Headlines

kerala14.in

കാസര്‍ഗോഡ് വീട്ടിൽ നിന്നും നിരോധിച്ച 2000 രൂപയുടെ വൻ കള്ളനോട്ട് ശേഖരം പിടികൂടി; 7.25 കോടി രൂപയുടെ കള്ളനോട്ടുകൾ പൂജാമുറിയിലും ഹാളിലുമായി സൂക്ഷിച്ച നിലയിൽ

കാസർഗോഡ്: രാജ്യത്ത് നിരോധിച്ച രണ്ടായിരം രൂപയുടെ കള്ളനോട്ട് ശേഖരം പിടികൂടി. കാസർഗോഡ് അമ്പലത്തറ പാറപ്പള്ളി ഗുരുപുരത്തെ ബാബുരാജിന്റെ വീട്ടിൽ നിന്നാണ് രണ്ടായിരം രൂപയുടെ കള്ളനോട്ടുകൾ പിടിച്ചെടുത്തത്. 7.25 കോടി രൂപയുടെ കള്ളനോട്ടുകളാണ് പൊലീസ് ഇവിടെ നിന്നും കണ്ടെടുത്തത്. വീട് ഒരു വർഷമായി പാണത്തൂർ പനത്തടി സ്വദേശി അബ്ദുൾ റസാഖ് വാടകയ്ക്ക് എടുത്തിരിക്കുകയായിരുന്നു. പ്രതിയ്ക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു. അമ്പലത്തറ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇന്ന് വൈകിട്ട് നടത്തിയ പരിശോധനയിലാണ് നോട്ടുകൾ പിടിച്ചെടുത്തത്. വീട്ടിലെ പൂജാമുറിയിലും…

Read More

‘എന്തൊക്കെയോ മരുന്ന് കുത്തിവച്ചു; ലൈംഗികാഭിമുഖ്യം മാറ്റാനെന്ന പേരിൽ അതിക്രൂരപീഡനം’: സ്വവർഗ പങ്കാളികൾ വീണ്ടും കോടതിയിൽ

കൊച്ചി : ബന്ധുക്കളടക്കമുള്ളവർ തീർത്ത തടസ്സങ്ങളും ഭീഷണികളും കോടതി സഹായത്തോടെ മറികടന്ന് ഒന്നായ സ്വവർഗ്ഗ പങ്കാളികൾ അഭീഭയും സുമയ്യയും തങ്ങളുടെ നിയമപോരാട്ടവുമായി മുന്നോട്ട്. ലൈംഗിക ആഭിമുഖ്യം (Sexual Orientation) മാറ്റാനുള്ള ചികിത്സ എന്ന പേരിൽ അതിക്രൂരമായ പീഡനത്തിനാണു തങ്ങളെ വിധേയരാക്കിയതെന്നും ഇത്തരം അശാസ്ത്രീയവും മാനസികാരോഗ്യ നിയമത്തിനു വിരുദ്ധവുമായ ചികിത്സാ രീതികൾ നിരോധിക്കണമെന്നും ആവശ്യപ്പെട്ട് ഇരുവരും ഹൈക്കോടതിയെ സമീപിച്ചു. കേസ് ഫയലിൽ സ്വീകരിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ബന്ധപ്പെട്ട കക്ഷികൾക്കു നോട്ടിസ് അയയ്ക്കാനും നിർദേശിച്ചു. രണ്ടാഴ്ചയ്ക്കുശേഷം കേസ് വീണ്ടും…

Read More

പി എസ് സി ബിരുദതല പൊതു പ്രാഥമിക പരീക്ഷ തീയതി മാറ്റി

തിരുവനന്തപുരം: പിഎസ് സി പരീക്ഷകള്‍ മാറ്റി. ഏപ്രില്‍ 13,27 തീയതികളില്‍ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാലാണ് പരീക്ഷകളില്‍ മാറ്റം വരുത്തിയത്. ബിരുദതല പൊതുപ്രാഥമിക പരീക്ഷയുടെ ഭാഗമായി ഏപ്രില്‍ 13,27 തീയതികളില്‍ നടത്താനിരുന്ന ഒന്നും രണ്ടും ഘട്ട പരീക്ഷകളാണ് മാറ്റിയത്. മെയ് 11,25 എന്നി തീയതികളിലാണ് പരീക്ഷ നടക്കുക. അവസാനഘട്ട പരീക്ഷ ജൂണ്‍ 15നാണ്. ഇതിന്റെ ഭാഗമായി വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍, പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികകളില്‍ മെയ് 11,25 തീയതികളില്‍ നടത്താനിരുന്ന പരീക്ഷകള്‍ ജൂണിലേക്ക് മാറ്റി….

Read More

യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

മുണ്ടക്കയം : യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.കോരുത്തോട് വില്ലേജ് ഓഫീസിന് സമീപം വലിയവീട്ടിൽ സനൂപ് വി.എസ് (37) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം ഉച്ചയോടുകൂടി കോരുത്തോട് അമ്പലക്കുന്ന് സ്വദേശിയായ യുവാവിനെ കോരുത്തോട് വില്ലേജ് ഓഫീസിന് സമീപം വെച്ച് കല്ല് ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കൂടാതെ യുവാവിന്റെ സഹോദരനെയും ഇയാൾ ആക്രമിച്ചു. ഇവര്‍ തമ്മില്‍ പണിക്കൂലി സംബന്ധമായ മുൻവിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇയാൾ യുവാവിനെ…

Read More

കോടികളുടെ കുടിശിക; സര്‍ക്കാര്‍ സ്ഥാപനത്തിന്‍റെ ഫ്യൂസ് ഊരി കെഎസ്ഇബി

കോട്ടയം: കുടിശ്ശിക വരുത്തിയ മറ്റ് വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരായ നടപടി തുടര്‍ന്ന് കെഎസ്ഇബി. വൈദ്യുതി കുടിശിക വരുത്തിയ പൊതുമേഖല സ്ഥാപനത്തിന്റെ ഫ്യൂസ് കെഎസ്ഇബി ഊരി. കോട്ടയം നാട്ടകത്തെ ട്രാവന്‍കൂര്‍ സിമന്റസിലെ വൈദ്യുതി കണക്ഷനാണ് വിഛേദിച്ചത്. സ്ഥാപനം രണ്ട് കോടി രൂപ കുടിശിക വരുത്തിയ ആയതോടെയാണ് നടപടി. ഇത്രയധികം കുടിശ്ശിക അനുവദിക്കാനാവില്ല. ഇങ്ങനെ കെഎസ്ഇബിക്ക് മുന്നോട്ട് പോകാനാവില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കെഎസ്ഇബി കടന്നുപോകുന്നത്. വൈദ്യുതി ഉപയോഗം കൂടിയതോടെ കെഎസ്ഇബിയുടെ ചെലവും ഏറുകയാണ്. ഈ സാഹചര്യത്തിലാണ്…

Read More

ആനയെ ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ അപകടം: ആനയ്ക്കും ലോറിയ്ക്കും ഇടയില്‍ കുടുങ്ങി പാപ്പാന്‍ മരിച്ചു

പാലക്കാട്: ആനയെ ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ ഒന്നാം പാപ്പാന്‍ മരിച്ചു. കുനിശ്ശേരി കൂട്ടാല സ്വദേശി ദേവനാണ് (58) മരിച്ചത്. ചാത്തപുരം ബാബുവെന്ന ആനയുടെ ഒന്നാം പാപ്പാനായിരുന്നു. പാലക്കാട് മേലാര്‍കോട് താഴക്കോട്ടുകാവ് വേലയ്ക്കായി ആനയെ കൊണ്ടുവന്നപ്പോഴാണ് അപകടമുണ്ടായത്. ആനയെ ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ ആനയുടേയും ലോറിയുടേയും ഇടയില്‍പ്പെടുകയായിരുന്നു. ആനയെ ലോറിയില്‍ നിന്ന് ഇറക്കാന്‍ വേണ്ടി ആനയുടെ മുന്നില്‍ നിന്ന് തള്ളുകയായിരുന്നു. അതിനിടെ അപ്രതീക്ഷിതമായി ആന മുന്നോട്ടു നീങ്ങിയതാണ് അപകടത്തിന് കാരണമായത്. ഇതോടെ ആനയ്ക്കും ലോറിയില്‍ ഉറപ്പിച്ച ഇരുമ്പ്…

Read More

നീലഗിരിയില്‍ കാട്ടാന ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ചു

നീലഗിരി: ദേവാലയില്‍ കാട്ടാന ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ചു. നീര്‍മട്ടം സ്വദേശി ഹനീഫ (45) ആണ് മരിച്ചത്. ദേവഗിരി എസ്റ്റേറ്റിന് സമീപച്ച് വച്ചാണ് കാട്ടാന ആക്രമണമുണ്ടായത്. പരിസര പ്രദേശങ്ങളില്‍ വിറക് ശേഖരിച്ചുകൊണ്ടിരിക്കുന്നതിനിടെ ആണ് അപ്രതീക്ഷിതമായി കാട്ടാനയുടെ ആക്രമണം നീലഗിരിയില്‍ ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഇവിടെ നാലാമത്തെ മരണമാണ് കാട്ടാന ആക്രമണത്തില്‍ സംഭവിക്കുന്നത്. ഏറ്റവും ഒടുവില്‍ ഗൂഡല്ലൂരിലാണ് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചത്. ഗൂഡല്ലൂര്‍ ഓവേലിയ പെരിയ ചുണ്ടിയില്‍ പ്രസാദാണ് മരിച്ചത്. ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാനയെ തുരത്തി കാട്ടിലേക്ക് മടക്കി അയക്കാന്‍…

Read More

തലസ്ഥാനത്ത് വീണ്ടും ടിപ്പർ അപകടം; ; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ വീണ്ടും ജീവനെടുത്ത് ടിപ്പർ അപകടം. അപകടത്തിൽ ബൈക്ക് യാത്രക്കാരനായ മലയൻകീഴ് സ്വദേശി സുധീർ ആണ് മരിച്ചത്. പനവിള ജംഗ്ഷനിലാണ് അപകടമുണ്ടായത്.വിഴിഞ്ഞം അപകടത്തിന്റെ ഞെട്ടൽ മാറും മുമ്പാണ് വീണ്ടും ജീവനെടുത്ത് ടിപ്പർ അപകടമുണ്ടായിരിക്കുന്നത്.

Read More

പോക്‌സോ കേസിൽ എണ്‍പതുകാരൻ അറസ്റ്റിൽ;പീഡനത്തിനിരയാക്കിയത് ആറും പത്തും വയസ്സുള്ള പെൺകുട്ടികളെ

പത്തനംതിട്ട: രണ്ടു പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ എണ്‍പതുകാരൻ അറസ്റ്റിൽ. പത്തനംതിട്ട തേക്കുതോട് സ്വദേശി കുഞ്ഞുമോൻ എന്നു വിളിക്കുന്ന ഡാനിയേലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആറും പത്തും വയസ്സുള്ള പെൺകുട്ടികളെ ടാപ്പിങ് തൊഴിലാളിയായ ഡാനിയേൽ പീഡിപ്പിച്ചതിനാണ് പോക്സോ പ്രകാരം തണ്ണിത്തോട് പൊലീസ് കേസ് എടുത്തത്

Read More

ആൺസുഹൃത്തിനൊപ്പം വീട്ടിൽ കണ്ടു; 19കാരിയായ മകളെ കഴുത്തുഞെരിച്ചു കൊന്ന അമ്മ അറസ്റ്റിൽ

ഹൈദരാബാദ്: വീട്ടിൽ ആളില്ലാത്ത നേരത്ത് ആൺസുഹൃത്തിനെ വിളിച്ചുവരുത്തിയതിനെ തുടർന്ന് 19കാരിയായ മകളെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ. അമ്മയായ ജങ്കമ്മയാണ് അറസ്റ്റിലായത്.ജങ്കമ്മ ജോലി കഴിഞ്ഞു ഭക്ഷണം കഴിക്കാൻ വീട്ടിലെത്തിയപ്പോഴാണ് മകളെയും ആൺസുഹൃത്തിനെയും ഒരുമിച്ചു കണ്ടത്. അമ്മയെ കണ്ടയുടൻ പെൺകുട്ടി സുഹൃത്തിനെ പറഞ്ഞയച്ചു.തുടർന്നുണ്ടായ ചോദ്യം ചെയ്യലിനിടെയാണ് ഭാർഗവിയെ കഴുത്തിൽ സാരി മുറുക്കി ജങ്കമ്മ ശ്വാസംമുട്ടിച്ചു കൊന്നത്. ഭാർഗവിയുടെ ഇളയ സഹോദരനാണ് വിവരം പൊലീസിനോട് പറഞ്ഞത്. അമ്മ സഹോദരിയെ മർദിക്കുന്നത് കണ്ടുവെന്നാണ് കുട്ടി പറഞ്ഞത്. ഭാർഗവിക്ക് വിവാഹം ആലോചിക്കുന്ന തിരക്കിലായിരുന്നു കുടുംബം.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial