
മകന്റെ മരണ വാര്‍ത്തയറിഞ്ഞ് മാതാവ് കിണറ്റില്‍ ചാടി മരിച്ചു
തിരുവനന്തപുരം: മകന്റെ മരണവാർത്ത അറിഞ്ഞ് മാതാവ് ജീവനൊടുക്കി. തിരുവനന്തപുരം നെടുമങ്ങാട് വെള്ളൂർകോണം അറഫയിൽ സുലൈമാന്റെ മകൻ സജിൻ മുഹമ്മദ് (28), മാതാവ് ഷീജ ബീഗമാണ് മരിച്ചത്. വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാമ്പസിലുണ്ടായ വാഹനാപകടത്തിലാണ് സജിൻ മുഹമ്മദ് മരിച്ചത്. മകന്റെ മരണവിവരം അറിഞ്ഞ ഷീജ ബീഗം കിണറ്റിൽ ചാടി മരിക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് പൂക്കോട് ക്യാമ്പസിൽ പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ചാണ് പിജി വിദ്യാർത്ഥിയായ സജിൻ മുഹമ്മദ് (28) മരിച്ചത്. എന്നാൽ മാതാവ് ഷീജ ബീഗത്തെ മരണവിവരം…