Headlines

kerala14.in

കണ്ണൂർ തളിമ്പറമ്പിൽ സിപിഐ – സിപിഎം സംഘർഷം; കാൽനട ജാഥയ്ക്ക് നേരെ ആക്രമണം

കണ്ണൂർ: തളിപ്പറമ്പിൽ സിപിഐ സിപിഎം സംഘർഷം.സിപിഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി തളിപ്പറമ്പ് ലോക്കല്‍ കമ്മറ്റി സംഘടിപ്പിച്ച കാല്‍നടപ്രചാരണ ജാഥക്കിടയില്‍ ഇന്നലെ വെകുന്നേരം നാലരയോടെ കണികുന്നില്‍ വെച്ചായിരുന്നു സംഘര്‍ഷം.സിപിഎം വിട്ട് സിപിഐയില്‍ ചേര്‍ന്ന ഇപ്പോള്‍ സിപിഐ ജില്ലാ കൗണ്‍സില്‍ അംഗമായി പ്രവര്‍ത്തിക്കുന്ന കോമത്ത് മുരളീധരനെ കണികുന്നില്‍ പ്രസംഗിക്കാന്‍ അനുവദിക്കില്ലെന്ന് ആക്രോശിച്ച് എത്തിയ ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ ബഹളം വെക്കുകയും സംഘര്‍ഷത്തിനിടയില്‍ കോമത്ത് മുരളീധരനെ പിടിച്ച് തള്ളുകയും ചെയ്തതായി സിപിഐ ആരോപിച്ചു. സിപിഎം ശക്തികേന്ദ്രമായ കണികുന്നില്‍ സിപിഐക്കാരില്ലെന്നും ഇവിടെ…

Read More

പ്രശസ്‌ത മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായി അന്തരിച്ചു

തിരൂർ: മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായി (51) അന്തരിച്ചു. രോഗബാധിതയായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് അന്ത്യം. നാല് പതിറ്റാണ്ടോളം മാപ്പിളപ്പാട്ട് രംഗത്ത് സജീവമായിരുന്ന ഗായിക അസ്മ. കലാ കുടുംബത്തിലെ അംഗമായ അസ്മ അഞ്ചാം വയസിലാണ് പാടിത്തുടങ്ങിയത്. പിതാവ് ചാവക്കാട് ഖാദർ ഭായ് ഗായകനും തബലിസ്റ്റുമായിരുന്നു. മാതാവ് ആമിന ബീവിയും ഗായികയായിരുന്നു. തബലിസ്റ്റായ മുഹമ്മദലി എന്ന ബാവയാണ് ഭർത്താവ് ലവ് എഫ്.എം എന്ന ചിത്രത്തിൽ അസ്മ പിന്നണി പാടിയിട്ടുണ്ട്. മയ്യിത്ത് തിരൂരിനടത്ത് നിറമരുതൂർ ജനതാ ബസാറിലെ വീട്ടിൽ…

Read More

വര്‍ക്കലയില്‍ പോലീസുകാരനെ ആക്രമിച്ചു; രക്ഷപെടാന്‍ ശ്രമിച്ച കിളിമാനൂർ സ്വദേശിയായ പ്രതി ആശുപത്രിയില്‍

തിരുവനന്തപുരം: വര്‍ക്കലയില്‍ പോലീസുകാരനെ ആക്രമിച്ച ശേഷം കുന്നിന്‍ മുകളില നിന്ന് ചാടി രക്ഷപെടാന്‍ ശ്രമിച്ച പ്രതി ആശുപത്രിയില്‍. നിരവധി ക്രിമിനല കേസുകളിലെ പ്രതിയായ കിളിമാനൂര്‍ ഇരപ്പില്‍ അബീന ഹൗസില്‍ ഷൈന എന്നു വിളിക്കുന്ന ഷഹിന്‍ഷായെയാണ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. പ്രതിയുടെ ആക്രമണത്തില്‍ വര്‍ക്കല സി.പി.ഒ നിജിമോന്റെ കൈക്ക് പരിക്കേറ്റു. പരിക്കേറ്റ ഷെഹന്‍ഷായെ ഫയര്‍ഫോഴ്‌സ് രക്ഷപെടുത്തി.ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. വര്‍ക്കല ഹെലിപാഡില നൈറ്റ് പെട്രോളിങ്ങിന് എത്തിയ പോലീസിന് നേരെയായിരുന്നു പ്രതിയുടെ പരാക്രമണം. പോലീസ് എത്തിയപ്പോള്‍ മൂന്നു…

Read More

മദ്യലഹരിയിൽ യുവതിയെ മർദ്ദിച്ച സംഭവത്തിൽ നടക്കാവ് എസ്ഐ വിനോദ് കുമാറിന് സസ്പെൻഷൻ

കോഴിക്കോട്: മദ്യലഹരിയിൽ യുവതിയെ മർദ്ദിച്ച സംഭവത്തിൽ നടക്കാവ് എസ്ഐയ്ക്ക് സസ്പെൻഷൻ. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് എസ്ഐ വിനോദ് കുമാറിനെതിരെ നടപടിയെടുത്തത്. അത്തോളി സ്വദേശിയായ യുവതിയോട് ഇദ്ദേഹം മോശമായി പെരുമാറിയെന്ന് കോഴിക്കോട് റൂറൽ പൊലീസ് നൽകിയ റിപ്പോർട്ട് അനുസരിച്ചാണ് നടപടി. അത്തോളി സ്വദേശിയായ യുവതിയോട് എസ് ഐ വിനോദ് കുമാർ മോശമായി പെരുമാറിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. യുവതിയുടെ പരാതിയിൽ പറയുന്ന കാര്യങ്ങളിൽ വസ്തുതയുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കുകയും , ആയുധമുപയോഗിച്ച് മർദിക്കുകയും ചെയ്തത്…

Read More

പത്ത് ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി; കൊല്ലം സ്വദേശി അറസ്റ്റിൽ

കൊല്ലം: കൊല്ലത്തു നിന്നും പത്ത് ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. കൊല്ലം കണ്ണനല്ലൂരിലെ വാടക വീട്ടിൽ നിന്നും അമ്പത് ചാക്കുകളിലായി സൂക്ഷിച്ച നിലയിലാണ് പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്. കേസിൽ കൊല്ലം പാങ്കോണം സ്വദേശി പൊടിമാനാണ് അറസ്റ്റിലായത്. ഇയാൾ വാടകക്കെടുത്ത വീട്ടിലാണ് ഇവ സൂക്ഷിച്ചിരുന്നത്. തൃശൂർ ഭാഗത്തു നിന്നുമാണ് ഇവ കണ്ണനല്ലൂരിലേക്ക് കടത്തി കൊണ്ടുവന്നത്. പുകയില ഉൽപ്പന്നങ്ങൾ കടത്തികൊണ്ടു വന്ന രണ്ട് വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്നുമാണ് ഇവ കേരളത്തിലെത്തിച്ചതെന്നാണ് പോലീസിന്റെ നിഗമനം….

Read More

യു എസ് ഓപ്പൺ പുരുഷസിംഗിൾസ് കിരീടം ജോക്കോവിച്ചിന്; ഗ്രാൻഡ്സ്ലാം നേട്ടത്തിൽ റെക്കോഡ്

ന്യൂയോർക്ക്: യുഎസ് ഓപ്പൺ പുരുഷ സിം ഗിൾസിൽ കിരീടം ചൂടി സെർബിയയുടെ നൊവാക് ജോക്കോവിച്. ഫൈനലിൽ റഷ്യൻ കരുത്തൻ ഡാനിൽ മെദ്വെദെവിനെ വീഴ്ത്തിയാണ് ജോക്കോവിച് നാലാം തവണയും യു എസ് ഓപ്പൺ ചാമ്പ്യനാകുന്നത്. സ്കോർ 6-7, 7-6, 6-3 ജോക്കോവിചിന്റെ 24-ാം ഗ്രാൻസ്ലാം കിരീടമാണിത്. 2021ലെ ഫൈനലിൽ ഇരുവരും ഇവിടെ ഏറ്റുമുട്ടിയപ്പോൾ റഷ്യൻ താരം മെദ്വദെവിനായിരുന്നു ജയം. ആ തോൽവിക്ക് മധുരപ്രതികാരവുമായി ഇന്നത്തെ വിജയം. ഇതോടെ ഓസ്ട്രേലിയൻ ഇതിഹാസം മാർഗരെറ്റ് കോർട്ടിന്റെ 24 ഗ്രാൻഡ്സ്ലാം വിജയം എന്ന…

Read More

നിമസഭയുടെ ഒൻപതാം സമ്മേളനം ഇന്നു മുതൽ ; ചാണ്ടി ഉമ്മൻ എം എൽ എ യായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.

നിയമസഭയുടെ ഒന്‍പതാം സമ്മേളനം ഇന്ന് പുനഃരാരംഭിക്കും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്ന സമ്മേളനത്തിനാണ് തുടക്കമാകുന്നത്. ചാണ്ടി ഉമ്മന്‍ ഇന്നു രാവിലെ 10 മണിക്ക് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യും. പിതാവിന്റെ ചരമോപചാരത്തിനും അദ്ദേഹത്തിന്റെ മരണം മൂലം ഒഴിവുവന്ന മണ്ഡലത്തില്‍ വിജയിച്ച മകന്റെ സത്യപ്രതിജ്ഞയ്ക്കും സാക്ഷ്യം വഹിക്കുന്നുവെന്ന പ്രത്യേകതയും പതിനഞ്ചാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനത്തിനുണ്ട്. ഈ മാസം 14 വരെ ചേരുന്ന നാല് ദിവസത്തെ നിയമസഭ സമ്മേളനത്തില്‍ പുതുപ്പള്ളിയില്‍ പിണറായി സര്‍ക്കാരിനെതിരായ ജനവിധിയെന്ന് ചൂണ്ടിക്കാട്ടി സഭയില്‍ ആഞ്ഞടിക്കാനാണ്…

Read More

സംസ്ഥാനത്ത് 2 ജില്ലകളിൽ യെല്ലോ അലർട്ട്; ഇന്നും മഴ, ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമാകും, മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും പരക്കെ മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നും റിപ്പോർട്ട്. ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്. കേരളാ, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധത്തിന് വിലക്ക് തുടരുകയാണ്. അടുത്ത ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ഇന്നലെയും പരക്കെ മഴ പെയ്തിരുന്നു. മധ്യ, തെക്കൻ കേരളത്തിലാണ് കൂടുതൽ മഴ സാധ്യതയുള്ളതെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. മലയോരമേഖലകളിൽ ജാഗ്രത വേണം. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ…

Read More

ഇന്തോനേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റൺ ചാമ്പ്യനായി മലയാളി താരം കിരൺ ജോർജ്

ജക്കാർത്ത: ഇന്തോനേഷ്യ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണില്‍ ചാമ്പ്യനായി മലയാളി താരം കിരൺ ജോർജ്. ജപ്പാന്റെ കു തകഹാഷിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോൽപ്പിച്ചുകൊണ്ടായിരുന്നു കിരണിന്റെ മിന്നും വിജയം. കഴിഞ്ഞ വര്‍ഷം പ്രിയാന്‍ഷു റാവത്തിനെ പരാജയപ്പെടുത്തി കിരണ്‍ ആദ്യ കിരീടം സ്വന്തമാക്കിയിരുന്നു. ഇത് രണ്ടാം തവണയാണ് ലോക ബാന്റ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് കിരീടമണിയുന്നത്. ഇന്തോനേഷ്യൻ മാസ്‌റ്റേഴ്‌സിൽ മുത്തമിടുന്ന ആദ്യ ഇന്ത്യൻ താരമാണ് കിരൺ. കഴിഞ്ഞ വർഷം ഒഡീഷ ഓപ്പണിൽ കന്നി കിരീടം നേടിയ 23കാരനായ കിരൺ 56 മിനിറ്റ് നീണ്ട പോരാട്ടത്തിൽ 21-19,…

Read More

ഇ എസ് ബിജിമോൾ മഹിളാസംഘം സംസ്ഥാന സെക്രട്ടറി, പി വസന്തം പ്രസിഡന്റ്

തൃശൂര്‍: കേരള മഹിളാ സംഘം (എന്‍എഫ്‌ഐഡബ്ല്യു) സംസ്ഥാന സെക്രട്ടറിയായി സിപിഐ നേതാവ് ഇഎസ് ബിജിമോളെ തെരഞ്ഞെടുത്തു. തൃശൂരില്‍ നടന്ന പതിനാറാമത് സംസ്ഥാന സമ്മേളനത്തിലാണ് തെരഞ്ഞെടുത്തത്. ബിജിമോൾ സംഘടനയുടെ ജോയിന്റ് സെക്രട്ടറിയായിരുന്നു. സംസ്ഥാന സെക്രട്ടറിയായിരുന്ന പി വസന്തത്തെ സംസ്ഥാന പ്രസിഡന്റായും തെരഞ്ഞെടുത്തു. നേരത്തെ, സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഇഎസ് ബിജിമോള്‍ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് പാര്‍ട്ടി ജില്ലാ നേതൃത്വത്തിന് എതിരെ ബിജിമോള്‍ രംഗത്തുവന്നത് വിവാദമായിരുന്നു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial