
ഓണസദ്യ വിളമ്പുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും കഴിക്കേണ്ട രീതിയും
ഇന്ന് തിരുവോണം. ഈ ദിനത്തില്‍ തൂശനിലയില്‍ സദ്യ കഴിക്കുക എന്നത് മലയാളികള്‍ക്ക് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. സദ്യയ്ക്കായി ഇലയിടുന്നതിനും ചില രീതികളുണ്ട്. ഇലയുടെ അറ്റം ഊണ് കഴിക്കുന്ന ആളുടെ ഇടതുഭാഗത്തും മുറിഞ്ഞ ഭാഗം അഥവാ വീതിയുള്ളത് വലതുവശത്തും വരുന്ന രീതിയിൽ വേണം ഇലയിടാൻ. ആദ്യം വിളമ്പേണ്ടത് കഴിക്കുന്നയാളുടെ ഇടതു വശത്ത് നിന്നാണ്. ഉപ്പും പഞ്ചസാരയും തൊട്ടു വിളമ്പുന്നതാണ് ഇപ്പോഴുള്ള സമ്പ്രദായം. പിന്നെ ഉപ്പേരി ,ശർക്കര ,പുരട്ടി, പപ്പടം ,പഴം, നാരങ്ങഅച്ചാർ , മാങ്ങാ അച്ചാർ. തുടർന്ന് ചെറുകറികൾ…