
14 കാരിയെ പീഡിപ്പിച്ച ശേഷം ബംഗാളിലേക്ക് കടന്നു; അതിഥി തൊഴിലാളി 4 വർഷത്തിന് ശേഷം പിടിയിൽ
കൊല്ലം : കൊല്ലം ചിതറയിൽ 14കാരിയെ പീഡിപ്പിച്ച ശേഷം ബംഗാളിലേക്ക് കടന്ന ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. 4 വർഷത്തിന് ശേഷമാണ് പ്രതിയെ പൊലീസ് പിടികൂടാനായത്. ബംഗാൾ സ്വദേശി റഷീദിൽ ഇസ്ലാമാണ് പിടിയിലായത്. ഭൂട്ടാൻ അതിർത്തിയിലുള്ള ഡോക്കിൻ റീജിയണിൽ നിന്നാണ് കടയ്ക്കൽ പൊലീസ് ഇയാളെ കണ്ടെത്തിയത്. ചിതറയിലെ റബർ സംസ്കരണ യൂണിറ്റിൽ ജോലി ചെയ്തിരുന്ന റഷീദിൽ ഇസ്ലാം, 2014ലാണ് 14കാരിയെ പീഡിപ്പിച്ചത്. പെൺകുട്ടിയുടെവീട്ടിൽ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്യുകയായിരുന്നു. വയറുവേദനയെ തുടർന്ന് പെൺകുട്ടിക്ക് ചികിത്സ തേടേണ്ടി വന്നു….