kerala14.in

അതിഥി തൊഴിലാളികളുടെ കുട്ടികളുടെ സുരക്ഷയുടെ ഭാഗമായി ഡേ കെയര്‍, ക്രഷ് സംവിധാനമൊരുക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കും :മന്ത്രി പി.രാജീവ്

എറണാകുളം :അതിഥി തൊഴിലാളികളുടെ കുട്ടികളുടെ സുരക്ഷയുടെ ഭാഗമായി ആലുവ, പെരുമ്പാവൂര്‍ മേഖലകളിലെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ഡേ കെയര്‍, ക്രഷ് സംവിധാനമൊരുക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. ആലുവയില്‍ അഞ്ചു വയസുകാരി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് കൂടുതല്‍ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി കളക്ടറേറ്റില്‍ വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ചു ചേര്‍ന്ന പ്രത്യേക യോഗത്തിലാണു മന്ത്രി ഇക്കാര്യം അറിയിച്ചത്. അതിഥി തൊഴിലാളികളുടെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു തന്നെ ഡേ കെയര്‍ ക്രമീകരിക്കുന്നതിനുള്ള സാധ്യതയാണ് പരിഗണിക്കുന്നത്….

Read More

കരുനാഗപ്പള്ളിയിൽ വിദേശ വനിതയെ പീഡിപ്പിച്ചു 2 പേർ അറസ്റ്റിൽ.

കൊല്ലം: കരുനാഗപ്പള്ളിയിൽ വിദേശ വനിതയെ പീഡിപ്പിച്ചു.മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ രണ്ടു പേർ പിടിയിലായിട്ടുണ്ട്. ചെറിയഴീക്കൽ സ്വദേശികളായ നിഖിൽ, ജയൻ എന്നിവരാണ് പിടിയിലായത്. മദ്യം നൽകി ആളൊഴിഞ്ഞ വീട്ടിൽ എത്തിച്ച ശേഷമായിരുന്നു പീഡനം. കരുനാഗപ്പള്ളി പോലീസാണ് പ്രതികളെ പിടികൂടിയത്.ചെറിയഴിക്കൽ പന്നിശ്ശേരിൽ നിഖിൽ (28), ചെറിയഴിക്കൽ അരയശേരിൽ ജയൻ എന്നിവർ ചേർന്നാണ് പരാതിക്കാരിയെ പീഡിപ്പിച്ചത്. രണ്ടുദിവസം മുമ്പ് പകൽ സമയത്താണ് സംഭവം നടന്നത്. ആശ്രമത്തിനു സമീപമുള്ള ബീച്ചിൽ ഇരിക്കുകയായിരുന്ന സ്ത്രീയുടെ സമീപത്തെത്തിയ പ്രതികൾ, സൗഹൃദം സ്ഥാപിച്ച ശേഷം സിഗരറ്റ്…

Read More

ട്രെയിനിൽ പെൺകുട്ടിക്കു നേരെ നഗ്നതാ പ്രദർശനം; മധ്യവയസ്കൻ അറസ്റ്റിൽ

കണ്ണൂർ: ട്രെയിനിൽ പെൺകുട്ടിക്കുനേരെ നഗ്നതാ പ്രദർശനം നടത്തിയ കണ്ണൂർ സ്വദേശി അറസ്റ്റിൽ. കോയമ്പത്തൂർ– മംഗളൂരു ഇന്റർസിറ്റിയിൽ കണ്ണൂരും പയ്യന്നൂരിനുമിടയിൽ ഇന്നലെ രാവിലെയോടെയാണ് സംഭവം. ട്രെയിൻ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പിന്നിട്ട ശേഷമാണ് പ്രതി നഗ്നത പ്രദർശനം നടത്തിയത്. കണ്ണൂർ കൂവേരി സ്വദേശി ജോർജ് ജോസഫിനെയാണ് പെൺകുട്ടിയുടെ പരാതിയിൽ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്. ട്രെയിനിൽ പെൺകുട്ടിക്ക് എതിർവശത്തായാണ് ഇയാൾ ഇരുന്നത്. ലൈംഗികാവയവം കാണിച്ചു എന്നാണ് പരാതി. കാസർഗോഡ് കോളേജിൽ പഠിക്കുന്ന വിദ്യാത്ഥിനി ഷൊർണൂരിൽ നിന്ന് കാസർഗോട്ടെക്ക് യാത്ര…

Read More

ഡിവൈഎഫ് ഐ ജില്ലാ സെക്രട്ടറി എന്‍ വി വൈശാഖനെ പാര്‍ട്ടിയില്‍ നിന്ന് തരംതാഴ്ത്താന്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ശുപാര്‍ശ

തൃശ്ശൂർ : ഡിവൈഎഫ്ഐ തൃശ്ശൂർ ജില്ലാ സെക്രട്ടറി എൻ വി വൈശാഖനെ പാർട്ടിയിൽ നിന്നും തരം താഴ്ത്താൻ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ശുപാർശ.തരംതാഴ്ത്താനുള്ള ശുപാര്‍ശയില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അന്തിമ തീരുമാനമെടുക്കും. വനിതാ നേതാവിന്റെ പരാതിയിലാണ് നടപടി.സിപിഎം കൊടകര ഏരിയാ കമ്മിറ്റിയംഗമാണ് നിലവില്‍ വൈശാഖന്‍. തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും മാറ്റി നിർത്താനാണ് തീരുമാനം. ഡിവൈഎഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ജില്ലാ സെക്രട്ടറിയുമായ വൈശാഖാന്റെ പാർട്ടി ഏരിയാ കമിറ്റി അംഗം ഉൾപ്പെടെയുള്ള എല്ലാ സ്ഥാനങ്ങളിൽ നിന്നും…

Read More

രാജ്യത്തെ ആദ്യ ഡിജിറ്റൽ സയൻസ് പാർക്കിനു തുടക്കമായി

തിരുവനന്തപുരം :ഇന്ത്യയിൽ ആദ്യമായി ടെക്നോപാർക്ക് സ്ഥാപിച്ചും ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റി സ്ഥാപിച്ചും രാജ്യത്തിനു മാതൃകയായ കേരളം രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്കിന് തുടക്കം കുറിച്ചും മാതൃകയാകുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം മംഗലപുരത്ത് ഡിജിറ്റൽ സയൻസ് പാർക്കിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഐടി അധിഷ്ഠിത വിജ്ഞാന വ്യവസായങ്ങളുടെ സാധ്യതകൾക്കനുസരിച്ച് സംസ്ഥാനം അതിവേഗം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ശാസ്ത്രത്തെയും സാങ്കേതിക വിദ്യയേയും മനുഷ്യ പുരോഗതിക്കായി വിനിയോഗിക്കുക എന്നതാണു സർക്കാരിന്റെ നിലപാട്. സംസ്ഥാനത്ത്…

Read More

ഓണ പരീക്ഷ ഓഗസ്റ്റ് 16 മുതൽ 24 വരെ

തിരുവനന്തപുരം :സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഓണപരീക്ഷ (പാദവാർഷിക പരീക്ഷ) ഓഗസ്റ്റ് 16 മുതൽ 24 വരെ നടത്തുവാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് ഐഎസിന്റെ അധ്യക്ഷതയിൽ കൂടിയ ക്യു ഐപി മോണിറ്ററിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു യുപി ഹൈസ്കൂൾ ഹയർ സെക്കൻഡറി തലം പരീക്ഷകൾ ഓഗസ്റ്റ് 16 മുതലും എൽ പി പരീക്ഷകൾ ഓഗസ്റ്റ് 19 മുതലും ആരംഭിച്ച് ഓഗസ്റ്റ് 24ന് അവസാനിക്കും. ഓഗസ്റ്റ് 25ന് വിദ്യാലയങ്ങളിൽ ഓണാഘോഷ പരിപാടികൾ നടത്തും 26ന് അടച്ച് സെപ്റ്റംബർ 4 ന്…

Read More

മണിപ്പൂർ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീകോടതി

ന്യൂഡൽഹി: മണിപ്പൂർ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീകോടതി. സംസ്ഥാനത്തെ ക്രമസമാധാനം തകർന്നുവെന്നും ഒന്നോ രണ്ടോ കേസുകളിൽ മാത്രമാണ് അറസ്റ്റ് ഉണ്ടായതെന്നും സുപ്രീകോടതി ചൂണ്ടിക്കാട്ടി. കലാപത്തിനിടെ സ്ത്രീകളെ നഗ്നരാക്കി നടത്തുകയും പീഡിപ്പിക്കുകയും ചെയ്ത ക്രൂരതയെക്കുറിച്ചാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ പരാമർശം. ‘തങ്ങളെ ജനക്കൂട്ടത്തിനു കൈമാറിയതു പൊലീസാണെന്ന് അതിജീവിതമാർ തന്നെ മൊഴിനൽകിയിട്ടുണ്ട്. ‍ഡൽഹിയിലെ നിർഭയ കേസിലേതു പോലെയൊരു സാഹചര്യമല്ല മണിപ്പൂരിലേത്. അതും ഭയാനകമായിരുന്നെങ്കിലും ഒറ്റപ്പെട്ടതായിരുന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ഇന്ത്യൻ ശിക്ഷാ നിയമം പ്രത്യേക കുറ്റമായി കാണുന്ന…

Read More

സാഹിത്യകാരൻ എം.സുധാകരൻ അന്തരിച്ചു

വടകര: കഥാകൃത്തും നോവലിസ്റ്റുമായ എം. സുധാകരൻ അന്തരിച്ചു. 64 വയസ്സായിരുന്നു. ആവള ടി. കുഞ്ഞിരാമക്കുറുപ്പിന്റെയും ദേവകിയമ്മയുടെയും മകനാണ്. 1975 മുതല്‍ ആനുകാലികങ്ങളില്‍ എഴുതിത്തുടങ്ങി. ‘ബെനഡിക്റ്റ് സ്വസ്ഥമായുറങ്ങുന്നു’ എന്ന ആദ്യ കഥാസമാഹാരത്തിന് 1992ല്‍ ചെറുകഥയ്ക്കുള്ള അങ്കണം അവാര്‍ഡ് ലഭിച്ചു. നാലു കഥാസമാഹാരങ്ങളും ഒരു നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ക്ഷത്രിയന്‍’, ‘ആറാമിന്ദ്രിയം’, ‘പ്യൂപ്പ’, ‘വ്യഥ’, ‘കാലിഡോസ്‌കോപ്പ്’ എന്നിവ ശ്രദ്ധേയമായ കൃതികളാണ്.ജ്ഞാനപ്പാന പുരസ്കാരം ഉൾപ്പെടെ ലഭിച്ചു. വടകര ചെറുശ്ശേരി റോഡ് സ്വദേശിയാണ്. ബുധനാഴ്ച രാവിലെ പത്തു മണിക്ക്‌ വടകരയില്‍ വെച്ചാണ് സംസ്‌കാരം.

Read More

പ്ലസ് വൺ മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷ നാളെമുതൽ

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള അവസാന സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷ നാളെ മുതൽ നൽകാം.രണ്ട് സപ്ലിമെന്ററി അലോട്ട്മെന്റുകൾക്ക് ശേഷം പുതിയ ബാച്ചുകൾ അനുവദിച്ച സാഹചര്യത്തിലാണ് ഒരു സപ്ലിമെൻററി അലോട്ട്മെൻറ് കൂടി നടത്തുന്നത്. ഇതിനുള്ള അപേക്ഷ നാളെ (ഓഗസ്റ്റ് 2) ഉച്ചയ്ക്കുശേഷം നൽകാം.ഓഗസ്റ്റ് 3ന് വൈകിട്ട് 4വരെ അപേക്ഷ നൽകാം. ട്രാൻസ്ഫർ അലോട്മെൻറിനു ശേഷമുള്ള ഒഴിവ് സീറ്റുകളുടെ വിവരം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ട്രാൻസ്ഫർ അലോട്മെന്റ് റിസൾട്ട് നാളെപ്ലസ് വൺ കോഴ്സിന് ഏകജാലകം വഴി മെറിറ്റിൽ പ്രവേശനം…

Read More

സിപിഐ പാലക്കാട് ജില്ലാ കമ്മിറ്റിയിലെ വിഭാഗീയത
മുഹമ്മദ് മുഹ്സിൻ എംഎൽഎ ഉൾപ്പെടെ 11 പേർ ജില്ലാകൗൺസിലിൽനിന്ന് രാജിവച്ചു

പാലക്കാട് :സിപിഐപാലക്കാട് ജില്ലാ കൗൺസിലിൽ നിന്ന് മുഹമ്മദ് മുഹ്സിൻ എംഎൽഎ. ഉൾപ്പെടെ 11 പേർ രാജിവെച്ചു. പാർട്ടി ജില്ലാഘടകത്തിലെ വിഭാഗീയതയെത്തുടർന്നാണ് രാജി. ജില്ലയിലെ സിപിഐയുടെ ഏക എംഎൽഎയാണ് മുഹ്സിൻ.മുഹമ്മദ് മുഹ്സിൻ ,പാലോട് മണികണ്ഠൻ,സി കെ അബ്ദുറഹ്മാൻ ,സീമ കൊങ്ങശ്ശേരി, കൊടിയിൽ രാമകൃഷ്ണൻ ,പി കെ സുഭാഷ്,ആർ രാധാകൃഷ്ണൻ , എം ആർ നാരായണൻ ,കെ എൻ മോഹനൻ ,എം എസ് രാമചന്ദ്രൻ ,ടി എസ് ദാസ് , എന്നിവരാണ് ജില്ലാ കമ്മിറ്റിയിൽ നിന്നും രാജിവച്ചത്. പട്ടാമ്പി, മണ്ണാർക്കാട്,…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial