
ജി 20 ഉച്ചകോടി സമാപിച്ചു; അദ്ധ്യക്ഷ പദവി ബ്രസീലിന് കൈമാറി
ഡൽഹി: രണ്ട് ദിവസം നീണ്ടു നിന്ന 18ാമത് ജി20 ഉച്ചകോടി സമാപിച്ചു.അധ്യക്ഷ പദവി ഇന്ത്യ ബ്രസീലിന് കൈമാറി. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അധ്യക്ഷപദവി ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവയ്ക്ക് കൈമാറിയത്. മികച്ച ലോകത്തിന് ഗുണകരമായ ചർച്ചകൾ ഉച്ചകോടിയിൽ നടന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യുക്രെയ്ൻ യുദ്ധം പരാമർശിച്ചുള്ള സംയുക്ത പ്രസ്താവന ശക്തമായ സന്ദേശമാണ് നൽകുന്നതെന്ന് ഉച്ചകോടി വിലയിരുത്തി. ലോകത്തെ സുപ്രധാന വിഷയങ്ങളിൽ വിശദമായ ചർച്ചകളാണ് രണ്ട് ദിവസത്തെ ജി 20 ഉച്ചകോടിയിൽ നടന്നത്. യുക്രെയ്ൻ…