Headlines

kerala14.in

മണര്‍കാട് ഡിവൈഎഫ്ഐ-യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം; കല്ലേറിൽ ഇരു വിഭാഗത്തിനും പരിക്ക്

മണര്‍കാട് ഡിവൈഎഫ്ഐ – യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം. പ്രവര്‍ത്തകര്‍ പരസ്പരം കല്ലെറിഞ്ഞു. പൊലീസ് ലാത്തി വീശി. കല്ലേറില്‍ ഇരുവിഭാഗം പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു.യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കിക്ക് പരുക്കേറ്റു.സംഘർഷത്തിൽ പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇരുവിഭാഗത്തെയും പിരിച്ചുവിടാനുള്ള ശ്രമത്തിലാണ് പൊലീസ്. നിലവിൽ സംഘര്‍ഷത്തിന് അയവ് വന്നിട്ടുണ്ട്. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമാണ്. ചരിത്ര വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് യുഡിഎഫ് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. ചാണ്ടി ഉമ്മന്‍ ക്ഷേത്ര ദര്‍ശനത്തിനായി മണര്‍കാട് എത്തിയിരുന്നു. അവിടെ നിന്നും തിരികെ പോകുമ്പോള്‍ ചാണ്ടി…

Read More

പ്രശസ്ത കാർട്ടൂണിസ്റ്റ് അജിത് നൈനാൻ അന്തരിച്ചു

ന്യൂഡൽഹി: പ്രശസ്ത കാർട്ടൂണിസ്റ്റ് അജിത് നൈനാൻ (68) അന്തരിച്ചു. അദ്ദേഹത്തെ പ്രശസ്തനാക്കിയത് രാഷ്ട്രീയ വിഷയങ്ങൾ സംബന്ധിച്ച കാർട്ടൂണുകളായിരുന്നു. ടൈം ഓഫ് ഇന്ത്യയിലെ പ്രശസ്തമായ നൈനാന്‍സ് വേൾഡ് സീരീസ് എന്ന കാർട്ടൂൺ പരമ്പരയുടെ സ്രഷ്ടാവാണ് അദ്ദേഹം. രാഷ്ട്രീയത്തിനപ്പുറം ദൈനംദിന ജീവിത്തെ ബാധിക്കുന്ന സാമൂഹിക വിഷയങ്ങൾ അദ്ദേഹം സസൂക്ഷ്മമായി നിരീക്ഷിച്ച് കാർട്ടൂണുകൾ തയാറാക്കിയിരുന്നു. കുട്ടികളുടെ മാസികയായ ടാർഗറ്റിലെ ‘‍ഡിറ്റക്ടീവ് മൂച്ച്‌വാല’യ്ക്കു പിന്നിലും അജിത് നൈനാനായിരുന്നു. അദ്ദേഹത്തിന്റെ മരണത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർട്ടൂണിസ്റ്റ്സ് എക്സ് പ്ലാറ്റ്ഫോമിലൂടെ അനുശോചനം അറിയിച്ചു.

Read More

‘ഇത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍; യുഡിഎഫ് ഇരുപതില്‍ ഇരുപതും നേടും’: രമേശ് ചെന്നിത്തല

പുതുപ്പള്ളി: ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയവര്‍ക്ക് നല്‍കിയ കനത്ത പ്രഹരമാണ് പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ നേടിയ ചരിത്രവിജയമെന്ന് രമേശ് ചെന്നിത്തല. തുടര്‍ഭരണത്തിന്റെ പേരിലുള്ള ഇടതുപക്ഷത്തിന്റെ അഹങ്കാരത്തിന് കിട്ടിയ തിരിച്ചടി. സംസ്ഥാനത്തെ ശക്തമായ ഭരണവിരുദ്ധ വികാരമാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നെതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലാണെന്നും ഫൈനലില്‍ ഇരുപതില്‍ ഇരുപതും യുഡിഎഫ് നേടുമെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. ഉമ്മന്‍ചാണ്ടിക്ക് ലഭിച്ച മരണാനന്തര ബഹുമതിയാണ് ചാണ്ടി ഉമ്മന്റെ വിജയമെന്ന് രമേശ് ചെന്നിത്തല പറയുന്നു. ജീവിച്ചിരിക്കുന്ന…

Read More

37719 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയം; തകർത്താടി ചാണ്ടി ഉമ്മൻ, തകർന്നടിഞ്ഞ് ജെയ്ക്ക് സി തോമസ്, തണ്ടൊടിഞ്ഞ് താമര

കോട്ടയം: പുതുപ്പള്ളിയിൽ വൻ വിജയവുമായി യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. 37719 വോട്ടിനാണ്‌ ചാണ്ടി ഉമ്മൻ വിജയിച്ചത്. പുതുപ്പള്ളി മണ്ഡലത്തിലെ റെക്കോഡ് ഭൂരിപക്ഷവും മറികടന്നാണ് ചാണ്ടി ഉമ്മന്റെ കുതിപ്പ്. തുടക്കം മുതൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനായിരുന്നു ലീഡ്. ബസേലിയസ് കോളേജിൽ രാവിലെ 8.10ഓടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. 7.40ഓടെ സ്ട്രോങ് റൂം തുറന്നു. ആദ്യ ലീഡ് നിലതന്നെ ചാണ്ടി ഉമ്മന് അനുകൂലമായിരുന്നു. സർവീസ് തപാൽ വോട്ടുകളാണ് ആദ്യം എണ്ണിയത്. അതിലും വ്യക്തമായ ആധിപത്യം ചാണ്ടി ഉമ്മൻ നേടി….

Read More

തമിഴ് നടനും സംവിധായകനുമായ ജി.മാരിമുത്തു അന്തരിച്ചു; അന്ത്യം ഡബ്ബിംഗിനിടെ കുഴഞ്ഞുവീണ്

ചെന്നൈ: തമിഴ് സിനിമാ- സീരിയൽ നടൻ മാരിമുത്തു അന്തരിച്ചു. 58 വയസ്സായിരുന്നു. സീരിയൽ ഡബ്ബിങ്ങിനിടെ കുഴഞ്ഞു വീണ മാരിമുത്തുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം. രജനികാന്തിന്റെ ജയിലറാണ് അവസാനം റിലീസ് ചെയ്ത സിനിമ. 1999ൽ വാലി | എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ മാരിമുത്തു സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി. തമിഴിൽ വൻ ഹിറ്റായ എതിർ നീച്ചൽ എന്ന സീരിയലിലെ ഇദ്ദേഹത്തിന്റെ ഗുണ ശേഖരൻ എന്ന കഥാപാത്രം ടിവി പ്രേക്ഷകർക്കിടിയിൽ ഏറെ പ്രചാരം നേടിയതാണ്. മണിരത്നം, വസന്ത്,…

Read More

മുപ്പത്തി ഏഴായിരം കടന്ന് ചാണ്ടി ഉമ്മന്റെ ലീഡ്; ചരിത്ര വിജയത്തിലേക്കടുത്ത് യുഡിഎഫ്

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ ലീഡ് മുപ്പത്തി ഏഴായിരം കടന്നു. ലഭ്യമായ അവസാന ഫല സൂചനകൾ അനുസരിച്ച് 32354 വോട്ടുകളാണ് ചാണ്ടി ഉമ്മന്റെ ലീഡ്. ഉമ്മൻചാണ്ടിയെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വിറപ്പിച്ച ജെയ്ക്ക് സി തോമസിനെ ബഹുദൂരം പിന്നിലാക്കിയാണ് ചാണ്ടി ഉമ്മന്‍റെ ഈ മുന്നേറ്റം. അതേസമയം, ബിജെപി ചിത്രത്തിൽ പോലുമില്ല എന്ന നിലയിലാണ്. അതേസമയം, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ആദ്യ റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ അശ്വമേധത്തിൽ പിടിച്ചുനിൽക്കാനാകാതെ സിപിഎമ്മും…

Read More

ടിക്കറ്റിന്റെ ബാക്കി നൽകിയില്ല, വിദ്യാർഥിനി നടന്നത് 12 കിലോമീറ്റർ; കെഎസ്ആർടിസി കണ്ടക്ടർക്കെതിരെ രൂക്ഷ വിമർശനം

നെടുമങ്ങാട്: സ്കൂള്‍ വിദ്യാര്‍ത്ഥിയെ ടിക്കറ്റ് തുകയുടെ ബാക്കി ചോദിച്ചതിന് കെഎസ്‌ആര്‍ടിസി ബസ് കണ്ടക്ടര്‍ അപമാനിച്ചതായി പരാതി.പണം തിരികെ നല്‍കാതെ കുട്ടിയെ ബസില്‍ നിന്ന് ഇറക്കിവിട്ടു.തിരുവനന്തപുരം നെടുമങ്ങാട് കഴിഞ്ഞ ദിവസം രാവിലെ 6.40-ന് ആണ് സംഭവം. നെടുമങ്ങാട് ഗേള്‍സ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. 18 രൂപയായിരുന്നു ടിക്കറ്റ് ചാര്‍ജ്. കുട്ടി 100 രൂപ കണ്ടക്ടര്‍ക്ക് നല്‍കി. ചില്ലറയില്ലെന്നും ബാക്കി പിന്നീട് നല്‍കാമെന്നും കണ്ടക്ടര്‍ പറഞ്ഞു. ബസ് ഇറങ്ങാൻ നേരം വിദ്യാര്‍ത്ഥിനി ബാക്കി തുക ആവശ്യപ്പെട്ടു. എന്നാല്‍,…

Read More

പുതുപ്പള്ളി ചാണ്ടി ഉമ്മൻ 2283 വോട്ടിനു മുന്നിൽ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ പോസ്‌റ്റോൽ വോട്ടുകൾ എണ്ണി തുടങ്ങി. രാവിലെ 8 മണിയോടെയാണ് പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയത്. 8 മണിയോടെ ആരംഭിക്കേണ്ട വോട്ടെണ്ണൽ എന്നാൽ സ്‌ട്രോങ്ങ് റൂമിന്റെ താക്കോൽ മാറിയതോടെ വൈകുകയായിരുന്നു. പോസ്റ്റൽ വോട്ടുകളും സർവീസ് വോട്ടുകളും എണ്ണി തുടങ്ങിയ ശേഷം ഇവിഎമ്മുകൾ എണ്ണി തുടങ്ങും.ബസേലിയസ് കോളജിലാണ് വോട്ടെണ്ണൽ. വോട്ടെണ്ണുന്നതിനായി 20 മേശകളാണ് ക്രമീകരിച്ചിരിക്കുന്നത്. 14 മേശകളിൽ വോട്ടിംഗ് യന്ത്രം സ്ഥാപിച്ചിട്ടുണ്ട്. അഞ്ച് മേശകളിൽ തപാൽ വോട്ടും ഒരു മേശയിൽ സർവീസ് വോട്ടുകളും എണ്ണും. 13 റൗണ്ടുകളിലായാണ്…

Read More

കുപ്രസിദ്ധ മോഷ്ടാവ് അഭിരാജ് പിടിയിൽ ;12 സ്റ്റേഷനുകളിലായി 26ലധികം കേസ്

ഇടുക്കി : നിരവധി മോഷണക്കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവിനെ പിടികൂടി കരിങ്കുന്നം പൊലീസ്. കൊട്ടാരക്കര കരീപ്ര ഇടിക്കിടം അഭി വിഹാറില്‍ അഭിരാജ് ആണ് പിടിയിലായത്. കഴിഞ്ഞ മാസം തൊടുപുഴക്കടുത്ത് വഴിത്തലയില്‍ പൂട്ടിക്കിടന്ന വീടിന്റെ അടുക്കള വാതില്‍ കുത്തിത്തുറന്ന് 20,000 രൂപ അഭിരാജ് മോഷ്ടിച്ചിരുന്നു. ഉച്ചക്കാണ് മോഷണം നടത്തിയത്. മോഷ്ടാവിനെ കണ്ടെത്താന്‍ കരിങ്കുന്നം പൊലീസ് വ്യാപക പരിശോധന നടത്തിയെങ്കിലും തുമ്പൊന്നും കിട്ടിയില്ല. പ്രദേശത്തെ സിസി ടിവികള്‍ പരിശോധിച്ചതില്‍ നിന്നും സ്‌കൂട്ടറിലെത്തിയ മോഷ്ടാവിന്റെ ചിത്രം ലഭിച്ചു. ചിത്രം വ്യക്തമല്ലാത്തതിനാല്‍ സമാന…

Read More

യുവാവിനെ ഹെല്‍മറ്റ് കൊണ്ട് അടിച്ച് പല്ലിളക്കി; രണ്ടു പേര്‍ അറസ്റ്റില്‍

ചേര്‍ത്തല : ബൈക്ക് യാത്രക്കാരനെ ആക്രമിച്ചു പല്ലിളക്കിയ കേസിലെ പ്രതികളെ പിടികൂടി. ചേര്‍ത്തല നഗരസഭ നാലാം വാര്‍ഡില്‍ ആനന്ദഭവനം വീട്ടില്‍ ആഷിക്(29), എട്ടാം വാര്‍ഡില്‍ വാഴച്ചിറ വീട്ടില്‍ സുജിത്(29) എന്നിവരെയാണ് ചേര്‍ത്തല പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ ചേര്‍ത്തല നെടുമ്പ്രക്കാടിനു സമീപമായിരുന്നു സംഭവം. റോഡരികില്‍ ബൈക്കുമായി നില്‍ക്കുകയായിരുന്ന ചേര്‍ത്തല സ്വദേശിയായ ദിലീപിനെ ഇരുവരും ചേര്‍ന്ന് അക്രമിക്കുകയായിരുന്നു. ഹെല്‍മെറ്റ് കൊണ്ട് അടിയേറ്റ് ദിലീപിന്റെ പല്ലിളകിയിരുന്നു. കഴുത്തിലിട്ടിരുന്നു മാല…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial