Headlines

kerala14.in

ഇടുക്കിയിൽ യുവാവിനെ കുത്തി കേരള കോൺഗ്രസ് എം നേതാവ് ; കസ്റ്റഡിയിൽ

ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് മരണവീട്ടിൽവച്ച് യുവാവിനെ പൊതുപ്രവർത്തകൻ കുത്തി പരുക്കേല്പിച്ചു. നെടുങ്കണ്ടം സ്വദേശി ഫ്രിജോ ഫ്രാൻസിസിനാണ് കുത്തേറ്റത്. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് മുൻ അംഗവും കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി അംഗവുമായ ജിൻസൺ പൗവ്വത്താണ് ഫ്രിജോ ഫ്രാൻസിനെ കുത്തിയത്. കുത്തേറ്റ ഫ്രിജോയെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ജിൻസനെ പൊലീസ് ഇന്നലെ രാത്രിയിൽ തന്നെ കസ്റ്റഡിയിലെടുത്തു.

Read More

സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്നവരുടെ പൂര്‍ണ ഉത്തരവാദിത്വം ഇനി അന്വേഷണ ഉദ്യോഗസ്ഥനായിരിക്കും; പുതുക്കിയ സര്‍ക്കുലര്‍ ഇറങ്ങി

തിരുവനന്തപുരം: വ്യക്തികളെ ചോദ്യം ചെയ്യാനും സാക്ഷിയായി വിളിപ്പിക്കാനും നോട്ടീസ് നല്‍കുന്നത് നിര്‍ബന്ധമാണെന്ന് സംസ്ഥാന പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍. സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് 10 വര്‍ഷംമുമ്പ് നിലവില്‍വന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി സര്‍ക്കുലര്‍ ഇറക്കിയത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നല്‍കുന്ന നോട്ടീസിന് കൈപ്പറ്റ് രസീത് വാങ്ങണം. പുതിയ സര്‍ക്കുലര്‍ പ്രകാരം സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്നവരുടെ പൂര്‍ണസുരക്ഷ അന്വേഷണ ഉദ്യോഗസ്ഥന്‍റെ ഉത്തരവാദിത്വമായി. ക്രിമിനല്‍ നടപടി ചട്ടപ്രകാരം കോടതി അനുമതിയില്ലാതെ അറസ്റ്റുചെയ്യാന്‍ പൊലീസിന് അധികാരമുണ്ട്. ഇതുമായിബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരം 2011ല്‍ സംസ്ഥാന പൊലീസ്…

Read More

കടയ്ക്കലിൽ എഐവൈഎഫ് – ഡിവൈഎഫ്ഐ സംഘർഷം; രണ്ട് പേർക്ക് പരിക്ക്

കടയ്ക്കലിൽ എഐവൈഎഫ് – ഡി വൈ എഫ് ഐ സംഘർഷം.കടയ്ക്കൽ പിഎംഎസ്എ കോളേജ് ഇലക്ഷനുമായി ബന്ധപ്പെട്ട് എഐഎസ്എഫ് പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിച്ചിരുന്നു. ഇതുമായി തർക്കം നിലനിന്നിരുന്ന സാഹചര്യത്തിലാണ് ഇന്നലെ വൈകുന്നേരം 7 മണിക്ക് കടയ്ക്കലിൽ നിന്നും നിലമേൽ ഭാഗത്തേക്ക് കാറിൽ സഞ്ചരിച്ചുകൊണ്ടിരുന്ന ശ്യാമിനേയും അതുൽ ദത്തിനേയും ഒരു സംഘം ബൈക്കിൽ പിന്തുടരുന്നത് ശ്രദ്ധയിൽപെട്ട് അവർ വാഹനം തിരിച്ച് കടയ്ക്കലിലേക്ക് വരുമ്പോഴാണ് ഡിവൈഎഫ്ഐ പ്രവർത്തകർ കൂടുതൽ സംഘടിച്ച് കടയ്ക്കൽ ജംഗ്ഷനിൽ വെച്ച് കാറിൽ നിന്നും പിടിച്ചിറക്കി കമ്പിയും…

Read More

36കാരനായ നേഴ്സിന് മസ്തിഷ്കമരണം; ഹൃദയം ഉൾപ്പടെയുള്ള അവയവങ്ങൾ ദാനം ചെയ്തു, ഹൃദയം കൊച്ചിയിലേക്ക് എത്തിക്കാൻ ഹെലികോപ്റ്റർ സജ്ജമെന്നും മന്ത്രി

തിരുവനന്തപുരം: മസ്തിഷ്‌ക മരണം സംഭവിച്ച യുവാവിന്റെ അവയവങ്ങള്‍ തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് കൊണ്ടുവരാനുള്ള നടപടി തുടങ്ങി. 36 വയസ്സുള്ള സെല്‍വിന്‍ ശേഖര്‍ എന്ന സ്റ്റാഫ് നഴ്‌സിനാണ് മസ്തിഷ്‌ക മരണം സംഭവിച്ചത്.ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിക്കായി ഹൃദയം ഹെലികോപ്റ്റർ മാർഗ്ഗം എത്തിച്ചു നൽകുമെന്ന് നിയമമന്ത്രി പി രാജീവ്.  കായംകുളം സ്വദേശിയായ ഹരിനാരായണന് (16) വേണ്ടിയാണ് ഹൃദയം നൽകുന്നത്. ഹൃദയം നൽകിയ കുടുംബത്തോട് ഹരിനാരായണന്റെ കുടുംബം നന്ദി പറഞ്ഞു. സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷമാണ് അവയവങ്ങളെത്തിക്കാനായി ഹെലികോപ്ടർ ഉപയോഗിക്കുന്നത്. കെ. സോട്ടോ പദ്ധതി (മൃതസഞ്ജീവനി)…

Read More

സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയില്ല; കാനം രാജേന്ദ്രൻ

തിരുവനന്തപുരം: ആരോഗ്യപ്രശ്നങ്ങൾ മൂലം കാനം രാജേന്ദ്രൻ സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേക്കുമെന്ന തരത്തിലുള്ള വാർത്തകളാണ് ഇന്നലെ പുറത്തുവന്നത്. പ്രമേഹ രോഗവും അണുബാധയും മൂലം അദ്ദേഹത്തിന്റെ വലതു കാൽപാദം മുറിച്ചുമാറ്റി. തുടർ ചികിത്സയുമായി ബന്ധപ്പെട്ട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് കാനം ഇപ്പോഴുള്ളത്. ഈ സാഹചര്യത്തിലാണ് സ്ഥാനമൊഴിഞ്ഞേക്കുമെന്ന വാർത്തകൾ വ്യാപകമായി പ്രചരിച്ചത്. എന്നാൽ എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിൽ തന്നെയാണ് അദ്ദേഹം ഇപ്പോഴും. മൂന്ന് മാസത്തേക്കുള്ള അവധിക്ക് അപേക്ഷ നൽകിയെന്നും സെക്രട്ടറി സ്ഥാനം ഒഴിയില്ലെന്നും പ്രതികരിച്ചിരിക്കുകയാണ് കാനം….

Read More

വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസുകാർക്കെതിരായ വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കിയ കേസിൽ സംസ്ഥാന പ്രസിഡൻറ് രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്യും. മ്യൂസിയം സ്റ്റേഷനിൽ രാവിലെ പത്തു മണിയ്ക്ക് ഹാജരാകാനാണ് നോട്ടീസ്. കന്റോൺമെന്റ് അസി.കമ്മീഷണറുടെ നേതൃത്വത്തി നടത്തുന്ന ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് രാഹുലും അറിയിച്ചിരുന്നു. അതേ സമയം യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചിട്ടുണ്ട് എന്ന് പൊലിസ് തെരെഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകി. വിവിധ സ്ഥലങ്ങളിൽ പല രൂപത്തിലാണ് ക്രമക്കേട് നടന്നിരിക്കുന്നത്. അതിനാൽ വിശദമായ അന്വേഷണം…

Read More

ഇടപാടുകള്‍ക്ക് പണം ഈടാക്കി തുടങ്ങി ഗൂഗിള്‍ പേ; റീചാര്‍ജ് ചെയ്യുമ്പോള്‍ മൂന്നു രൂപ വരെ അധികം

മൊബൈല്‍ റീചാര്‍ജുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീസ് ഈടാക്കി തുടങ്ങി ഗൂഗിള്‍ പേ. വര്‍ഷങ്ങളോളം ഉപയോക്താക്കളെ അവരുടെ പ്രീപെയ്ഡ് പ്ലാന്‍ റീചാര്‍ജ് ചെയ്യാനും അധിക ചെലവില്ലാതെ ബില്ലുകള്‍ അടയ്ക്കാനും അനുവദിച്ചതിന് ശേഷമാണ് ഗൂഗിള്‍ പേ പുതിയ മാറ്റം കൊണ്ടുവരുന്നത്. കഴിഞ്ഞദിവസം ഒരു ഉപയോക്താവാണ് ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്. ഉപയോക്താവ് പങ്കിട്ട സ്‌ക്രീന്‍ഷോട്ടില്‍ മൂന്ന് രൂപ കണ്‍വീനിയന്‍സ് ഫീസ് ഈടാക്കിയെന്ന വ്യക്തമാക്കുന്നു. ജിയോയില്‍ നിന്നുള്ള 749 പ്രീപെയ്ഡ് റീചാര്‍ജ് പ്ലാനിനാണ് നിരക്ക് ഈടാക്കിയത്. കണ്‍വീനിയന്‍സ് ഫീസ് ജിഎസ്ടി ഉള്‍പ്പെടെയുള്ളതാണെന്ന് സ്‌ക്രീന്‍ഷോട്ടില്‍ വ്യക്തമാണ്….

Read More

വീടിന്റെ ടെറസില്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തി; യുവാവ് എക്‌സൈസ് പിടിയിൽ

ആലപ്പുഴ: വീടിന്റെ ടെറസില്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയ യുവാവ് എക്‌സൈസ് പിടിയിൽ. ചേര്‍ത്തലയിൽ ഫ്രാന്‍സിസ് പയസ് (23) എന്ന യുവാവാണ് അറസ്റ്റിലായത്. ടെറസിലെ ഗ്രോബാഗില്‍ ആണ് ഇയാൾ രണ്ട് കഞ്ചാവ് ചെടികൾ നട്ടുവളർത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ വി.ജെ റോയിയുടെ നേതൃത്വത്തില്‍ അന്ധകാരനഴി ഭാഗത്ത് നിന്നാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ കെപി സുരേഷ്, ബെന്നി വര്‍ഗീസ്, ഷിബു പി ബഞ്ചമിന്‍, സിഇഒമാരായ കെആര്‍ രാജീവ്, അരൂണ്‍…

Read More

കടയ്ക്കലിൽ വ്യാജ ലോട്ടറി ടിക്കറ്റ് നൽകി 2000 രൂപ തട്ടിയ പ്രതി പിടിയിൽ

കൊല്ലം: കൊല്ലം കടയ്ക്കലിൽ വ്യാജ ലോട്ടറി ടിക്കറ്റ് നൽകി 2,000 രൂപ തട്ടിയ പ്രതി പിടിയിൽ. വലിയവേങ്കാട് സ്വദേശിമനുവാണ് അറസ്റ്റിലായത്. തിങ്കളാഴ്ചയാണ് ലോട്ടറി വിൽപ്പനകാരനായ ജയകുമാറിനെ കബളിപ്പിച്ച് മനു രണ്ടായിരം രൂപ തട്ടിയെടുത്തത്. വിൻ വിൻ ലോട്ടറി ടിക്കറ്റിന് രണ്ടായിരം രൂപ അടിച്ചത് WK557043 നമ്പർ ടിക്കറ്റിനാണ്. മനുവിന്റെ കൈവശം ഉണ്ടായിരുന്നത് WK557048 നമ്പർ ടിക്കറ്റാണ്.ഇതിലെ എട്ട് തിരുത്തി മൂന്ന് ആക്കിയായിരുന്നു തട്ടിപ്പ്. ലോട്ടറി കച്ചവടകാരൻ ടിക്കറ്റ് ഏജന്‍റിന് നൽകി സ്കാൻ ചെയ്തപ്പോഴാണ് തിരുത്തിയ ടിക്കറ്റാണെന്ന് മനസിലാകുന്നത്….

Read More

തിരുവനന്തപുരത്ത് ബാഗിൽ 115 പൊതി കഞ്ചാവുമായി പ്ലസ്ടു വിദ്യാർത്ഥി പിടിയിൽ

തിരുവനന്തപുരം:തിരുവനന്തപുരത്ത് കഞ്ചാവുമായി പ്ലസ് ടു വിദ്യാർഥി പിടിയിൽ. ബാഗിനുള്ളിൽ 115 പൊതി കഞ്ചാവ് കണ്ടെത്തി. എക്സൈസ് സംഘമാണ് കള്ളിക്കാട് നിന്നും വിദ്യാർത്ഥിയെ പിടികൂടിയത്.എക്സൈസിന്റെ മൊബൈൽ യൂണിറ്റായ കെമു നടത്തിയ വാഹന പരിശോധനയിലാണ് ഒരു കിലോയിൽ അധികം വരുന്ന കഞ്ചാവുമായി പ്ലസ് ടു വിദ്യാർഥി പിടിയിലായത്.പരിശോധനയിൽ വിതരണം ചെയ്യാൻ വേണ്ടി ബാഗിനുള്ളിൽ കുപ്പികളിലാക്കിയ നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. ആര്യനാട് എക്സൈസ് സംഘം ഇവ കൈമാറി. പ്രതിയെ കോടതിയിൽ ഹാജരാക്കും.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial