കൂട്ടബലാത്സംഗത്തിനിരായ പെണ്‍കുട്ടികള്‍ തൂങ്ങിമരിച്ച നിലയില്‍; കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദം; അച്ഛന്‍ ആത്മഹത്യ ചെയ്തു
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തതിന് പിന്നാലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ പിതാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച ഉച്ചയോടെയാണ് പിതാവിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ബലാത്സംഗക്കേസ് ഒത്തുതീര്‍പ്പാക്കുണമെന്ന് ആവശ്യപ്പെട്ട് പ്രതിയുടെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് 45 കാരന്‍ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വീട്ടില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു….

