ലോഡ്ജിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തു; യുവതിയുടെ പരാതിയിൽ കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ
കൊല്ലം: പരിചയക്കാരിയായ യുവതിയെ ലോഡ്ജിലേക്ക് വിളിച്ച് വരുത്തി ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റിൽ. കൊല്ലം കരുനാഗപ്പള്ളി തൊടിയൂർ സ്വദേശി ശ്യാം സുന്ദറാണ് കൊല്ലം ഈസ്റ്റ് പൊലീസിൻറെ പിടിയിലായത്. കൊല്ലം ആശ്രമത്തുള്ള ലോഡ്ജിൽ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്യുകയും നഗ്ന ദൃശ്യങ്ങൾ പകർത്തുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തെന്ന യുവതിയുടെ പരാതിയിലാണ് പൊലീസിന്റെ നടപടി. പീഡനത്തിന് ഇരയായ യുവതിയുമായി പ്രതിക്ക് നേരെത്ത് പരിചയമുണ്ടായിരുന്നു. ഈ അടുപ്പം മുതലെടുത്താണ് ശ്യാം യുവതിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. യുവതിയെ ശ്യാം സുന്ദർ ആശ്രാമം…

