വനിത ഡോക്ടർക്ക് എച്ച്ഐവി അടങ്ങിയ രക്തം കുത്തിവെച്ചു; 2 സ്ത്രീകൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ
കർണൂൽ: വനിത ഡോക്ടർക്ക് എച്ച്ഐവി അടങ്ങിയ രക്തം കുത്തിവെച്ചു. 2 സ്ത്രീകൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ കുർണൂലിലാണ് സംഭവം. വനിത ഡോക്ടറുടെ ഭർത്താവുമായി പ്രതികളിൽ ഒരാൾക്ക് ബന്ധമുണ്ടായിരുന്നു. ഡോക്ടർ മറ്റൊരു യുവതിയെ വിവാഹം കഴിച്ചതിലുള്ള പകയാണ് അയാളുടെ ഭാര്യയായ സ്വകാര്യ ആശുപത്രിയിലെ അസിസ്റ്റന്റ് പ്രഫസറുടെ ശരീരത്തിൽ എച്ച്ഐവി അടങ്ങിയ രക്തം കുത്തിവയ്ക്കാൻ കാരണം. ജനുവരി 10നാണ് കർണൂൽ ത്രീ ടൗണ്‍ പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തത്. ബി.ബോയ വസുന്ധര (34), കോങ്ക ജ്യോതി (40),…

