കഞ്ചാവ് ഉപയോഗിച്ച് ബസ് ഓടിച്ചു; ചേർത്തലയിൽ സ്വകാര്യ ബസിലെ ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ
ചേർത്തല: കഞ്ചാവ് ഉപയോഗിച്ച് വാഹനമോടിച്ച സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ. ഇതേ വാഹനത്തിലെ കണ്ടക്ടറേയും കഞ്ചാവ് ഉപയോഗിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തു. ചേർത്തല തെക്ക് പഞ്ചായത്ത് ഉദയംപറമ്പ് സാജൻ(35),മാരാരിക്കുളം പാവനാട്ട് ഭവൻ അമൽ(23) എന്നിവരെയാണ് ചേർത്തല പൊലീസ് പിടികൂടിയത്. ഇന്നലെ ഉച്ചയോടെ ചേർത്തല സ്വകാര്യ ബസ് സ്റ്റാന്റിൽ നിന്നാണ് ഇരുവരും പിടിയിലായത്. പൊലീസിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് സ്വകാര്യ ബസുകളിൽ നടത്തിയ പരിശോധനയിലാണ് സർവീസ് കഴിഞ്ഞ് ബസ് സ്റ്റാന്റിലെത്തിയ സ്വകാര്യ ബസിൽ നിന്ന് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്….

