kerala14.in

തിരുവനന്തപുരത്ത് വാഹനാപകടത്തിൽ മൂന്നു വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം മലയിൻകീഴിൽ മൂന്നു വയസുകാരന് വാഹനാപകടത്തിൽ ദാരുണാന്ത്യം. തിരുവനന്തപുരം അന്തിയൂർക്കോണം സ്വദേശി ജോണിയുടെ മകൻ അസ്‌നാൽ ആണ് മരിച്ചത്. കാർ സ്കൂട്ടറിലിടിച്ചായിരുന്നു അപകടം. അമിതവേഗതയിലെത്തിയ കാർ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു

Read More

വീണ്ടും ചൂട് കൂടുന്നു; എട്ട് ജില്ലകളിൽ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും നാളെയും എട്ട് ജില്ലകളിൽ ചൂട് കൂടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം,ആലപ്പുഴ, കോഴിക്കോട് കണ്ണൂർ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ സാധാരണ രേഖപ്പെടുത്തുന്നതിനേക്കാൾ 2 മുതൽ 4 °C വരെ ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 38°C വരെയും, കൊല്ലം,ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും,കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ കൂടിയ താപനില 36°c…

Read More

പടക്കശാലയിൽ പൊട്ടിത്തെറി; ഉത്തർപ്രദേശിൽ നാല് മരണം

ഉത്തർപ്രദേശിൽ പടക്കശാലയിൽ പൊട്ടിത്തെറി. കൗശാമ്പിയിലെ പൊട്ടിത്തെറിയിൽ നാലുപേർ കൊല്ലപ്പെട്ടു. പരുക്കേറ്റ നിരവധി പേർ ആശുപത്രി ചികിത്സയിലാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് സൂപ്രണ്ട് ബ്രിജേഷ് ശ്രീവാസ്തവ അറിയിച്ചു. കൗശാംബിയിലെ മഹേവ ഗ്രാമത്തിലെ പടക്ക നിർമ്മാണശാലയിൽ ഉച്ചയ്ക്ക് 12 മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടന വിവരം ലഭിച്ച ഉടൻതന്നെ അഗ്രിരക്ഷ സേനയും ആംബുലൻസും സ്ഥലത്തെത്തി. ജനവാസ മേഖലയിൽ നിന്നും പടക്ക നിർമ്മാണശാല അകലെയായതിനാൽ വലിയ ആളപായം ഒഴിവായി. സ്ഫോടനത്തിന്റെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല.തീ നിയന്ത്രണവിധേയമാക്കിയതായി അഗ്നി രക്ഷാസേന അറിയിച്ചു….

Read More

ലോക്‌സഭാ തെരെഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടില്ല, പ്രചാരണം തെറ്റ്: വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 19ന് എന്ന വ്യാജസന്ദേശം സമൂഹമാധ്യമങ്ങൾ പ്രചരിക്കാൻ തുടങ്ങിയതിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. വാർത്താ സമ്മേളനത്തിലൂടെ മാത്രമായിരിക്കും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുകയെന്നും മറ്റ് വഴികളിലൂടെ പ്രഖ്യാപനം നടത്തില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ അറിയിച്ചു. ഏപ്രിൽ 19ന് തെരെഞ്ഞെടുപ്പ്, മെയ് 22ന് വോട്ടെണ്ണൽ എന്നിങ്ങനെയായിരുന്നു വ്യാജപ്രചാരണം. മാർച്ച് 12ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുമെന്നും മാർച്ച് 28ന് നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ആണെന്നുമായിരുന്നു സന്ദേശത്തിൽ പ്രചരിച്ചിരുന്നത്.

Read More

ഡ്രൈവിങ് ടെസ്റ്റിലെ പല നിര്‍ദ്ദേശങ്ങളും നിയമവിരുദ്ധമെന്ന് വിദഗ്ധർ

കോഴിക്കോട്: പുതിയതായി നടപ്പാക്കുന്ന ഡ്രൈവിങ് ടെസ്റ്റിലെ പരിഷ്കാരങ്ങളില്‍ ഭൂരിഭാഗവും നിയമവിരുദ്ധമെന്ന് വിദഗ്ദർ പറയുന്നതായി റിപ്പോർട്ട്. കോടതിയില്‍ ചോദ്യംചെയ്യപ്പെട്ടാല്‍ റദ്ദാക്കാൻ സാധ്യതയുള്ള വ്യവസ്ഥകളാണ് ഉത്തരവിലുള്ളതെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.. ഡ്രൈവിങ് ടെസ്റ്റ് നിർവചിക്കുന്ന കേന്ദ്രമോട്ടോർ വാഹനചട്ടം 15ല്‍ വാഹനത്തിന്റെ വേഗമനുസരിച്ച്‌ ഗിയർ മാറ്റണമെന്ന് മാത്രമാണുള്ളത്. ഗിയറിൻ്റെ സ്ഥാനം പ്രസക്തമല്ല. ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേഡ് പ്രകാരമാണ് വാഹനങ്ങളുടെ ഗിയർ സംവിധാനം ക്രമീകരിക്കുന്നത്. ഇത് പരിശോധിച്ച ശേഷമാണ് ഓട്ടോമോട്ടീവ് റിസർച്ച്‌ അസോസിയേഷൻ ഓഫ് ഇന്ത്യ വാഹനങ്ങള്‍ക്ക് അനുമതി നല്‍കുന്നത്. ഇതിൽ നിയന്ത്രണമേർപ്പെടുത്താൻ സംസ്ഥാനത്തിന്…

Read More

കെഎസ്ആർടിസി വനിത കണ്ടക്ടർമാർക്ക് ഇനി ചുരിദാർ നിർബന്ധമില്ല

തിരുവനന്തപുരം: കെഎസ്ആർടിസി വനിത കണ്ടക്ടർമാർക്ക് ഇനി ചുരിദാർ നിർബന്ധമില്ല.യൂണിഫോം ചുരിദാർ മാത്രമെന്ന വ്യവസ്ഥ ഒഴിവാക്കി ഉത്തരവിറക്കി.താല്പര്യമുള്ള കണ്ടക്ടർമാർക്ക് പാന്റ്സും ഷർട്ടും ധരിക്കാവുന്നതാണ്.ഓവർ കോട്ട് നിർബന്ധമാണെന്ന് ഉത്തരവിൽ വ്യക്തമാക്കി. യൂണിഫോമിൽ ലിംഗ സമത്വം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. കാക്കി നിറത്തിലാണ് പുതിയ യൂണിഫോം.കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോം പരിഷ്കരിച്ചപ്പോൾ വനിതകൾക്ക് ചുരിദാറും ഓവർകോട്ടുമായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ ബസിൽ ജോലി ചെയ്യുമ്പോൾ ചുരിദാറിനെക്കാൾ പാന്റ്സും ഷർട്ടുമാണ് സൗകര്യമെന്ന് ചൂണ്ടികാട്ടി കുറച്ചു ജീവനക്കാർ സിഎംഡിക്ക് നിവേദനം നൽകിയിരുന്നു. ഇതിനെ തുടർന്നാണ് പുതുക്കിയ…

Read More

ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്; നിര്‍ദേശം കര്‍ശനമായി നടപ്പാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

അടുത്ത അധ്യയന വര്‍ഷം മുതല്‍ രാജ്യത്ത് ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനം നേടാനുള്ള ചുരുങ്ങിയ പ്രായം ആറ് വയസാക്കും. വിദ്യാഭ്യാസ മന്ത്രാലയം ഈ ആശയം നേരത്തെ മുന്നോട്ടുവച്ചിരുന്നു. 2024-25 അധ്യയന വര്‍ഷം മുതല്‍ നിര്‍ദേശം കര്‍ശനമായി നടപ്പാക്കണമെന്ന് മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി. 2023ലാണ് ആദ്യമായി ഈ നിര്‍ദേശം വിദ്യാഭ്യാസ മന്ത്രാലയം അവതരിപ്പിക്കുന്നത്. അടുത്ത സ്‌കൂള്‍ പ്രവേശനത്തില്‍ കുട്ടികളുടെ കുറഞ്ഞ പ്രായം ആറോ അതില്‍ കൂടുതലോ ആണെന്ന് ഉറപ്പുവരുത്തണമെന്ന് സ്‌കൂള്‍ വിദ്യാഭ്യാസ സാക്ഷരതാ വകുപ്പ്…

Read More

ഹോം നഴ്സിന്റെ മരണം മകന്‍ എറിഞ്ഞ കല്ല് തലയില്‍ കൊണ്ട്’; പിടികൂടി പൊലീസ്

കോഴിക്കോട് : ബാലുശേരിയില്‍ ഹോം നഴ്സ് മരിച്ചത് മകന്‍ എറിഞ്ഞ കല്ല് തലയില്‍ കൊണ്ടാണെന്ന് പൊലീസ്. മരണവുമായി ബന്ധപ്പെട്ട് മകന്‍ മണികണ്ഠനെ ബാലുശേരി ഇന്‍സ്പെക്ടര്‍ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. കരിയാത്തന്‍കാവ് കുന്നുമ്മല്‍ ഗോവിന്ദന്റെ ഭാര്യ അമ്മിണി (53) ആണ് ചികിത്സയിലിരിക്കേ കഴിഞ്ഞ ദിവസം മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടോടെയാണ് കേസിനാസ്പദമായ സംഭവങ്ങള്‍ നടക്കുന്നത്. കുടുംബ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഇവരുടെ വീട്ടില്‍ ബന്ധുക്കള്‍ എത്തിയിരുന്നു. പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് അവര്‍ മടങ്ങിയതിന് ശേഷമാണ്…

Read More

കൊണ്ടോട്ടിയിൽ കെഎസ്ആർടിസി ബസ് ഡിവൈഡറിൽ തട്ടി നടുറോഡിൽ മറിഞ്ഞു; നിരവധി യാത്രക്കാർക്ക് പരിക്ക്

കൊണ്ടോട്ടിയിൽ കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് നടുറോഡിൽ മറിഞ്ഞു അപകടം. കൊണ്ടോട്ടി ടൗണിൽ മേലങ്ങാടി-തങ്ങൾസ് റോഡ് ജംങ്ഷനിലാണ് ഇന്ന് രാവിലെ അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റ ബസ് ഡ്രൈവർ അടക്കമുള്ളവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിന് പിന്നാലെ പോയ കെഎസ്ആർടിസി ബസ് കൊണ്ടോട്ടിയിൽ തങ്ങൾസ് റോഡ് ജംഗ്ഷനിൽ വെച്ച് ഡിവൈഡറിൽ ഇടിച്ച് നടുറോഡിൽ മറിയുകയായിരുന്നു. ഉടൻതന്നെ നാട്ടുകാരും പോലീസും ഓടിയെത്തി പരിക്കേറ്റ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവഴിയുള്ള ഗതാഗതം…

Read More

അടിമാലിയിൽ 15വയസുകാരിയെ കാണാതായി; കാണാതായത് പീഡനത്തിനിരയായി ഷെല്‍ട്ടര്‍ ഹോമില്‍ കഴിഞ്ഞിരുന്ന പെൺകുട്ടിയെ

ഇടുക്കി: അടിമാലിയിൽ 15 വയസുകാരിയെ കാണാതായി. പീഡനത്തിരയായി ഷെൽട്ടർ ഹോമിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയെ ആണ് ഇന്നലെ വൈകുന്നേരം മുതൽ കാണാതായത്. ഇന്നലെ പരീക്ഷ എഴുതാനായി പോയതാണ് പെൺകുട്ടി. തിരിച്ച് ബസിൽ വരുന്ന വഴി പൈനാവിനും തൊടുപുഴയ്ക്കുമിടയിൽ വച്ച് കാണാതാവുകയായിരുന്നു. പെണ്‍കുട്ടിക്കായി തൊടുപുഴ പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയെ പീഡിപ്പിച്ച അഞ്ച് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial