ലോക്കോ പൈലറ്റില്ലാതെ ട്രെയിൻ ഓടിയത് 60 കിലോമീറ്റർ! ഒഴിവായത് വൻ ദുരന്തം
ന്യൂഡല്‍ഹി: ജമ്മുകശ്മീര്‍ മുതല്‍ പഞ്ചാബ് വരെ ട്രെയിന്‍ ലോക്കോ പൈലറ്റില്ലാതെ ഓടി. കത്വാ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്ക് ട്രെയിനാണ് തനിയെ ഓടിയത്. കത്വാ സ്റ്റേഷനില്‍ നിന്ന് പഞ്ചാബിലെ ഊഞ്ചി ബസ്സി വരെ ലോക്കോ പൈലറ്റില്ലാതെ സഞ്ചരിച്ചു. 53 ബോഗികള്‍ ഉള്ള ചരക്ക് ട്രെയിന്‍ എഴുപത് കിലോമീറ്ററോളം ദൂരമാണ് ട്രെയിന്‍ തനിയെ ഓടിയത്. ഗുരുതരസുരക്ഷ വീഴ്ച അന്വേഷിക്കാന്‍ റെയില്‍വെ ഉത്തരവിട്ടു. പത്താന്‍കോട്ട് ഭാഗത്തേക്കുള്ള ഭൂമിയുടെ ചരിവ് കാരണമാണ് ട്രെയിന്‍ തനിയെ ഓടിയത് എന്നാണ് സൂചന. ഇന്ന് രാവിലെ 7.10 ഓടെയാണ്…

