പോക്സോ കേസ് പ്രതിക്ക് 32 വർഷം കഠിനതടവും 1,10,000 പിഴയും
കാട്ടാക്കട: പോക്സോ കേസ് പ്രതിക്ക് 32 വർഷം കഠിനതടവും 1,10,000 രൂപ പിഴയും. കാട്ടാക്കട മാറനല്ലൂർ പൂവൻവിള ആർസി ചർച്ചിന് സമീപം പള്ളിത്തറ പുത്തൻവീട്ടിൽ ബാലകൃഷ്ണൻ എന്ന് വിളിക്കുന്ന ജോയിയെ(68) ആണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്‌ജി എസ് രമേഷ് കുമാർ ശിക്ഷിച്ചത്.പിഴ തുക അതിജീവിതയ്ക്ക് നൽകണം. പിഴയൊടുക്കിയില്ലെങ്കിൽ 15 മാസം അധിക തടവ് കൂടി അനുഭവിക്കണം. ജില്ലാ ലീഗൽ സർവീസ് അതോറിട്ടിയിൽ നിന്നും അർഹമായ തുക അതിജീവിതയ്ക്ക് നൽകുന്നതിനും കോടതി ഉത്തരവിട്ടു. 2016 ലാണ്കേസിനാസ്പദമായ…

