Headlines

kerala14.in

നിലമ്പൂർ എംഎൽഎ പിവി അൻവറിന്റെ മിച്ചഭൂമി ഏറ്റെടുക്കാൻ ലാൻഡ് ബോർഡ് റിപ്പോർട്ട്

കോഴിക്കോട്: പി വി അൻവറിന്റെ 15 ഏക്കർ മിച്ചഭൂമി ഏറ്റെടുക്കാമെന്ന് താലൂക്ക് ലാൻഡ് ബോർഡിന്റെ റിപ്പോർട്ട്. ഭൂപരിധി നിയമം മറികടക്കാനായി നിലമ്പൂർ എംഎൽഎ ക്രമക്കേട് കാട്ടിയെന്നാണ് റിപ്പോർട്ട്. വ്യാജരേഖ നിർമ്മിച്ച് ലാൻഡ് ബോർഡിനെ തെറ്റിദ്ധരിപ്പിച്ചെന്നും പങ്കാളിത്തത്തിലൂടെ പിവിആർ എന്റർടെയിൻമെന്റ് എന്നസ്ഥാപനം തുടങ്ങിയത് ഭൂപരിധി ചട്ടം മറികടക്കാനാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥാപനം തുടങ്ങാനായി പിവി അൻവറും ഭാര്യയും ചട്ടലംഘനം നടത്തിയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഹൈക്കോടതിയിൽ പി.വി. അൻവറിനെതിരായ മിച്ചഭൂമി കേസിന്റെ നടപടികൾ നടക്കുന്നതിനിടെയാണ് ലാൻഡ് ബോർഡിന്റെ പുതിയ കണ്ടെത്തൽ….

Read More

റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ജവാന്റെ വ്യാജൻ ഓൺലൈനിൽ; ആശങ്ക പ്രകടിപ്പിച്ച് അണിയറ പ്രവർത്തകർ

വൻ ഹൈപ്പുമായി തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് അറ്റ്‍ലിയുടെ സംവിധാനത്തിലിറങ്ങിയ ജവാൻ. ആദ്യ ദിവസം തന്നെ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. എന്നാൽ, ചിത്രം തിയേറ്ററിൽ എത്തി മണിക്കൂറുകൾക്കുള്ളിൽ ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിച്ചിരിക്കുകയാണ്. ടെലഗ്രാം, ടൊറന്റ്, തമിഴ്റോക്കോഴ്സ് വെബ്സൈറ്റ് പോലുള്ള പ്ലാറ്റ്ഫോമുകളിൽ ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിക്കുന്നു എന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് പുറത്തിറങ്ങിയ ദിവസം തന്നെ വ്യാജ പതിപ്പ് ഓൺലൈനിൽ പ്രചരിക്കുന്നത് ബോക്സോഫീസ് കളക്ഷനെ ബാധിക്കുമെന്ന ആശങ്കയിലാണ് അണിയറപ്രവർത്തകരും. എച്ച് ഡി ക്വാളിറ്റിയിൽ തന്നെയാണ്…

Read More

രാജ്യത്തെ ആദ്യ യുപിഐ എടിഎം പ്രവര്‍ത്തനം ആരംഭിച്ചു ; പണം പിൻവലിക്കുന്ന രീതി ഇങ്ങനെ വീഡിയോ കാണാം

മുംബൈ:യുപിഐ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കി രാജ്യത്തെ ആദ്യ യുപിഐ എടിഎം പ്രവര്‍ത്തനം ആരംഭിച്ചു. മുംബൈയിലാണ് ആദ്യ എടിഎം സ്ഥാപിച്ചത്. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ച് ഹിറ്റാച്ചി പേയ്മെന്റ് സര്‍വീസസ് ആണ് എടിഎം അവതരിപ്പിച്ചത്. രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകളുടെ 50 ശതമാനവും ഇപ്പോള്‍ യുപിഐ അധിഷ്ഠിതമാണ്. യുപിഐ ഐഡിയുള്ള ആര്‍ക്കും ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് എളുപ്പത്തില്‍ പണം പിന്‍വലിക്കാന്‍ ആകും എന്നതാണ് പുതിയ എടിഎമ്മിന്റെ പ്രത്യേകത. എടിഎം കാര്‍ഡ് ഇല്ലാതെ തന്നെ ഇന്ത്യയിലെ ഗ്രാമ…

Read More

അമ്പതുവയസ്സിനു താഴെ പ്രായക്കാരിൽ കാൻസർ നിരക്ക് 80% വർദ്ധിച്ചെന്ന് പഠന റിപ്പോർട്ട്

ആഗോളതലത്തിൽ അമ്പതുവയസ്സിനു താഴെയുള്ള പ്രായക്കാരിൽ കാൻസർ നിരക്ക് 80% വർദ്ധിച്ചെന്ന് പഠനറിപ്പോർട്ട്. കഴിഞ്ഞ മുപ്പതുവർഷത്തിനുള്ളിലാണ് ഈ വൻകുതിപ്പുണ്ടായതെന്നും പഠനം പറയുന്നു. സ്കോട്ലന്റിലെ എഡിൻബർഗ് സർവകലാശാലയിലെയും ചൈനയിലെ ഷെജിയാങ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെയും ഗവേഷകരാണ് പഠനം നടത്തിയത്. 29 ഓളം വിവിധ കാൻസറുകളെ ആധാരമാക്കി 204 രാജ്യങ്ങളെ കേന്ദ്രീകരിച്ചാണ് പഠനം സംഘടിപ്പിച്ചത്. സ്തനാർബുദ നിരക്കിലാണ് കൂടുതൽ വർധനവുണ്ടായിരിക്കുന്നതെന്നും പഠനത്തിൽ കണ്ടെത്തി. മരണനിരക്കും ഈ വിഭാഗം കാൻസറിൽ കൂടുതലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ശ്വാസനാളത്തിലെ കാൻസറും പ്രോസ്റ്റേറ്റ് കാൻസറും ചെറുപ്പക്കാരിൽ…

Read More

ആലുവ പീഡനക്കേസിൽ അറസ്റ്റ്; പ്രതിയെന്ന് സംശയിക്കുന്ന തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ

കൊച്ചി: ആലുവയിൽ എട്ടു വയസുകാരിയെ പീഡിപ്പിച്ച പ്രതിയെ പിടികൂടി പൊലീസ്. പെരിയാർ ബാർ ഹോട്ടലിൽ നിന്നാണ് പ്രതി പിടിയിലായത്. തിരുവനന്തപുരം ചെങ്കൽ സ്വദേശിയായ ക്രിസ്റ്റിൻ സതീഷ് എന്ന പേരിലാണ് എറണാകുളത്ത് കഴിഞ്ഞ് വന്നത്. നിരവധി കേസുകളിൽ പ്രതിയാണ് ക്രിസ്റ്റിൻ. പീഡനത്തിന് ഇരയായ കുട്ടിയും ദൃക്സാക്ഷിയും പ്രതിയുടെ ചിത്രം തിരിച്ചറിഞ്ഞിട്ടുണ്ട്. അലഞ്ഞു നടക്കുന്ന സ്വഭാവമുള്ള വ്യക്തിയാണ് ഇയാളെന്നും പറയുന്നു. മുൻപും പീഡനക്കേസിൽ പ്രതിയാണ് ഇയാളെന്ന വിവരവും പുറത്തുവന്നിരുന്നു. മൊബൈൽ ഫോൺ മോഷണം നിരവധി കേസുകളിൽ പ്രതിയായ ആളാണ് ഇയാളെന്ന്…

Read More

സിപിഎം വനിതാ നേതാവിന്റെ മകനെ മര്‍ദിച്ചു; എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തിരുവനന്തപുരം: സംസ്കൃത കോളജിൽ സിപിഎം വനിതാ നേതാവിന്റെ മകനായ ഒന്നാം വർഷ വിദ്യാർത്ഥിയെ ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിൽ 3 എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. എം നസീം, സച്ചിൻ, ജിത്തു എന്നിവരാണ് പിടിയിലായത്. പെരുങ്കടവിള പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാരായമുട്ടം സ്വദേശി എസ് ബിന്ദുവിന്റെ മകനായ ആദർശിനെ കഴിഞ്ഞ മാസം 24ന് നടന്ന ഓണാഘോഷ പരിപാടിക്കിടെയാണ് മർദിച്ചത്. രണ്ടു വർഷം മുൻപ് യൂണിവേഴ്സിറ്റി കോളജിൽ നടന്ന കത്തിക്കുത്ത് കേസിലെ 12-ാം പ്രതി എം നസീമിന്റെ നേതൃത്വത്തിലായിരുന്നു മർദ്ദനം. ചാക്കിൽ…

Read More

പിറന്നാൾ ദിനത്തിൽ അതിശയിപ്പിക്കുന്ന ലുക്കിൽ മമ്മൂട്ടി; പോസ്റ്റർ പുറത്തുവിട്ട് ടീം ‘ഭ്രമയുഗം’

കറപുരണ്ട പല്ലുകള്‍ കാട്ടിയുള്ള ഭയപ്പെടുത്തുന്ന ചിരി, നരച്ച താടിയും മുടിയും കഴുത്തില്‍ ജപമാല.. മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടിയുടെ പുതിയ ചിത്രം ഭ്രമയുഗത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. പ്രേക്ഷ-നിരൂപക പ്രശംസ നേടിയ ഭൂതകാലം സിനിമയ്ക്ക് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഹൊറര്‍ ത്രില്ലര്‍ സിനിമയാണ് ഭ്രമയുഗം. നായകനാണോ വില്ലനോണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത വിധം പ്രേക്ഷകരെ അതിശയിപ്പിക്കുന്ന തരത്തിലാണ് പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ,…

Read More

ചുമരില്‍ ചാരിവെച്ചിരുന്ന കിടക്ക ദേഹത്ത് വീണ് രണ്ടു വയസ്സുകാരന്‍ മരിച്ചു

കോഴിക്കോട്: ചുമരില്‍ ചാരിവെച്ചിരുന്ന കിടക്ക ദേഹത്ത് വീണ് രണ്ടു വയസ്സുകാരന്‍ മരിച്ചു. മുക്കത്താണ് അപകടം. മണാശ്ശേരി പന്നൂളി സന്ദീപ് -ജിന്‍സി ദമ്പതികളുടെ മകന്‍ ജെഫിന്‍ സന്ദീപ് ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് അപകടം നടന്നത്. അമ്മ കുളിക്കാൻ പോയ സമയത്ത് ഉറങ്ങുകയായിരുന്ന കുട്ടിയുടെ തലയിലൂടെ ബെഡ് വീണാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും

Read More

അങ്കമാലിയിൽ ഒരു കുടുംബത്തിലെ മൂന്നുപേര്‍ തൂങ്ങിമരിച്ച നിലയില്‍

അങ്കമാലി കുറുമശ്ശേരിയിൽ ഗൃഹനാഥനും, ഭാര്യയും, 36കാരനായ മകനുമടക്കം ഒരു വീട്ടിലെ മൂന്ന് പേർ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ. മകന്റെ വൻ സാമ്പത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നിഗമനം. പാറക്കടവ് എൻ.എസ്.എസ് സ്കൂളിന് സമീപം കുറുമശ്ശേരി അമ്പാട്ടുപറമ്പിൽ വീട്ടിൽ ഗോപി, ഭാര്യ ഷീല, മകൻ ഷിബിൻ എന്നിവരാണ് മരിച്ചത്. വിദേശത്ത് ജോലിക്ക് കൊണ്ടുപോകാൻ പലരിൽ നിന്നായി ഷിബിൻ വാങ്ങിയ പണം ഏജന്റിനു കൈമാറിയെങ്കിലും ജോലിക്ക് പോകാൻ സാധിക്കാത്തതിനാൽ കടബാധ്യത വന്നിരുന്നു. പണം തിരിച്ചുനൽകാമെന്ന് പറഞ്ഞ കാലാവധി…

Read More

സംസ്ഥാനത്ത് 43 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് അനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പുതുതായി 43 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് കേന്ദ്രം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആലപ്പുഴ മെഡിക്കല്‍ കോളേജ് 13, എറണാകുളം മെഡിക്കല്‍ കോളേജ് 15, കണ്ണൂര്‍ മെഡിക്കല്‍ കോളേജ് 15 എന്നിങ്ങനെയാണ് സീറ്റുകള്‍ വര്‍ധിപ്പിക്കുന്നത്. സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പി.ജി. സീറ്റുകള്‍ വര്‍ധിപ്പിച്ച് ശക്തിപ്പെടുത്തിപ്പെടുത്തുന്നതിനും അപ്‌ഗ്രേഡ് ചെയ്യുന്നതിനും വേണ്ടിയുള്ള സ്‌കീം അനുസരിച്ചാണ് സീറ്റുകള്‍ വര്‍ധിപ്പിച്ചത്. ഈ സര്‍ക്കാര്‍ വന്ന ശേഷം കുറഞ്ഞ നാള്‍കൊണ്ട് 28…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial