Headlines

kerala14.in

ബംഗാൾ ഉൾക്കടലിൽ രണ്ട് ചക്രവാതച്ചുഴികള്‍; കേരളത്തിൽ വീണ്ടും മഴ കനക്കും ; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായേക്കും. കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രണ്ട് ചക്രവാതച്ചുഴി ഒന്നിച്ച് നിലനിൽക്കുന്നതാണ് കേരളത്തിൽ മഴ വീണ്ടും കനക്കാൻ ഇടയാക്കുന്നത്. വടക്ക് പടിഞ്ഞാറൻ മധ്യ പ്രദേശിന് മുകളിലായി ഒരു ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുണ്ട്. മ്യാന്മാർ തീരത്തിനു സമീപം മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലും ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. ഈ ചക്രവാതചുഴി…

Read More

അയൽവാസിയെ വീട്ടിൽ കയറി മർദിച്ച സംഭവം; പ്രതികൾ പിടിയിൽ

നെടുമങ്ങാട് : അയൽവാസിയെ വീട്ടിൽ കയറി അക്രമിച്ച സംഭവത്തിൽ നെടുമങ്ങാട് സ്വദേശികൾ അറസ്റ്റിൽ. നെടുമങ്ങാട് പേരുമല ചെട്ടിയാർമുക്ക് ആശാഭവനിൽ അനീഷ് (അനു -27), പേരുമല അശ്വതി ഭവനിൽ അനൂപ്(27 ) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അയൽവാസിയായ പേരുമല ചെട്ടിയാർമുക്ക് പുതുവൽ പുത്തൻ വീട്ടിൽ രജിത്തിനെ ആക്രമിക്കാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ആഗസ്റ്റ് 20ന് രജിത്തിന്റെ ബൈക്ക് അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം കത്തിച്ചിരുന്നു. പിന്നീട് സെപ്റ്റംബർ 8ന് രജിത്തിന്റെ വീട്ടിൽ കയറി ആക്രമിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു….

Read More

വർക്കലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

തിരുവനന്തപുരം :വർക്കലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വട്ടപ്ലാമൂടിനടുത്ത് ഇന്ന് വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം. കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാർ ബഹളം വെച്ചതോടെ ഡ്രൈവർ വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയത് അപകടം ഒഴിവാക്കി. ചിലക്കൂർ സ്വദേശി റിയാസിന്റെ ഷെവർ ലൈറ്റ് ബീറ്റ് കാർ ആണ് കത്തിയത്. കാറിന്റെ മുൻഭാഗം കത്തി നശിച്ചു. ഫയർ ഫോഴ്സ് എത്തി തീയണച്ചു.

Read More

വിദ്യാർത്ഥികളുടെ കൺസഷൻ പ്രായപരിധി ഉയർത്തി

തിരുവനന്തപുരം : സംസ്ഥാനത്ത് വിദ്യാർത്ഥികളുടെ കൺസഷൻ പ്രായപരിധി ഉയർത്തി. വിദ്യാർത്ഥി കൺസഷൻ ലഭിക്കുന്നതിനുള്ള പ്രായപരിധി 27 ആക്കി പുതുക്കി നിശ്ചയിച്ചു. നേരത്തെ പ്രായപരിധി 25 ആക്കികൊണ്ട് കെഎസ്ആർടിസി ഉത്തരവിറക്കിയത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. വിദ്യാർത്ഥികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും പരിഗണിച്ചാണ് കെ എസ് ആർ ടി സി പ്രായപരിധി പുനർ നിശ്ചയിച്ചത്. ഇതു സംബന്ധിച്ച് വിദ്യാർത്ഥി സംഘടനകൾ ഗതാഗത മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. സംഘടനകളുടെ ആവശ്യങ്ങൾ പരിഗണിച്ചാണ് തീരുമാനമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കഴിഞ്ഞ വർഷമാണ്…

Read More

കോഹ്ലിക്കും രാഹുലിനും സെഞ്ചുറി, പാകിസ്ഥാനു 357 റൺസ് വിജയലക്ഷ്യം

ഏഷ്യ കപ്പിൽ പാകിസ്ഥാനെതിരായ സൂപ്പർ ഫോർ പോരാട്ടത്തിൽ മികച്ച സ്കോർ നേടി ഇന്ത്യ. വിരാട് കോഹ്ലിയുടെയും കെ എൽ രാഹുലിൻ്റെയും തകർപ്പൻ സെഞ്ചുറി മികവിലാണ് ഇന്ത്യ മികച്ച സ്കോർ നേടിയത്. ഇരുവർക്കും മുൻപിൽ പാകിസ്ഥാൻ്റെ ബൗളിങ് നിര നിസ്സഹായരാവുകയായിരുന്നുനീണ്ട ഇടവേളയ്ക്ക് ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയ കെ എൽ രാഹുൽ 100 പന്തിൽ നിന്നുമാണ് തൻ്റെ സെഞ്ചുറി പൂർത്തിയാക്കിയത്. ഏകദിന ക്രിക്കറ്റിലെ കെ എൽ രാഹുലിൻ്റെ ആറാം സെഞ്ചുറിയാണിത്. മറുഭാഗത്ത് 84 പന്തിൽ നിന്നുമാണ് കിങ് കോഹ്ലി തൻ്റെ…

Read More

കാട്ടാക്കട ആദിശേഖർ കൊലപാതകം: പ്രതി പ്രിയരഞ്ജനെ പൊലീസ് പിടികൂടി

തിരുവനന്തപുരം: കാട്ടാക്കടയിൽ പത്താം ക്ലാസുകാരനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രിയരഞ്ജൻ പിടിയിലായി. തിരുവനന്തപുരം റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രിയരഞ്ജനെ പിടികൂടിയത്. തമിഴ് നാട് അതിർത്തിയിൽ നിന്നാണ് ഇയാൾ പിടിയിലായതെന്നാണ് വിവരം. പ്രതിക്ക് കൊല്ലപ്പെട്ട ആദിശേഖറിനോട് മുൻവൈരാഗ്യം ഉണ്ടെന്ന് നേരത്തെ വ്യക്തമായിരുന്നു. സംഭവത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യം കൂടെ പുറത്ത് വന്നതോടെ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു. ഐപിസി 302 വകുപ്പാണ് ചുമത്തിയിരിക്കുന്നത്. പിന്നാലെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു.ക്ഷേത്ര പരിസരത്ത് പ്രിയരഞ്ജൻ മൂത്രം ഒഴിച്ചത് ആദിശേഖർ ചോദ്യം…

Read More

ഇനിമുതൽ കേരളത്തിലെ ഏറ്റവും വലിയ ജില്ല ഇടുക്കി

ഇടുക്കി: പാലക്കാട് ജില്ലയിൽ നിന്ന് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചിരിക്കുകയാണ് ഇടുക്കി. 25 വർഷത്തിന് ശേഷമാണ് ഇടുക്കി ഈ സ്ഥാനം തിരിച്ചു പിടിച്ചത്. എന്നാൽ ഇതുസംബന്ധിച്ച് സോഷ്യൽമീഡിയയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. ജില്ലകൾ വളരാൻ തുടങ്ങിയോ എന്ന സംശയങ്ങളാണ് പലരും ഉന്നയിച്ചത്. ജില്ലകളുടെ വലിപ്പം കുറയുന്നതും കൂടുന്നതും തികച്ചും സർക്കാറിന്റെ സാങ്കേതിക കാര്യം മാത്രമാണെന്നതാണ് വസ്തുത. 1997 നു മുൻപ് ഇടുക്കിയായിരുന്നു സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ല. ജില്ലാ രൂപീകരണത്തിന് ശേഷം 1997 വരെ ഇടുക്കി ജില്ലയായിരുന്നു കേരളത്തിലെ…

Read More

തമിഴ്നാട്ടിലെ തിരുപ്പത്തൂരില്‍ വാഹനാപകടത്തില്‍ ഏഴ് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

തമിഴ്നാട്ടിലെ തിരുപ്പത്തൂരില്‍ വാഹനാപകടത്തില്‍ ഏഴ് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം.റോഡരികിൽ പാർക്ക് ചെയ്തിരുന്ന ടൂറിസ്റ്റ് വാനില്‍ അമിത വേഗതയിലെത്തിയ ലോറി ആദ്യം പാഞ്ഞുകയറി. പിന്നാലെ റോഡരികിലിരുന്ന സ്ത്രീകളെ ഇടിക്കുകയായിരുന്നു. തിരുപ്പത്തൂരിലെ നാട്രംപള്ളിക്ക് സമീപമാണ് സംഭവം. ഏഴ് സ്ത്രീകളും സംഭവസ്ഥലത്ത് തന്നെ മരിച്ചു. 10 പേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ചവരെല്ലാം ഒരേ ഗ്രാമത്തിൽ നിന്നുള്ളവരാണെന്നും രണ്ട് ദിവസത്തെ മൈസൂർ യാത്രയ്ക്ക് ശേഷം സ്വന്തം നാട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. രണ്ട് വാനുകളിലാണ് സംഘം സന്ദര്‍ശിച്ചിരുന്നത്. നാട്രംപള്ളിക്ക്…

Read More

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി കേന്ദ്രം ഒഴിവാക്കിയ പാഠഭാഗങ്ങൾ കേരളം പഠിപ്പിക്കും; പാഠപുസ്തകങ്ങൾ തയ്യാറാക്കിയെന്ന്‌ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം : ചോദ്യോത്തര വേളയിലാണ് മന്ത്രിയുടെ പ്രതികരണം. പ്ലസ് വൺ, പ്ലസ് ടൂ പാഠഭാഗങ്ങളിൽ ഗാന്ധി വധം, ഗുജറാത്ത് കലാപം എന്നീ പാഠഭാഗങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. ഒഴിവാക്കിയ പാഠങ്ങൾ ഉൾപ്പെടുത്തി സംസ്ഥാനം പാഠപുസ്തകം തയ്യാറാക്കി എന്നും വിദ്യാഭ്യാസമന്ത്രി ഇന്ന് സഭയിൽ പറഞ്ഞു. കേരളത്തിന് ഒരു പാരമ്പര്യമുണ്ടെന്നും അതിൽ നിന്ന് കൊണ്ട് മാത്രമേ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാൻ സാധിക്കൂ എന്നും ശിവൻകുട്ടി വ്യക്തമാക്കി. ഗാന്ധിവധവും മുഗൾരാജാക്കൻമാരുടെ ഭരണകാലവും ഗുജറാത്ത് കലാപവും ഇന്ത്യയുടെ സ്വാതന്ത്ര്യസമരവും പരിണാമ സിദ്ധാന്തം എന്നിവ ഒഴിവാക്കിയിട്ടുണ്ട്….

Read More

കളിക്കുന്നതിനിടെ മതിലിടിഞ്ഞ് വീണു; താനൂരിൽ മൂന്നുവയസ്സുകാരന് ദാരുണാന്ത്യം

മലപ്പുറം: മുറ്റത്ത് കളിക്കുന്നതിനിടെ മതിലിടിഞ്ഞ് വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. മലപ്പുറം താനൂരിൽ ഇന്ന് രാവിലെയാണ് ദാരുണ സംഭവം നടന്നത്. ഫസൽ – അഫ്സിയ ദമ്പതികളുടെ മകൻ ഫർസീൻ ആണ് മരിച്ചത്. അമ്മയോടൊപ്പം കുഞ്ഞ് മുറ്റത്തേക്ക് ഇറങ്ങുകയായിരുന്നു. ശക്തമായ മഴയുമുണ്ടായിരുന്നു. നേരത്തെ തന്നെ മതിലിന് പ്രശ്നമുണ്ടായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. കളിക്കുന്നതിനിടെ കുഞ്ഞിന്റെ മുകളിലേക്ക് മതിൽ വീഴുകയായിരുന്നു. ഉടൻ തന്നെ കുഞ്ഞിനെ താനൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial