
റേഷന്‍ വ്യാപാരികള്‍ ഈ മാസം 11ന് കടകളടച്ച് പ്രതിഷേധിക്കും
റേഷന്‍ വ്യാപാരികളോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് സെപ്റ്റംബർ 11ന് സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ കടകള്‍ അടച്ചിടുമെന്ന് കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കാനുള്ള 11 മാസത്തെ കുടിശിക നല്‍കുക, ആറുവര്‍ഷം മുമ്പ് നടപ്പിലാക്കിയ വേതന പാക്കേജ് കാലോചിതമായി പരിഷ്‌കരിക്കുക, ലൈസന്‍സിക്ക് 10,000 രൂപയും സെയില്‍സ്മാന് 15,000 രൂപയും മിനിമം വേതനം അനുവദിക്കുക, കിറ്റ് വിതരണത്തിന് വ്യാപാരികള്‍ക്ക് അനുകൂലമായ കോടതിവിധി നടപ്പിലാക്കുക, ക്ഷേമനിധി വ്യാപാരികള്‍ക്ക് ഗുണകരമായ നിലയില്‍ പരിഷ്‌കരിക്കുക, കട…