മുൻ എംഎൽഎ അനിൽ അക്കരെ പഞ്ചായത്തിൽ മത്സരിക്കും
തൃശ്ശൂർ: മുൻ എം.എൽ.എ കെ.എസ്. ശബരിനാഥനെ തിരുവനന്തപുരം കോർപറേഷനിലേക്ക് സ്ഥാനാർഥിയാക്കിയതിന് പിന്നാലെ മറ്റൊരു എം.എൽ.എയെയും കളത്തിലിറക്കി കോൺഗ്രസ്. വടക്കാഞ്ചേരി മുൻ എം.എൽ.എയും എ.ഐ.സി.സി അംഗവുമായിരുന്ന അനിൽ അക്കരയാണ് കോൺഗ്രസിന് വേണ്ടി അടാട്ട് ഗ്രാമപഞ്ചായത്തിൽ സ്ഥാനാർഥിയാകുന്നത്. സ്വന്തം പഞ്ചായത്തിലെ 15-ാം വാർഡിലാണ് അനിൽ മത്സരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 14 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസ് സ്ഥാനാർഥി 15-ാം വാർഡിൽ വിജയിച്ചത്. മണ്ഡലം ഉപസമിതിയാണ് അനിൽ അക്കരയുടെ പേര് സ്ഥാനാർഥിയാക്കാൻ ശിപാർശ ചെയ്‌തത്. 11 മണിക്ക് ഉപസമിതി വീണ്ടും യോഗം ചേരുന്നുണ്ട്….

