Headlines

kerala14.in

വയോജന ദിനം : ഷോർട്ട് ഫിലിം മത്സരത്തിന് അപേക്ഷ ക്ഷണിച്ചു.

ഒക്ടോബർ 1 അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് സാമൂഹ്യനീതി വകുപ്പ് കേരളത്തിലെ കോളജുകളിൽ നിന്നും ഷോർട്ട് ഫിലിം മത്സരം നടത്തുന്നതിന് ഹ്രസ്വചിത്രങ്ങൾ ക്ഷണിച്ചു. ”പ്രായം മനസ്സിൽ ആണ്, നമ്മുടെ കരുതലാണ് അവരുടെ കരുത്ത്, ചേർത്ത് നിർത്താം വയോജനങ്ങളെ, ഉറപ്പാക്കാം നീതി’ എന്നീ വിഷയങ്ങളിലാണ് ഹ്രസ്വചിത്രങ്ങൾ ചിത്രീകരിക്കേണ്ടത്. കേരളത്തിലുള്ള അംഗീകൃത കോളജുകൾക്ക് എൻട്രികൾ അയയ്ക്കാം. വ്യക്തിഗതമായോ/ ഗ്രൂപ്പായോ ഷോർട്ട് ഫിലിം തയ്യാറാക്കി അയയ്ക്കാം. മികച്ച ചിത്രത്തിനുള്ള സമ്മാനത്തുക ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് യഥാക്രമം 25000, 15000, 5000 എന്നിങ്ങനെയാണ്….

Read More

സുഭാഷ് ചന്ദ്രബോസിന്റെ മരുമകന്‍ ബിജെപി വിട്ടു; ബംഗാളിൽ ബി ജെ പിക്ക് തിരിച്ചടി

കൊൽക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപേ ബംഗാളിൽ ബിജെപിക്ക് തിരിച്ചടി. സുഭാഷ് ചന്ദ്രബോസിന്റെ അനന്തരവൻ ചന്ദ്രകുമാർ ബോസ് ബിജെപി വിട്ടു. നേതാജിയുടെ ആശയങ്ങൾ കൊണ്ടുപോകുന്നതിൽ ബിജെപി പരാജയപ്പെട്ട സാഹചര്യത്തിലാണ് പാർട്ടി വിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയ്ക്ക് രാജിക്കത്ത് അയച്ചു. താൻ പാർട്ടിയിൽ ചേരുമ്പോൾ നേതാജിയുടെയും സഹോദരൻ ശരത് ചന്ദ്രബോസിന്റെയും ആശയങ്ങൾ പ്രചരിപ്പിക്കാൻ അനുവദിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ കേന്ദ്ര, സംസ്ഥാന നേതാക്കളുടെ ഭാഗത്ത് നിന്ന് അത്തരമൊരു പിന്തുണ ലഭിച്ചില്ലെന്ന് നഡ്ഡയ്ക്ക് അയച്ച കത്തിൽ…

Read More

വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞടുപ്പ്; പെട്രോൾ-ഡീസൽ വില കുറയ്ക്കാൻ സാധ്യത

ന്യൂഡൽഹി:കഴിഞ്ഞ മാസം അവസാനം ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചക വാതക വില കുറച്ചതിന് പിന്നാലെ ഇന്ധന വിലയും കുറയ്ക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. ജെ എം ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷണൽ സെക്യൂരിറ്റീസ് റിപ്പോർട്ട് പ്രകാരം ദീപാവലിയോട് അനുബന്ധിച്ച് പെട്രോൾ-ഡീസൽ വില മൂന്ന് രൂപ മുതൽ അഞ്ച് രൂപ വരെ കുറച്ചേക്കുമെന്നാണ് സൂചന. നവംബർ – ഡിസംബർ മാസങ്ങളിൽ വിവിധ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതാണ് ഇന്ധന വില കുറയ്ക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നത്. ഇന്ധനവിലയിലുള്ള എക്സൈസ് തീരുവ അല്ലെങ്കിൽ വാറ്റിൽ കുറവ് വരുത്തുകയായിരിക്കും…

Read More

പുതുപ്പളളിയിലെ ഭൂരിപക്ഷത്തെച്ചൊല്ലി വാക്കേറ്റം; ഒരാൾക്ക് വെട്ടേറ്റു

കാലടി: എറണാകുളം കാലടിയിൽ കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. കാലടി പൊതിയക്കര സ്വദേശി കുന്നേക്കാടൻ ജോൺസണിനാ‌ണ് വെട്ടേറ്റത്. സംഭവത്തില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ദേവസിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പുതുപ്പള്ളി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് ആക്രമണമെന്ന് ബന്ധുക്കൾ പറഞ്ഞു. തലയ്ക്ക് ഗുരുതര പരിക്കേറ്റ ജോൺസണിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ എട്ടു മണിയോടെയാണ് ആക്രമണമുണ്ടായത്. പൊതിയേക്കര ജംഗ്ഷനിൽ വെച്ചാണ് സംഭവം. കോൺഗ്രസ് പ്രവർത്തകനായ പൊതിയക്കര സ്വദേശി കുന്നേക്കാടൻ ജോൺസണിനെ അയൽക്കാരൻ കൂടിയായ കുന്നേക്കാടൻ ദേവസി…

Read More

വൈദ്യുതി വാങ്ങാനുള്ള കരാർ വലിയ ബാധ്യത; വൈദ്യുതി നിരക്ക് യൂണിറ്റിന് 22 പൈസ വർധിപ്പിച്ചേക്കും

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി മറികടക്കാൻ വൈദ്യുതി വാങ്ങാനുള്ള കരാർ വലിയ ബാധ്യതയുണ്ടാക്കുമെന്ന് വൈദ്യുതി ബോർഡ്. 3270 കോടിയുടെ അധിക സാമ്പത്തിക ബാധ്യതയാണ് ഉണ്ടാകുന്നത്. ഇത് മറികടക്കാൻ യൂണിറ്റിന് 22 പൈസ നിരക്ക് വർദ്ധിപ്പിക്കേണ്ടി വരും. ദീർഘകാല കരാറുമായി താരതമ്യം ചെയ്യുമ്പോൾ വലിയ ബാധ്യതയുണ്ടാകുമെന്ന് ബോർഡ് സർക്കാരിന് മുന്നറിയിപ്പ് നൽകി. മഴ കുറഞ്ഞതിലൂടെയും ദീർഘകാല കരാർ റദ്ദാക്കിയതിലൂടെയും സംസ്ഥാനത്തുണ്ടായ പ്രതിസന്ധി പരിഹരിക്കാനാണ് പുതിയ കരാറിന് ടെണ്ടർ ക്ഷണിച്ചത്. അഞ്ചു വർഷത്തേക്കുള്ള കരാറിൽ യൂണിറ്റിന് 6.88 രൂപയ്ക്ക് വൈദ്യുതി നൽകാമെന്നാണ്…

Read More

പുതുപ്പള്ളിയില്‍ 72.86 ശതമാനം പോളിങ്; കഴിഞ്ഞ തവണത്തേക്കാള്‍ 1.98 ശതമാനം കുറവ്

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ അന്തിമ പോളിങ് 72.86 ശതമാനമെന്ന് ജില്ലാകലക്ടർ. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ 1.98% കുറവാണ് രേഖപ്പെടുത്തിയത്. വോട്ട് രേഖപ്പെടുത്തുന്നതിൽനിന്ന് തടയാൻ ചിലർ സംഘടിത നീക്കം നടത്തിയെന്ന യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ ആരോപണം ജില്ലാ കലക്ടർ വി വിഘ്നശ്വരി തള്ളി. പുതുപ്പള്ളി മണ്ഡലത്തിന്റെ അതിർത്തി പുനർനിർണയിച്ച ശേഷമുള്ള ഏറ്റവും കുറഞ്ഞ പോളിങ് ശതമാനമാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. തപാൽ വോട്ടുകൾ കൂട്ടാതെയുള്ള കണക്കാണിത്. പെട്ടെന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും, വിദേശത്തുള്ളവർക്ക് ഉടൻ വരാൻ കഴിയാതിരുന്നതുമാകും പോളിങ് ശതമാനം…

Read More

നിര്‍ത്തിയിട്ട ട്രക്കിലേക്ക് മിനിവാന്‍ ഇടിച്ചുകയറി; ഒരുവയസ്സുള്ള പെണ്‍കുഞ്ഞടക്കം ആറ് മരണം

സേലം :തമിഴ്നാട്ടിലെ സേലത്ത് നിര്‍ത്തിയിട്ട ട്രക്കിലേക്ക് മിനിവാന്‍ ഇടിച്ചുകയറി ഒരുവയസ്സുള്ള പെണ്‍കുഞ്ഞടക്കം ആറുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്ക്.സേലം ജില്ലയില്‍ ശങ്കരി ബൈപാസിലാണ് സംഭവം. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. അതിവേഗത്തില്‍ പാഞ്ഞുവന്ന വാൻ നിര്‍ത്തിയിട്ട ട്രക്കിന്റെ പിന്‍ഭാഗത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. ഈറോഡ് പെരുന്തുറൈയിലെ കുട്ടംപാളയം ഹരിജന്‍ കോളനിയിലെ ഒരു കുടുംബത്തിലെ ആറുപേരാണ് മരിച്ചത്. സെല്‍വരാജ് (50), എം. അറുമുഖം (48), ഇയാളുടെ ഭാര്യ മഞ്ജുള (45), പളനിസ്വാമി (45), ഭാര്യ പാപ്പാത്തി (40), ആര്‍. സഞ്ജന (ഒരുവയസ്സ്) എന്നിവരാണ് മരിച്ചത്….

Read More

തിരുവനന്തപുരത്ത് യുവാവിനെ സഹോദരൻ കൊന്നു കുഴിച്ചുമൂടി

തിരുവനന്തപുരം: യുവാവിനെ സഹോദരൻ കൊന്നു കുഴിച്ചുമൂടി. തിരുവനന്തപുരം ജില്ലയിലെ തിരുവല്ലം വണ്ടിത്തടം സ്വദേശി രാജ് ആണ് കൊല്ലപ്പെട്ടത്. തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം വീട്ടുമുറ്റത്ത് കുഴിച്ചുമൂടുകയായിരുന്നു. പ്രതി മാനസികാസ്വസ്ഥ്യമുള്ള ആളാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. രാജിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി അമ്മ കഴിഞ്ഞദിവസം പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടുമുറ്റത്ത് കുഴിച്ചുമൂടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. തിരുവല്ലത്തെ വീട്ടിൽ പൊലീസ് പരിശോധന നടക്കുകയാണ്

Read More

തിരുവനന്തപുരത്ത് നിന്ന് കാണാതായ പൊലീസ് ഉദ്യോഗസ്ഥനെ കണ്ടെത്തി

തിരുവനന്തപുരം: കഴക്കൂട്ടം പൊലീസ് സ്റ്റേഷനില്‍ നിന്ന് കാണാതായ ഉദ്യോഗസ്ഥനെ കണ്ടെത്തി. സിവില്‍ പൊലീസ് ഉദ്യോഗസ്ഥനായ നാസിമുദ്ദീനെയാണ് കണ്ടെത്തിയത്. പൂന്തറയിലെ പൊലീസ് ക്വോട്ടേഴ്‌സില്‍ നിന്നാണ് നാസിമുദ്ദീനെ കണ്ടെത്തിയത്. കുടുംബ വഴക്കിനെ തുടര്‍ന്ന് ഇയാള്‍ മാറി നില്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് നിസാമുദ്ദീനെ കൊണാനില്ലെന്ന് ഭാര്യ പൊലീസില്‍ പരാതിപ്പെട്ടത്. ഉടന്‍ തന്നെ പൊലീസ് അന്വേഷണം ആരംഭിച്ചു. പൂന്തുറ പൊലീസാണ് അന്വേഷണം നടത്തിയത്. കുടുംബ വഴക്കിനെ തുടര്‍ന്ന് സുഹൃത്തിൻ്റെ അടുത്തേക്ക് മാറിയതാണെന്നും താന്‍ ഇവിടെ ഉണ്ട് എന്നും അന്വേഷണം ആരംഭിച്ച…

Read More

ഓടികൊണ്ടിരിക്കുന്ന കാർ കത്തി നശിച്ചു

വയനാട് :വൈത്തിരിയിൽ ഓടികൊണ്ടിരിക്കുന്ന കാർ കത്തി നശിച്ചു. കൽപ്പറ്റ ഫയർഫോഴ്സ് എത്തി ആണ് തീ അണച്ചത്. വൈത്തിരി തളിമലയിൽ രാത്രി 8.45 ഓടെയാണ് അപകടം. കാർ പൂർണമായി കത്തിനശിച്ചു. ആളപായമില്ല.കോഴിക്കോട് നിന്ന് വയനാട്ടിലേക്ക് വരുന്നതിനിടെ വാഹനത്തിൻ്റെ ബോണറ്റിൽ നിന്ന് പുക ഉയരുന്നത് കണ്ട് വാഹനം നിർത്തി പുറത്തിറങ്ങിയ ഉടനെ തീ പടരുകയായിരുന്നു.പഴയവൈത്തിരി തെങ്ങിനിയാടൻ ജോബിയുടെ ഡസ്റ്റർ കാറിനാണ് തീപിടിച്ചത്.കാറിൽ രണ്ട് യാത്രക്കാർ ഉണ്ടായിരുന്നു. ആർക്കും പരിക്കില്ല കാറിന്റെ ബോണറ്റിൽ നിന്നാണ് തീ ഉണ്ടായത്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial