നടി രശ്മിക മന്ദാനയുടെ ഡീപ്പ് ഫേക്ക് വീഡിയോ നിർമ്മിച്ച് പ്രചരിപ്പിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ
നടി രശ്മിക മന്ദാനയുടെ ഡീപ്പ് ഫേക്ക് വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍. പ്രതിയെ ആന്ധ്രാപ്രദേശില്‍ നിന്നും പിടിച്ചതായി ഡല്‍ഹി പൊലീസ് അറിയിച്ചു. പ്രതിയെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. കേസുമായി ബന്ധപ്പെട്ടു നേരത്തെ ബിഹാറില്‍ നിന്നും ഒരാളെ പിടിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമാണ് രശ്മികയുടെ ഡീപ്പ് ഫേക്ക് വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ലിഫ്റ്റിലേക്ക് ഓടിക്കയറുന്ന സാറാ പട്ടേല്‍ എന്ന ബ്രിട്ടിഷ്–ഇന്ത്യന്‍ മോഡലിന്‍റെ വിഡിയോയിലാണ് രശ്മികയുടെ മുഖം എഡിറ്റ് ചെയ്ത് ചേര്‍ത്തത്. വിഷയത്തിൽ നിയമ നടപടി…

