സ്ഥാനാര്‍ഥികളുടെ അന്തിമപട്ടികയായി; മത്സരരംഗത്ത് 72,005 പേര്‍; 15 വാര്‍ഡില്‍ വോട്ടെടുപ്പിനുമുമ്പേ എല്‍ഡിഎഫ് ജയം
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ മത്സരചിത്രം തെളിഞ്ഞു ജനവിധി തേടാൻ 72,005 സ്ഥാനാർഥികളാണ് രംഗത്തുള്ളത്. 37,786 വനിതകളും 34,218 പുരുഷന്മാരും ഒരു ട്രാൻസ്‌ജെൻഡർ സ്ഥാനാർഥിയും മത്സരിക്കും. കണക്കില്‍ ചെറിയ വ്യത്യാസം വന്നേക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. തെരഞ്ഞെടുപ്പ് നടക്കുന്ന 1,199 തദ്ദേശ സ്ഥാപനങ്ങളിലെ 23,576 വാർഡുകളിലെയും സ്ഥാനാർഥികളുടെ അന്തിമ പട്ടിക ആയതോടെ പ്രചാരണത്തിന് ആവേശമേറി. തിങ്കള്‍ പകല്‍ 3 വരെയായിരുന്നു സ്ഥാനാർഥിത്വം പിൻവലിക്കുന്നതിനുള്ള സമയം. അവസാന മണിക്കൂറിലും വിമതരെ പിന്തിരിപ്പിക്കുന്നതിനുള്ള നെട്ടോട്ടത്തിലായിരുന്നു…

