kerala14.in

സിപിഐയിൽ മണ്ണാർക്കാടും കൂട്ടരാജി

പാലക്കാട് : പാലക്കാട് ജില്ലയിൽ സിപിഐയിൽ കൂട്ടരാജി തുടരുന്നു. മണ്ണാർക്കാട് മണ്ഡലം കമ്മിറ്റിയിൽ നിന്നും മണ്ഡലം സെക്രട്ടറിയടക്കം 13 പേർ രാജി വച്ചു.മൂന്ന് ജില്ലാ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 13 പേർ CPI മണ്ണാർക്കാട് മണ്ഡലം കമ്മിറ്റിയിൽ നിന്ന് രാജിവെച്ചു.. ജില്ലാ കമ്മിറ്റി അംഗങ്ങളായ പാലോട് മണികണ്ഠൻ,സി കെ അബ്ദുറഹ്മാൻ ,സീമ കോങ്ങശ്ശേരി എന്നിവർ ഉൾപ്പെടെയുള്ളവരാണ് രാജി വച്ചത്. മണ്ഡലം കമിറ്റി അംഗങ്ങളായ സി ജയൻ ,സുബ്രമണ്യൻ,രസ്ജീഷ്,പത്മനാഭൻ, മണികണ്ഠൻ കാവുങ്ങൽ ,കെ കെ വിജയകുമാർ ,കെ സിദ്ധിഖ്‌,മുസ്തഫ…

Read More

ട്വിറ്ററിന്റെ പേരും ലോഗോയും മാറ്റി ഇലോണ്‍ മസ്‌ക്; ഇനി ‘എക്‌സ്

സാന്‍ഫ്രാന്‍സിസ്‌കോന്മ സമൂഹമാധ്യമമായ ട്വിറ്ററിന്റെ പേരുമാറ്റി ഉടമ ഇലോണ്‍ മസ്‌ക്. ട്വിറ്റര്‍ ഇനി ‘എക്‌സ്’ എന്ന് അറിയപ്പെടും. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമായി. ട്വിറ്ററിന്റെ ലോഗോയും മാറി. നിലവിലെ ലോഗോയായ ‘നീലക്കുരുവി’ ഇനി ഉണ്ടാകില്ല. ഇതിനുപുറമേ, ബാങ്കിങ് ഉള്‍പ്പെടെ മറ്റു സേവനങ്ങളും ലഭ്യമാകും.ടിറ്ററിന്റെ ലോഗോ മാറ്റി പകരം ‘എക്‌സ്’ എന്ന ലോഗോ സ്വീകരിച്ചതായി കഴിഞ്ഞ ദിവസം മസ്‌ക് ട്വീറ്റിലൂടെ അറിയിച്ചിരുന്നു. ഇന്നലെ രാത്രി ഒരു എക്‌സ് ലോഗോയുടെ ചിത്രം മസ്‌ക് ട്വീറ്റ് ചെയ്‌തെങ്കിലും പിന്‍വലിച്ചു

Read More

സിപിഎമ്മുമായി സഹകരിക്കാൻ തയ്യാർ : വെൽഫെയർ പാർട്ടി

കാസർകോട്: സിപിഐഎമ്മിന് നേരെ തങ്ങൾ വാതിൽ അടച്ചിട്ടില്ലെന്ന് വെൽഫെയർ പാർട്ടി. സിപിഎമ്മുമായി സഹകരിക്കാൻ തയ്യാറണെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു. ഒരുമിച്ച് നീങ്ങേണ്ട രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോഴുള്ളത്. കഴിഞ്ഞകാല തെരഞ്ഞെടുപ്പുകളിലും ഒരുമിച്ച് നിന്ന് പ്രവർത്തിച്ചിട്ടുണ്ട്. വെൽഫെയർ പാർട്ടിയോടുള്ള സിപിഐഎമ്മിന്റെ വാതിൽ ചാരൽ മാറുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിന് പിന്തുണ നല്‍കിയിരുന്നു. പുറമെ, സംസ്ഥാന സര്‍ക്കാറിന്‍റെ അഭിമാന പദ്ധതിയായ സില്‍വര്‍ലൈനെയും ശക്തമായി എതിര്‍ത്തിരുന്നു. പദ്ധതിയുടെ സര്‍വേക്കായി…

Read More

കേരള സർക്കാരിന്റെ തിരുവോണം ബംപർ ലോട്ടറി ടിക്കറ്റിന്റെ പ്രകാശനം നടന്നു

തിരുവനന്തപുരം: കേരള സർക്കാരിന്റെ തിരുവോണം ബംപർ ലോട്ടറി ടിക്കറ്റിന്റെ പ്രകാശനം ഇന്ന് നിർവ്വഹിച്ചു. മന്ത്രിമാരായ കെ എൻ ബാലഗോപാലും ആൻ്റണിരാജുവും പങ്കെടുക്കും. 25 കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേർക്ക് ലഭിക്കും. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേർക്ക് കിട്ടും. 500 രൂപയാണ് ടിക്കറ്റ് വില. കഴിഞ്ഞ വർഷം അച്ചടിച്ചതിൽ 66.5 ലക്ഷം ടിക്കറ്റുകളും വിറ്റുപോയിരുന്നു. തിരുവോണം ബമ്പർ കഴിഞ്ഞതവണത്തെ ഭാ​ഗ്യശാലി തിരുവനന്തപുരം ശ്രീവരാഹം സ്വദേശിയും ഓട്ടോ…

Read More

തൃശ്ശൂരിൽ മുത്തശ്ശനെയും മുത്തശ്ശിയെയും ചെറുമകൻ വെട്ടിക്കൊന്നു

തൃശൂർ: മാനസികാരോഗ്യത്തിന് ചികിത്സയിലുള്ള കൊച്ചു മകൻ തൃശൂരിൽ ദമ്പതികളെ വെട്ടിക്കൊന്നു. വടക്കേക്കാട് സ്വദേശി അബ്ദുല്ലക്കുട്ടി (65), ഭാര്യ ജമീല (60) കൊല്ലപ്പെട്ടത്. ഇവരുടെ ചെറുമകൻ അക്മൽ (27) ആണ് പ്രതി. ഇന്ന് രാവിലെയാണ് ദാരുണമായ സംഭവം നടക്കുന്നത്. മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം താമസിച്ചിരുന്ന അക്മൽ കഴിഞ്ഞ ദിവസമാണ് മാനസികാരോഗ്യ ചികിത്സക്ക് ശേഷം വീട്ടിലെത്തിയത്. തിരൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിലായിരുന്നു ചികിത്സ. അക്മലിന്റെ അമ്മ വേറെ വിവാഹം കഴിച്ചു പോയിരുന്നു. ഇന്ന് രാവിലെ ഭക്ഷണവുമായെത്തിയ ബന്ധുവാണ് കൊലപാതക വിവരം ആദ്യം അറിഞ്ഞത്….

Read More

കെഎസ്ആർടിസി ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.

ചടയമംഗലം കുരിയോട് ജംഗ്ഷനിൽ കെഎസ്ആർടിസി ബസ് എതിർശയിൽ വന്ന ബൈക്കിലേക്ക് ഇടിച്ചു കയറി ബൈക്ക് യാത്രക്കാരൻ മരിച്ചു. കല്ലറ പാങ്ങോട് സ്വദേശിയായ ഷംനാദാണ് (45) മരിച്ചത്. ഇന്നലെ രാത്രി 9 മണിയോടു കൂടിയാണ് കുര്യോട് നെട്ടയത്തറയിൽ അപകടം നടന്നത് . തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ് മറ്റൊരു വാഹനത്തിനെ മറികടന്ന് കയറിയതാണ് അപകടത്തിന് കാരണമായത് . അമിത വേഗതയിൽ വന്ന ബസ് ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കെ.എസ്.ആർ.ടി ബസിൻ്റെ അമിത വേഗതയെപ്പറ്റിയും അതുമൂലമുള്ള അപകടങ്ങളെപ്പറ്റിയും വ്യാപകമായ പരാതിയുണ്ട്.യാത്രക്കാരനെ ഉടൻ…

Read More

അടിമാലിയിൽ യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റി, പ്രതി പൊലീസ് പിടിയിൽ

അടിമാലി: യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റി. അടിമാലി പൊളിഞ്ഞപാലം എളംപ്ലാക്കല്‍ വിജയരാജിന്റെ (43) കൈപ്പത്തിയാണു വെട്ടിമാറ്റിയത്. സംഭവത്തില്‍ പൊളിഞ്ഞപാലം സ്വദേശിയായ തടി വ്യാപാരി ബിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അടിമാലിയിൽ ഫര്‍ണിച്ചര്‍ ജോലിക്കാരനാണ് വിജയരാജ്. പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ആക്രമണം എന്നാണ് വിവരം. ഇന്നലെ വൈകിട്ട് 6 മണിയോടെ അടിമാലി പൊളിഞ്ഞപാലം ജങ്ഷനിൽ വച്ചാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ വിജയരാജിന്റെ കൈപ്പത്തിൽ 80 ശതമാനം അറ്റുപോയി. ഇയാളെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി, കൈപ്പത്തി തുന്നിച്ചേർത്തു. വിജയരാജ് അപകടനില…

Read More

ഇടുക്കി ഡെപ്യൂട്ടി തഹസിൽദാറെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി ഡെപ്യൂട്ടി തഹസിൽദാരെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി മുട്ടത്ത് ബംഗ്ലാവിൽ അബ്ദുൽസലാമിനെയാണ് (46) ചെറുതോണി പാറേമാവിൽ വാടകയ്ക്ക് താമസിക്കുന്ന വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. 20 ദിവസം മുൻപാണ് അബ്ദുൽസലാം ഇടുക്കിയിലേക്ക് ഡെപ്യൂട്ടി തഹസിൽദാരായി സ്ഥലം മാറിയേത്തിയത്. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി

Read More

തിരുവോണ ബമ്പർ ലോട്ടറിയുടെ പ്രകാശനം ഇന്ന് ; ഒന്നാം സമ്മാനം 25 കോടി

തിരുവനന്തപുരം: ചരിത്രത്തിലെ ഭാഗ്യ സമ്മാനം ഇത്തവണ ആർക്ക് അടിക്കും എന്ന ചോദ്യമായിരിക്കും ഇനി അങ്ങോട്ട്. കേരളത്തിന്റെ തിരുവോണം ബമ്പർ ലോട്ടറിയുടെ പ്രകാശനം ഇന്ന് നടക്കും. ഒന്നാം സമ്മാനം 25 കോടിയാണ്. ഒരു കോടി വീതം 20 പേർക്ക് രണ്ടാം സമ്മാനമായി ലഭിക്കും. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേർക്ക് കിട്ടും. കഴിഞ്ഞ വർഷം 66.5 ലക്ഷം ടിക്കറ്റുകൾ വിറ്റു പോയത്. ഒന്നാം സമ്മാനം 30 കോടിയാക്കണം എന്ന ശുപാർശ ധനവകുപ്പ് തള്ളി കളഞ്ഞു. തിരുവോണം…

Read More

എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തയാള്‍ പിടിയില്‍

കൊല്ലം: സ്വകാര്യ മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത പ്രതി പിടിയില്‍. തിരുവനന്തപുരം കഴക്കൂട്ടം കരിയില്‍ കെ.പി 14/13 എസ്എ നിവാസില്‍ അല്‍ഹാദ് (42) ആണ് കൊല്ലം വെസ്റ്റ് പോലീസിന്റെ പിടിയിലായത്. കരിക്കോട് സ്വദേശിയായ പെണ്‍കുട്ടിക്ക് ബാംഗ്ലൂരില്‍ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ എംബിബി.എസ് സീറ്റ് വാങ്ങി നല്‍കാം എന്ന് വാഗ്ദാനം ചെയ്താണ് ഇയാള്‍ തട്ടിപ്പ് നടപ്പാക്കിയത്.2019 മുതല്‍ വിവിധ സമയങ്ങളിലായി പ്രതി പെണ്‍കുട്ടിയുടെ മാതവിന്റെ കൈയില്‍നിന്ന് പത്ത് ലക്ഷത്തി അന്‍പത്തേഴായിരത്തിപതിനഞ്ച് രൂപ കബളിപ്പിച്ച്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial