kerala14.in

മൊബൈൽ ചാർജറിൽ നിന്നു ഷോക്കേറ്റെന്ന് സംശയം; യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: ഉറങ്ങാൻ കിടന്ന യുവാവിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൊബൈൽ ചാർജറിൽ നിന്നു വൈദ്യുതാഘാതം ഏറ്റത് ആണെന്നാണ് സംശയം. ചവറ സൗത്ത് വടക്കുംഭാഗം അമ്പലത്തിന്റെ കിഴക്കേതിൽ മുരളീധരന്റെയും വിലാസിനിയുടെയും മകൻ എം ശ്രീകണ്ഠൻ (39) ആണ് മരിച്ചത്. ഉറക്കം ഉണരാൻ വൈകിയതിനെത്തുടർന്നു വീട്ടുകാർ കിടപ്പുമുറിയിൽ എത്തി നോക്കിയപ്പോൾ ശ്രീകണ്ഠനെ കട്ടിലിൽ നിന്നു വീണു താഴെ കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് തെറിച്ചു വീണു മരിച്ചതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Read More

പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ

കോട്ടയം : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുടെ നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. താഴത്തങ്ങാടി പാറപ്പാടം ഭാഗത്ത് കൊട്ടാരത്തുംപറമ്പ് വീട്ടിൽ മനോജ് എന്ന് വിളിക്കുന്ന മനോജു (50) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ അതിജീവിതനായ വിദ്യാർത്ഥിയെ ഇയാളുടെ ഫോണിൽ ഉണ്ടായിരുന്ന അശ്ലീല വീഡിയോകൾ കാണിക്കുകയും, കൂടാതെ കുട്ടിയുടെ നേരെ ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് ഇയാൾ ഒളിവിൽ പോവുകയുമായിരുന്നു. വെസ്റ്റ്…

Read More

ബിജെപിയിലേക്കല്ല; വാർത്തകൾ തള്ളി പദ്മജ വേണുഗോപാൽ

ബിജെപിയില്‍ ചേരുമെന്ന വാർത്തകൾ തള്ളി കോൺഗ്രസ് നേതാവ് പദ്മജ വേണുഗോപാൽ. ബിജെപിയില്‍ പോകുന്നു എന്നൊരു വാര്‍ത്ത ഏതോ മാധ്യമത്തില്‍ വന്നെന്ന് കേട്ടെന്നും അഭ്യൂഹങ്ങൾ തെറ്റാണെന്നും പദ്മജ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. ‘‘എന്നോട് ഒരു ചാനൽ ചോദിച്ചപ്പോൾ ഈ വാർത്ത ഞാൻ നിഷേധിച്ചതാണ്. ഇപ്പോഴും അതു ശക്തമായി നിഷേധിക്കുന്നു. അവർ എന്നോട് ചോദിച്ചു ഭാവിയിൽ പോകുമോ എന്ന്. ഇന്നത്തെ കാര്യമല്ലേ പറയാൻ പറ്റു, നാളത്തെ കാര്യം എനിക്ക് എങ്ങനെ പറയാൻ പറ്റും എന്ന് തമാശ ആയി ഞാൻ പറഞ്ഞു….

Read More

വെള്ളത്തിനടിയിലൂടെ ഇനി അവിസ്മരണീയ യാത്ര; രാജ്യത്തെ ആദ്യ അണ്ടർ വാട്ടർ മെട്രോ ടണൽ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

കൊല്‍ക്കത്ത: രാജ്യത്തെ ആദ്യ അണ്ടർ വാട്ടർ മെട്രോ ടണൽ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൂഗ്ലി നദിയിൽ നിർമിച്ച 520 മീറ്റർ നീളമുള്ള ടണലാണ് പ്രധാനമന്ത്രി കൊൽക്കത്തയിൽ ഉദ്ഘാടനം ചെയ്തത്. തുടർന്ന് അദ്ദേഹം സ്കൂൾ വിദ്യാർഥികൾക്കൊപ്പം അണ്ടർ വാട്ടർ മെട്രോയിൽ യാത്ര ചെയ്തു. വിദ്യാർഥികളുമായി സംവദിച്ച പ്രധാനമന്ത്രി, മെട്രോ യാത്രയ്‌ക്കിടെ തൊട്ടടുത്ത ട്രാക്കിലൂടെ എത്തിയ മെട്രോ ട്രെയിനിലെ യാത്രക്കാരെ അഭിവാദ്യം ചെയ്തു. വെള്ളത്തിനടിയിലൂടെയുള്ള 520 മീറ്റർ ദൂരം 45 സെക്കൻഡ് കൊണ്ട് മെട്രോ ട്രെയിൻ പിന്നിടുമെന്നാണ്…

Read More

‘ആൾദൈവം’ സന്തോഷ് മാധവന്‍ ചികിത്സയിലിരിക്കെ മരിച്ചു

തിരുവനന്തപുരം: വിവാദങ്ങളിലൂടെ ശ്രദ്ധ നേടിയ, ആൾദൈവമെന്ന പേരിൽ പ്രശസ്തനായ സന്തോഷ് മാധവൻ മരിച്ചു. ഹൃദ്രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. സാമ്പത്തിക തട്ടിപ്പ് കേസിലും സ്ത്രീ പീഡന കേസിലും പ്രതിയായി ശിക്ഷ അനുഭവിച്ചയാളാണ് സന്തോഷ് മാധവൻ. എന്നാൽ പിന്നീട് ജയിൽ മോചിതനായിരുന്നു. കഴിഞ്ഞ വർഷം അനധികൃതമായി കയ്യടക്കിവച്ചിരുന്ന ഭൂമി സർക്കാർ ഏറ്റെടുത്തതാണ് അവസാനമായി സന്തോഷ് മാധവൻ വാർത്തകളിൽ നിറഞ്ഞുനിന്നത്. അതിന് മുമ്പ് വിവാദങ്ങളിലൂടെ രാജ്യത്താകെയും തന്നെ ശ്രദ്ധ നേടിയ വ്യക്തിയായിരുന്നു സന്തോഷ് മാധവൻ. സ്വാമി…

Read More

കേരളത്തിന് 13600 കോടി കടമെടുക്കാന്‍ കേന്ദ്രാനുമതി

ഡൽഹി: കേരളത്തിന് 13600 കോടി കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കി. കേന്ദ്രം നിർദ്ദേശിച്ച 13600 കോടി സ്വീകാര്യം എന്ന് കേരളം അറിയിച്ചു, എന്നാൽ 15000 കോടി കൂടി വേണ്ടി വരും എന്ന് കേരളത്തിന് വേണ്ടി അഭിഭാഷകന്‍ കപില്‍ സിബൽ വാദിച്ചു. ബാക്കി തുകയ്ക്ക് കേന്ദ്രവും കേരളവും ചർച്ചയ്ക്ക് കോടതി നിർദ്ദേശം നല്‍കി. കടമെടുപ്പ് പരിധിയിൽ സുപ്രീം കോടതി ഇടപെടരുതെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. കേരളത്തിന്‍റെ ഹർജിയിലെ എല്ലാ ആവശ്യങ്ങളും തീർപ്പാക്കാൻ സമയം എടുക്കുമെന്ന് കോടതി വ്യക്തമാക്കി. കോടതിക്ക് എത്ര…

Read More

പാലക്കാട് മകൻ അച്ഛനെ മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തി; പ്രതി ഒളിവിൽ

പാലക്കാട്: പാലക്കാട് ചെർപ്പുളശ്ശേരിയില്‍ മകൻ അച്ഛനെ കൊലപ്പെടുത്തി. കുടുംബ വഴക്കിനെ തുടർന്ന് ചളവറ ചിറയിൽ കോളനിയിൽ കറുപ്പൻ (73) നെ മകൻ സുഭാഷ് മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവശേഷം സുഭാഷ് ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. ഇന്ന് രാത്രി 9.30 ഓടെയാണ് സംഭവം നടന്നത്. രണ്ട് പേരും തമ്മിലുള്ള വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മദ്യപിച്ചെത്തിയ മകൻ അച്ഛനെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ സുഭാഷിനായി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Read More

സ്വന്തമായി വാഹനമുള്ളവർ നിർബന്ധമായും ഇക്കാര്യം ചെയ്യണം; അല്ലെങ്കിൽ പണികിട്ടുമെന്ന് മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: വാഹന ഉടമകൾ നിർബന്ധമായും ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പറും ആധാറിലെ പോലെ പേരും വാഹൻ സോഫ്റ്റ്‌വെയറിൽ അപ്ഡേറ്റ് ചെയ്യണമെന്ന് മോട്ടോർ വാഹന വകുപ്പ്. വാഹന സംബന്ധമായ എല്ലാ സേവനങ്ങൾക്കും ഇത് അത്യാവശ്യമാണെന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കുന്നു. അധാറുമായി ലിങ്ക് ചെയ്ത ഫോൺനമ്പറും ആധാറിലെ പോലെ പേരും വാഹൻ സോഫ്റ്റ്‌വെയറിൽ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ ടാക്സ് അടയ്ക്കാനും പിഴ അടയ്ക്കാനും പോലും കഴിയില്ലെന്നും മോട്ടോർ വാഹന വകുപ്പിന്റെ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. വാഹൻ സൈറ്റിൽ കയറി വാഹന നമ്പർ…

Read More

‘ഒരു സർക്കാർ ഉത്പന്നം’ സിനിമയുടെ തിരക്കഥകൃത്ത് നിസാം റാവുത്തർ അന്തരിച്ചു

കൊച്ചി: ‘ഒരു സർക്കാർ ഉത്പന്നം’ സിനിമയുടെ തിരക്കഥകൃത്ത് നിസാം റാവുത്തർ (49) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്. പത്തനംതിട്ട കടമ്മനിട്ടയിലെ വീട്ടില്‍ വച്ച് രാവിലെ ആയിരുന്നു അന്ത്യം. കടമ്മനിട്ട ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ആയിരുന്നു അദ്ദേഹം. പടം വെള്ളിയാഴ്ച റിലീസാകാനിരിക്കെയാണ് അദ്ദേഹം വിടവാങ്ങിയത്. സെന്‍സര്‍ ബോര്‍ഡ് ഇടപെടലിനെ തുടര്‍ന്ന് ഭാരതം എന്ന പേര് ഉപേക്ഷിച്ച് ‘ഒരു സർക്കാർ ഉത്പന്നം’ എന്ന് പേര് മാറ്റിയത് ഏറെ വാർത്തയായിരുന്നു. അതേസമയം ‘ഒരു സർക്കാർ ഉത്പന്നം’ ചിത്രത്തിന് യു…

Read More

സംസ്ഥാന സര്‍ക്കാരിന് വീണ്ടും തിരിച്ചടി; മില്‍മ ഭരണം പിടിക്കാനുള്ള ക്ഷീര സംഘം സഹകരണ ബില്‍ രാഷ്ട്രപതി തള്ളി

തിരുവനന്തപുരം : മില്‍മ ഭരണം പിടിക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ക്ഷീര സംഘം സഹകരണ ബില്‍ രാഷ്ട്രപതി തള്ളി. ക്ഷീര സംഘം സഹകരണ ബില്ലിന് രാഷ്ട്രപതി അനുമതി നല്‍കാത്തത് സര്‍ക്കാരിന് തിരിച്ചടിയായി. ഗവര്‍ണര്‍ ഒപ്പിടാതെ ഏഴു ബില്ലുകളാണ് രാഷ്ട്രപതിയ്ക്ക് അയച്ചത്. ക്ഷീര സംഘം സഹകരണ ബില്‍ കൂടി തള്ളിയതോടെ ഏഴു ബില്ലുകളില്‍ രാഷ്ട്രപതി തള്ളിയവയുടെ എണ്ണം നാലായി. ക്ഷീര സംഘം അഡ്മിനിസ്ട്രേറ്റര്‍ക്ക് ഭരണസമിതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാൻ അധികാരം നല്‍കുന്നതായിരുന്നു ബില്‍. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി പ്രതിനിധിക്കും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial