പാരാസെറ്റമോളും പാന്റോപ്പും അടക്കം 12 മരുന്നുകൾക്ക് ഗുണനിലവാരമില്ല; സംസ്ഥാനത്ത് നിരോധിച്ചത് ഈ മരുന്നുകൾ…
തിരുവനന്തപുരം: സംസ്ഥാനത്ത് 12 മരുന്നുകള്‍ ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചതായി ഡ്രഗ്‌സ് കണ്‍ട്രോളര്‍. ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ ലബോറട്ടറികളില്‍ നടത്തിയ പരിശോധനയിലാണ് ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ കണ്ടെത്തിയത്. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപ്രതികളും അവ തിരികെ വിതരണകാരന് നല്‍കി വിശദാംശങ്ങള്‍ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്സ് കണ്‍ട്രോള്‍ അധികാരികളെ അറിയിക്കണം. ഈ മരുന്ന് ബാച്ചുകളുടെ വിതരണവും വില്‍പ്പനയും സംസ്ഥാനത്ത് നിരോധിച്ചതായാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചത്. മരുന്നിന്റെ പേര്, ഉല്പാദകര്‍, ബാച്ച് നമ്പര്‍, ഉല്പാദിപ്പിച്ച തീയതി, കാലാവധി എന്ന ക്രമത്തില്‍…

