വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ മുൻകാമുകിയെ വെട്ടിനുറുക്കി ചാക്കുകളിലാക്കി കനാലിൽ തള്ളി;യുവാവ് അറസ്റ്റിൽ
ആഗ്ര: വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ മുൻകാമുകിയെ വെട്ടിനുറുക്കി ചാക്കുകളിലാക്കി കനാലിൽ തള്ളി. യുവാവ് അറസ്റ്റിൽ. യുവാവ് ജോലി ചെയ്യുന്ന കമ്പനിയിലെ എച്ച്ആർ മാനേജരായ യുവതിയെയാണ് അതിക്രൂരമായി കൊലപ്പെടുത്തിയത്. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. ആഗ്രയിലെ ഒരു സ്വകാര്യ കമ്പനിയിൽ എച്ച്ആർ മാനേജരായിരുന്ന 30 കാരിയായ മിങ്കി ശർമ്മയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അതേ കമ്പനിയിലെ അക്കൗണ്ടന്റ് 30 കാരനായ വിനയ് ആണ് പൊലീസിന്റെ പിടിയിലായത്. മിങ്കിയും വിനയും നേരത്തേ പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വിവാഹം കഴിക്കാൻ വിനയ്…

