ്ത്രീ മരിച്ചു; നാലുപേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം ഉഴമലയ്ക്കലിൽ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറി സ്ത്രീ മരിച്ചു. കുളപ്പട സ്വദേശിനി ഷീലയാണ് മരിച്ചത്. 56 വയസ്സായിരുന്നു. നാലുപേർക്ക് പരിക്കേറ്റിട്ടുണ്ട്. രാവിലെ ഒമ്പതുമണിയോടെയാണ് അപകടമുണ്ടായത്. നിരവധി സ്കൂൾ വിദ്യാർത്ഥികൾ അടക്കം ബസ് കാത്തുനിൽക്കുന്നതിനിടെയാണ് ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറിയത്. ആര്യനാടു നിന്നും നെടുമങ്ങാട്ടേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. ലോറി പാഞ്ഞു കയറിയതിനെത്തുടർന്ന് ബസ് സ്റ്റോപ്പ് പൂർണമായി തകർന്നുപോയി. സമീപത്തെ കുഴിയിൽ വീണാണ് ലോറി നിന്നത്. അപകടത്തിൽ മരിച്ച ഷീല, ബസ് സ്റ്റോപ്പിന്…

Read More

ഡോളിയുടെ സ്രഷ്ടാവ് ഇയാൻ വിൽ മുട്ട് അന്തരിച്ചു.

ലണ്ടൻ: ഡോളി എന്ന ചെമ്മരിയാടിന്റെ സൃഷ്ടിയിൽ നിർണായക പങ്കുവഹിച്ച ഇയാൻ വിൽമുട്ട്(79) അന്തരിച്ചു. 1996 ൽ ആയിരുന്നു ക്ലോണിങ്ങിലൂടെ ഡോളി എന്ന ആട്ടിൻകുട്ടിക്കു ജന്മം നൽകിയത്.ഭൂമിയിലേക്ക് ജനിച്ചുവീണ ചെമ്മരിയാട്ടിൻകുട്ടിയെ അവർ L6443 എന്ന് നാമകരണം ചെയ്തു. ക്ലോണിങ് വഴി വികസിപ്പിച്ചെടുത്ത ലോകത്തിലെ പ്രത്യുൽപാദനശേഷി കൈവരിച്ച ആദ്യ സസ്തനി ആയിരുന്നു L6643. ക്ലോണിങ്ങിനോടു വിടപറഞ്ഞശേഷം വിത്തുകോശ (സ്റ്റെം സെൽ) ഗവേഷണത്തിലായിരുന്നു വിൽമട്ടെന്ന് എഡിൻബറ സർവകലാശാല അധികൃതർ പറഞ്ഞു. 1944 ജൂലൈ ഏഴിന് ഇംഗ്ലണ്ടിലെ ഹാംപ്‌ടൺ ലൂസിയിൽ ജനിച്ച ഇയാന്…

Read More

കുല്‍ദീപിന് മുന്നില്‍ കറങ്ങിവീണ് പാക്കിസ്ഥാന്‍,ഏഷ്യാ കപ്പില്‍ 228 റൺസിന്റെ റെക്കോര്‍ഡ് ജയവുമായി ഇന്ത്യ

കൊളംബോ: ഏഷ്യാ കപ്പ് സൂപ്പര്‍ പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ റെക്കോര്‍ഡ് ജയവുമായി ഇന്ത്യ. റിസര്‍വ് ദിനത്തിലേക്ക് നീണ്ട മത്സരത്തില്‍ 228 റണ്‍സിന്‍റെ കൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 357 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ 32 ഓവറില്‍ 128 റണ്‍സിന് ഓള്‍ ഔട്ടായി. 27 റണ്‍സെടുത്ത ഫഖര്‍ സമനും 23 റണ്‍സ് വീതമെടുത്ത അഗ സല്‍മാനും ഇഫ്തിഖര്‍ അഹമ്മദും 10 റണ്‍സെടുത്ത ബാബര്‍ അസമും മാത്രമാണ് പാക് നിരയില്‍ രണ്ടക്കം കടന്നത്. പാക്കിസ്ഥാനെതിരെ റണ്‍സിന്‍റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial